2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ഞാന്‍ ആദ്യമായി പ്രണയിച്ചു തുടങ്ങിയതും, എന്‍റെ പ്രണയം പടര്‍ന്നു പന്തലിച്ചതും ഈ ചെമ്പക ചോട്ടില്‍ വച്ചാണ്.....ഇതുപോലെ ഇങ്ങനെ പടര്‍ന്ന്.......നൂറു കരങ്ങള്‍ കൊണ്ടിങ്ങനെ ചുറ്റിപ്പിടിച്ച്............

ഞാന്‍ ഒരിക്കലും കാണാത്ത അവളെ......എന്‍റെ പ്രണയത്തെ.........ആ സൗന്ദര്യത്തെ, ഞാനറിഞ്ഞത് ഓരോ കുഞ്ഞു കാറ്റിലും എന്‍റെ മേലാകെ പൊഴിയുന്ന ഈ ചെമ്പകപ്പൂക്കളുടെ ഭംഗി കണ്ടാണ്‌.,.....ഓരോ പൂക്കളും അവളാണെന്ന് കരുതി....ഓരോന്നും ചുംബിച്ചിങ്ങനെ...ഹോ! എത്ര മനോഹരമായ ഗന്ധമായിരുന്നു അവയ്ക്ക്/അവള്‍ക്ക്.......വല്ലാതെ കണ്ണുകള്‍ പൂട്ടി, ഒരു ശിലയായി ഇരുന്നുപോകും.

ഞാനാദ്യമായി അവളെ കാണണം എന്നാഗ്രഹിച്ചതും, നാം പരസ്പരം കണ്ടതും ഈ ചെമ്പകച്ചോട്ടില്‍ വച്ചാണ്......അന്നവളുടെ കൈയില്‍ ഉടയാത്ത ഒരു ചെമ്പകപ്പൂവുണ്ടായിരുന്നു......നമ്മള്‍ ആദ്യമായ് ആലിംഗനം ചെയ്തതും ഇവിടെ വച്ചായിരുന്നു......എന്‍റെ ആദ്യ ചുംബനത്തിനു നമ്മളില്‍ തടസ്സം നിന്നതും അവളുടെ കൈയിലെ ആ ചെമ്പകപ്പൂവായിരുന്നു....അതിങ്ങനെ, എന്‍റെ സിരകളെ ത്രസിപ്പിച്ചു.....ചുണ്ടിലുരസ്സി..............

എന്‍റെ ചിന്തകളില്‍.......,........ചെമ്പകപ്പൂക്കളുടെ ആ സ്ഥാനം.....ഞാന്‍ ആദ്യമായി അവയെ വെറുത്തതും ഇതേ ചെമ്പകചോട്ടിലാണ്.......മധുരമായൊരു ഇഷ്ടക്കുറവ്.....ഒടുവില്‍ എന്‍റെ പ്രണയത്തിന്റെ സ്മാരകമാകാനും........... ഇതേ ചെമ്പകച്ചോട്......ഞാനിന്നും..നിധിപോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന എന്‍റെ ചെമ്പകച്ചോട്....

Sree Varkala

1 അഭിപ്രായം: