ദുഃഖങ്ങളുടെ മാറാപ്പുകളുമേറി ജീവിത ദുരിതങ്ങള്‍ക്കിടയിലും കാമുകനും കാമുകിയുമായും..ഭാര്യയും ഭര്‍ത്താവുമായും പ്രണയിച്ചു ജീവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുകയാണ് ഞാനീ കുഞ്ഞു കവിത. ഇതില്‍ കിട്ടാത്ത സ്നേഹത്തിന്‍റെ ഒരു കുഞ്ഞു നോവു നിങ്ങള്‍ക്ക് അറിയാന്‍ കഴിയും..... ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു..... സ്നേഹത്തോടെ ശ്രീ.......
പൈങ്കിളിയ്ക്കായൊരു പൂമരക്കൊമ്പില്‍ ഞാന്‍
ഏകാനായിന്നൊരു കൂടൊരുക്കി
എന്‍ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കാനായി
എന്നാണെന്‍ കണ്മണി നീ വരിക
അടരാനായൊരുങ്ങുന്ന വെണ്‍മഞ്ഞുതുള്ളിയെ
പുണരാമോ പുല്‍ക്കൊടിതുമ്പേ നീയും
പതറാതെ പായാനായ് കാറ്റിന്‍റെ കൈകളില്‍
പതിയെ തലോടാമോ പൂമരമേ!
ചെമ്പകപൂമേട്ടില്‍ മിന്നും മിനുങ്ങെ നീ
പകരാമോ കുഞ്ഞു വെളിച്ചമെന്‍ കൂട്ടിലും
പകരമായ് തരുവാനീ അന്ധകാരം മാത്രം
നിന്‍ പക്കല്‍ കൂട്ടാനായ് തന്നിടട്ടെ?
ശിലപോലെയായെന്‍റെ മാനസത്തോപ്പിലെ
മോഹങ്ങളാരോ കവര്‍ന്നെടുത്തു
കദനങ്ങള്‍ മാറാപ്പിലേറ്റി ഞാന്‍ കയറുന്നീ
ജീവിതദുരിതത്തിന്‍ കുന്നിലേയ്ക്ക്...
ഓടിത്തളര്‍ന്നു നീ താഴെയ്ക്കെത്തുമ്പോള്‍ ഞാന്‍
ഈ കദനമാം കുന്നിന്‍ മുകളിലാകും
കൈയെത്തും ദൂരത്തും അന്യയായ് നിന്നെന്‍റെ
കദനങ്ങള്‍ കാണുന്നതെന്തിനാണ്?
ആരോരുമറിയാതെ സ്നേഹിച്ചു നിന്നെ ഞാന്‍
നീയറിയാതൊരു കൂടുകൂട്ടി.....
ആ മാനസ്സക്കൂട്ടിലെ മോഹത്തിന്‍ മേലൊരു
സ്നേഹത്തിന്‍ പൂമെത്ത ഞാനൊരുക്കി
ആ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കുവാനായി
എന്നാണ് വരികെന്‍റെ പെണ്‍പക്ഷി നീ.....
Sree.......Varkala
Posted on 11th May, 2013
പൈങ്കിളിയ്ക്കായൊരു പൂമരക്കൊമ്പില്‍ ഞാന്‍
ഏകാനായിന്നൊരു കൂടൊരുക്കി
എന്‍ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കാനായി
എന്നാണെന്‍ കണ്മണി നീ വരിക
അടരാനായൊരുങ്ങുന്ന വെണ്‍മഞ്ഞുതുള്ളിയെ
പുണരാമോ പുല്‍ക്കൊടിതുമ്പേ നീയും
പതറാതെ പായാനായ് കാറ്റിന്‍റെ കൈകളില്‍
പതിയെ തലോടാമോ പൂമരമേ!
ചെമ്പകപൂമേട്ടില്‍ മിന്നും മിനുങ്ങെ നീ
പകരാമോ കുഞ്ഞു വെളിച്ചമെന്‍ കൂട്ടിലും
പകരമായ് തരുവാനീ അന്ധകാരം മാത്രം
നിന്‍ പക്കല്‍ കൂട്ടാനായ് തന്നിടട്ടെ?
ശിലപോലെയായെന്‍റെ മാനസത്തോപ്പിലെ
മോഹങ്ങളാരോ കവര്‍ന്നെടുത്തു
കദനങ്ങള്‍ മാറാപ്പിലേറ്റി ഞാന്‍ കയറുന്നീ
ജീവിതദുരിതത്തിന്‍ കുന്നിലേയ്ക്ക്...
ഓടിത്തളര്‍ന്നു നീ താഴെയ്ക്കെത്തുമ്പോള്‍ ഞാന്‍
ഈ കദനമാം കുന്നിന്‍ മുകളിലാകും
കൈയെത്തും ദൂരത്തും അന്യയായ് നിന്നെന്‍റെ
കദനങ്ങള്‍ കാണുന്നതെന്തിനാണ്?
ആരോരുമറിയാതെ സ്നേഹിച്ചു നിന്നെ ഞാന്‍
നീയറിയാതൊരു കൂടുകൂട്ടി.....
ആ മാനസ്സക്കൂട്ടിലെ മോഹത്തിന്‍ മേലൊരു
സ്നേഹത്തിന്‍ പൂമെത്ത ഞാനൊരുക്കി
ആ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കുവാനായി
എന്നാണ് വരികെന്‍റെ പെണ്‍പക്ഷി നീ.....
Sree.......Varkala
Posted on 11th May, 2013

ആരോരുമറിയാതെ സ്നേഹിച്ചു നിന്നെ ഞാന്‍
മറുപടിഇല്ലാതാക്കൂനീയറിയാതൊരു കൂടുകൂട്ടി.....
ആ മാനസ്സക്കൂട്ടിലെ മോഹത്തിന്‍ മേലൊരു
സ്നേഹത്തിന്‍ പൂമെത്ത ഞാനൊരുക്കി
ആ കൂട്ടില്‍ ചേര്‍ന്നെന്നെ സ്നേഹിക്കുവാനായി
എന്നാണ് വരികെന്‍റെ പെണ്‍പക്ഷി നീ.....