2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ഞാന്‍ ആദ്യമായി പ്രണയിച്ചു തുടങ്ങിയതും, എന്‍റെ പ്രണയം പടര്‍ന്നു പന്തലിച്ചതും ഈ ചെമ്പക ചോട്ടില്‍ വച്ചാണ്.....ഇതുപോലെ ഇങ്ങനെ പടര്‍ന്ന്.......നൂറു കരങ്ങള്‍ കൊണ്ടിങ്ങനെ ചുറ്റിപ്പിടിച്ച്............

ഞാന്‍ ഒരിക്കലും കാണാത്ത അവളെ......എന്‍റെ പ്രണയത്തെ.........ആ സൗന്ദര്യത്തെ, ഞാനറിഞ്ഞത് ഓരോ കുഞ്ഞു കാറ്റിലും എന്‍റെ മേലാകെ പൊഴിയുന്ന ഈ ചെമ്പകപ്പൂക്കളുടെ ഭംഗി കണ്ടാണ്‌.,.....ഓരോ പൂക്കളും അവളാണെന്ന് കരുതി....ഓരോന്നും ചുംബിച്ചിങ്ങനെ...ഹോ! എത്ര മനോഹരമായ ഗന്ധമായിരുന്നു അവയ്ക്ക്/അവള്‍ക്ക്.......വല്ലാതെ കണ്ണുകള്‍ പൂട്ടി, ഒരു ശിലയായി ഇരുന്നുപോകും.

ഞാനാദ്യമായി അവളെ കാണണം എന്നാഗ്രഹിച്ചതും, നാം പരസ്പരം കണ്ടതും ഈ ചെമ്പകച്ചോട്ടില്‍ വച്ചാണ്......അന്നവളുടെ കൈയില്‍ ഉടയാത്ത ഒരു ചെമ്പകപ്പൂവുണ്ടായിരുന്നു......നമ്മള്‍ ആദ്യമായ് ആലിംഗനം ചെയ്തതും ഇവിടെ വച്ചായിരുന്നു......എന്‍റെ ആദ്യ ചുംബനത്തിനു നമ്മളില്‍ തടസ്സം നിന്നതും അവളുടെ കൈയിലെ ആ ചെമ്പകപ്പൂവായിരുന്നു....അതിങ്ങനെ, എന്‍റെ സിരകളെ ത്രസിപ്പിച്ചു.....ചുണ്ടിലുരസ്സി..............

എന്‍റെ ചിന്തകളില്‍.......,........ചെമ്പകപ്പൂക്കളുടെ ആ സ്ഥാനം.....ഞാന്‍ ആദ്യമായി അവയെ വെറുത്തതും ഇതേ ചെമ്പകചോട്ടിലാണ്.......മധുരമായൊരു ഇഷ്ടക്കുറവ്.....ഒടുവില്‍ എന്‍റെ പ്രണയത്തിന്റെ സ്മാരകമാകാനും........... ഇതേ ചെമ്പകച്ചോട്......ഞാനിന്നും..നിധിപോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന എന്‍റെ ചെമ്പകച്ചോട്....

Sree Varkala

ആര്‍ക്കും ആരെയും എപ്പോഴും സ്നേഹിക്കാം......
ഒരു വാക്കും ഉരിയാടാതെ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാം.....

മറക്കാന്‍ കഴിയുന്നില്ല.....ചിത്രകാരന്‍റെ മനസ്സുപോലെ നീ എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.....അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സില്‍ നിറക്കൂട്ടുകള്‍ വീണു പടരുന്നു....

Sree Varkala
 


മഴരാവുകള്‍

തുറന്നിട്ട ജനാലകത്തിനു വെളിയില്‍ ഒരിരമ്പല്‍,....മഴയുടെ നാദം. ചില്ലകളില്‍ തട്ടി തട്ടി, ഇലകളിലൂടെ വാര്‍ന്ന് നിലത്തേയ്ക്ക് വീഴുന്ന മഴത്തുള്ളികള്‍

മുഷിഞ്ഞ വസ്ത്രം പോലെ, ഞാനും എന്‍റെ പ്രണയവും ആ നനഞ്ഞ മുറിയുടെ തണുത്ത കോണിലേയ്ക്കു വലിച്ചെറിയപ്പെട്ടു. എന്‍റെ സ്വപ്‌നങ്ങള്‍ തണുത്തു വിറയ്ക്കുമ്പോള്‍ തെളിഞ്ഞു നിന്ന മണ്‍ചിരാതിന്‍റെ തിരി താഴ്ത്തി അവള്‍ മയക്കത്തിലേയ്ക്കു വീണു..... അപ്പോഴും, എന്‍റെ നേര്‍ത്ത തേങ്ങലുകള്‍ക്കിടയിലും മഴ പെയ്തു കൊണ്ടിരുന്നു....

ഒരു മഴരാവായിരുന്നു അത്.....എന്‍റെ സ്വപ്‌നങ്ങള്‍ നനഞ്ഞുപൊടിഞ്ഞു മണ്ണടിഞ്ഞ ഒരു കനത്ത മഴരാവ്.

Sree Varkala



മണ്ണും പുഴയും

ആദ്യമായ് അനുരാഗം കൊണ്ടെന്‍
ഹൃദയത്തെ കീറി നീ
മൌനമായ് തേങ്ങുന്ന പുഴയാക്കി
അന്നാരോ പിരിച്ചിട്ട നിന്‍ കാര്‍കൂന്തല്‍ തുമ്പിലെ
ചെറുതരി വെളിച്ചത്തിനുള്ളിലൂടെ
ഒരു തുടം കണ്ണീരെന്‍ നനവൂറും പാദത്തില്‍
നീണ്ട നെടുവീര്‍പ്പായ് വീണു ചിതറുംമ്പോഴും
അലക്ഷ്യമായ് അക്ഷികള്‍ ഏതോ
നിഗൂഡ കാഴ്ച്ചയെ തേടി പിടയുന്നതെന്താണ്...????

ഏകാന്തരാവിലന്നിരുളും നിലാവുമായ്‌
ചേര്‍ന്നലിഞ്ഞന്നു നീ കേഴുമ്പോഴും
നിന്‍ പ്രണയത്തെ നെഞ്ചോട്‌ ചേര്‍ത്തെന്‍റെ
സ്നേഹത്തെ പതറാതെ കാത്തിട്ടുമിന്തെന്നേ..???
ഈ വിധമെന്നെ പിരിഞ്ഞു നീ
ആഴിതന്‍ മാറാലക്കൂടിന്നുള്ളിലൊളിച്ചു....??

Sree Varkala



കൂടാനെനിക്ക് നിന്‍ നെഞ്ചം തരിക നീ
തേടാനിടമില്ല നിനക്കായ്‌ എന്നോമലേ!!

കാലങ്ങള്‍ എന്നെയീ വിരഹമാം കാമുക
ഹൃദയത്തിന്‍ തെരേറ്റി എങ്ങോ മറഞ്ഞനാള്‍

എന്നെയും തേടിയീ പിച്ചകവാടിതന്‍
നനവാര്‍ന്ന മണ്ണില്‍ നീ കാലം കഴിക്കവേ

എങ്ങോ മറഞ്ഞിരുന്നേതോയിണക്കിളി
പാടിയ, പ്രണയത്തിന്‍ പാട്ടിലും.......

നിന്‍റെയീ സ്നേഹത്തിന്‍ തോരാത്ത നോവിന്‍റെ
ഗാഥ ഞാന്‍ കേള്‍ക്കയാണിന്നുമെന്നോമലെ!!!

ഇനിയേതു ജന്മമീ മണ്‍കൂനതന്‍ മാറിടം
എനിക്കായ് തുറന്നു നീ എന്നിലലിഞ്ഞിടും

ഇല്ലെന്നറിയുന്നു ഞാന്‍ എന്നിട്ടുമെന്തിനോ..??
തേടുന്നു നിന്നെ ഞാന്‍ ഇന്നുമെന്നോമലെ!!!!!

ശ്രീ വര്‍ക്കല


 — 


By:Sreeraj Chandran......

സൂര്യകാന്തിപ്പൂവിനു സൂര്യനോടുള്ള പ്രണയം നമുക്കു അറിവുള്ളതാണല്ലോ... ഒരുപാട് വലിയ കലാകാരന്മാര്‍ അവളുടെ പ്രണയത്തെ പറ്റി കവിതകളും, കഥകളും ഒക്കെ എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും എഴുതുവാന്‍ ഒരുപാട് ഉള്ള ഒരു സങ്കല്പ്പമാണത്. ആ സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി ഞാനും ഇവിടെ എഴുതുകയാണ് ഒരു കവിത.

ദിനവും സൂര്യനെ സ്നേഹിച്ചു തളര്‍ന്നു വീഴുന്ന സൂര്യകാന്തിയോട് ഇഷ്ടം തോന്നിയ വരുണന്‍(( ((അവളോടു ചോദിക്കുകയാണ് ആദ്യഭാഗം....അതിനു സൂര്യകാന്തിയുടെ മറുപടി രണ്ടാം ഭാഗം. ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടം അറിയിക്കുമല്ലോ?


കാലത്തിന്‍ കയ്പ്പുള്ള കദനപ്പടിക്കെട്ടില്‍
എകയായിരുന്നു നീ
മൂകമായ് തേടുന്നതാരെയാണ്?
നിന്‍ മിഴിനീരിനെ കൈവിരല്‍ തുമ്പിനാല്‍
ഒപ്പിയെടുക്കാതെ......
എങ്ങോ മറഞ്ഞ നിന്‍ സൂര്യനെയോ?

പ്രിയമോടെ പ്രണയിച്ചു നീ നില്‍ക്കുമ്പോഴും
നിന്‍ ഇടനെഞ്ചിന്‍ താളം തകരുമ്പോഴും
ഒരു മാത്രപോലും നിന്നരികത്തിരിക്കാതെ
അലയുന്നതെന്താണീ ആദിത്യനിപ്പോഴും.

