കൂടാനെനിക്ക് നിന്‍ നെഞ്ചം തരിക നീ
തേടാനിടമില്ല നിനക്കായ് എന്നോമലേ!!
കാലങ്ങള്‍ എന്നെയീ വിരഹമാം കാമുക
ഹൃദയത്തിന്‍ തെരേറ്റി എങ്ങോ മറഞ്ഞനാള്‍
എന്നെയും തേടിയീ പിച്ചകവാടിതന്‍
നനവാര്‍ന്ന മണ്ണില്‍ നീ കാലം കഴിക്കവേ
എങ്ങോ മറഞ്ഞിരുന്നേതോയിണക്കിളി
പാടിയ, പ്രണയത്തിന്‍ പാട്ടിലും.......
നിന്‍റെയീ സ്നേഹത്തിന്‍ തോരാത്ത നോവിന്‍റെ
ഗാഥ ഞാന്‍ കേള്‍ക്കയാണിന്നുമെന്നോമലെ!!!
ഇനിയേതു ജന്മമീ മണ്‍കൂനതന്‍ മാറിടം
എനിക്കായ് തുറന്നു നീ എന്നിലലിഞ്ഞിടും
ഇല്ലെന്നറിയുന്നു ഞാന്‍ എന്നിട്ടുമെന്തിനോ..??
തേടുന്നു നിന്നെ ഞാന്‍ ഇന്നുമെന്നോമലെ!!!!!
ശ്രീ വര്‍ക്കല
— തേടാനിടമില്ല നിനക്കായ് എന്നോമലേ!!
കാലങ്ങള്‍ എന്നെയീ വിരഹമാം കാമുക
ഹൃദയത്തിന്‍ തെരേറ്റി എങ്ങോ മറഞ്ഞനാള്‍
എന്നെയും തേടിയീ പിച്ചകവാടിതന്‍
നനവാര്‍ന്ന മണ്ണില്‍ നീ കാലം കഴിക്കവേ
എങ്ങോ മറഞ്ഞിരുന്നേതോയിണക്കിളി
പാടിയ, പ്രണയത്തിന്‍ പാട്ടിലും.......
നിന്‍റെയീ സ്നേഹത്തിന്‍ തോരാത്ത നോവിന്‍റെ
ഗാഥ ഞാന്‍ കേള്‍ക്കയാണിന്നുമെന്നോമലെ!!!
ഇനിയേതു ജന്മമീ മണ്‍കൂനതന്‍ മാറിടം
എനിക്കായ് തുറന്നു നീ എന്നിലലിഞ്ഞിടും
ഇല്ലെന്നറിയുന്നു ഞാന്‍ എന്നിട്ടുമെന്തിനോ..??
തേടുന്നു നിന്നെ ഞാന്‍ ഇന്നുമെന്നോമലെ!!!!!
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