പുലരുമ്പോള്‍ നീയെത്ര സുന്ദരിയാണെന്നോ?
അതികാലസൂര്യന്‍റെ തേജസ്സ്വിനാലാണോ?
അറിയുന്നുവോ, നിന്നെ ആരോ ഒരാള്‍ കണ്ടു
കൊതിതീരാതെപ്പോഴോ കണ്ണുവച്ചിട്ടുണ്ടാകും

വാടിതളരാനായ് എന്തിനീ പ്രണയം
എന്നാല്‍ വാടിതളരാതെ പ്രണയങ്ങളുമില്ല
ദാഹിച്ചു വീണാലും നീയെന്തേയിങ്ങനെ?
സ്നേഹിച്ചു ഞാനൊന്നു പൊഴിയട്ടെ നിന്നില്‍?

അവള്‍..,.....

കാലങ്ങള്‍ എന്‍ മുന്നില്‍ കാലിടറി വീഴട്ടെ!
കാതരയായ് ഞാനീ ജന്മം തുലച്ചാലും
സ്നേഹിക്കാനായെന്‍റെ നയനങ്ങളെപ്പോഴോ
തേടുന്നതെങ്കില്‍ അതൊരാളെ മാത്രം

ഞാനെന്‍റെ നെഞ്ചിന്‍റെ താളത്തിനിടയില്‍
ആരാരും കാണാതൊളിപ്പിച്ച ചൂടാണ്
ആ ചൂടേറ്റു വാടിക്കരിഞ്ഞു ഞാന്‍ വീണോട്ടെ
എന്നാലും സ്നേഹിക്കയാണെങ്കിലവനെ മാത്രം

ഒന്നു നീയറികയെന്‍ തളരുന്ന നെഞ്ചിലും
ഉണര്‍വേകും ദീപമാണവനുടെ മുഖമിപ്പോഴും
പലകോടി യുഗങ്ങളും തപം ചെയ്തു നേടി ഞാന്‍
കാത്തോളാം ഓരോരോ ജന്മവും ഈ പ്രണയം.....
അവനായി മാത്രമീ സൂര്യകാന്തി........

Sree......Varkala
Posted on 10th May, 2013



ദുഃഖങ്ങളുടെ മാറാപ്പുകളുമേറി ജീവിത ദുരിതങ്ങള്‍ക്കിടയിലും കാമുകനും കാമുകിയുമായും..ഭാര്യയും ഭര്‍ത്താവുമായും പ്രണയിച്ചു ജീവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുകയാണ് ഞാനീ കുഞ്ഞു കവിത. ഇതില്‍ കിട്ടാത്ത സ്നേഹത്തിന്‍റെ ഒരു കുഞ്ഞു നോവു നിങ്ങള്‍ക്ക് അറിയാന്‍ കഴിയും..... ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു..... സ്നേഹത്തോടെ ശ്രീ.......


പൈങ്കിളിയ്ക്കായൊരു പൂമരക്കൊമ്പില്‍ ഞാന്‍
ഏകാനായിന്നൊരു കൂടൊരുക്കി
എന്‍ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കാനായി
എന്നാണെന്‍ കണ്മണി നീ വരിക

അടരാനായൊരുങ്ങുന്ന വെണ്‍മഞ്ഞുതുള്ളിയെ
പുണരാമോ പുല്‍ക്കൊടിതുമ്പേ നീയും
പതറാതെ പായാനായ് കാറ്റിന്‍റെ കൈകളില്‍
പതിയെ തലോടാമോ പൂമരമേ!

ചെമ്പകപൂമേട്ടില്‍ മിന്നും മിനുങ്ങെ നീ
പകരാമോ കുഞ്ഞു വെളിച്ചമെന്‍ കൂട്ടിലും
പകരമായ് തരുവാനീ അന്ധകാരം മാത്രം
നിന്‍ പക്കല്‍ കൂട്ടാനായ് തന്നിടട്ടെ?

ശിലപോലെയായെന്‍റെ മാനസത്തോപ്പിലെ
മോഹങ്ങളാരോ കവര്‍ന്നെടുത്തു
കദനങ്ങള്‍ മാറാപ്പിലേറ്റി ഞാന്‍ കയറുന്നീ
ജീവിതദുരിതത്തിന്‍ കുന്നിലേയ്ക്ക്...

ഓടിത്തളര്‍ന്നു നീ താഴെയ്ക്കെത്തുമ്പോള്‍ ഞാന്‍
ഈ കദനമാം കുന്നിന്‍ മുകളിലാകും
കൈയെത്തും ദൂരത്തും അന്യയായ് നിന്നെന്‍റെ
കദനങ്ങള്‍ കാണുന്നതെന്തിനാണ്?

ആരോരുമറിയാതെ സ്നേഹിച്ചു നിന്നെ ഞാന്‍
നീയറിയാതൊരു കൂടുകൂട്ടി.....
ആ മാനസ്സക്കൂട്ടിലെ മോഹത്തിന്‍ മേലൊരു
സ്നേഹത്തിന്‍ പൂമെത്ത ഞാനൊരുക്കി
ആ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കുവാനായി
എന്നാണ് വരികെന്‍റെ പെണ്‍പക്ഷി നീ.....

Sree.......Varkala
Posted on 11th May, 2013