പുഴയരുകിലൊരു പാരിജാതം
പൂമുഖത്തെ ചാരുകസേരയിലിരുന്ന് മുറ്റത്തേയ്ക്ക് നോക്കിയയാള്‍ നെടുവീര്‍പ്പിട്ടു. വാതായനതിന്‍റെ തുറന്നിട്ട ഇടനാഴികളിലൊന്നില്‍ മാതാവ് ഖിന്നയായിരിക്കുന്നു. കൂടെ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി അഴിഞ്ഞ കൂന്തലുമായി ഒരു മകള്‍
പൂനിലാവില്‍ വിരിഞ്ഞുനില്‍ക്കുന്ന പാരിജാതങ്ങള്‍ക്ക് ഇത്രയേറെ സുഗന്ധമോ? ഉണ്ടാകാം. ഒരു വല്ലാത്ത പ്രണയസുഗന്ധമുണ്ടതിന്. കൂരിരുളില്‍ ആര്‍ത്തലച്ചു പാഞ്ഞൊരു പുഴയുടെ മടിത്തട്ടില്‍ മകള്‍ അഭയം കൊണ്ടപ്പോള്‍ അവരിരുവരും ഒരു പാഠം പഠിക്കുകയായിരുന്നു. അമിതവാത്സല്യങ്ങള്‍ കൊണ്ട്, അമിതമായ വിശ്വാസം കൊണ്ട് മകളെ നഷ്ടപ്പെട്ട പാഠം.
രാവും പകലും മകള്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയപ്പോഴും, സ്പെഷ്യല്‍ ക്ലാസ്സുകളുടെ സമയം ദീര്‍ഘം വച്ചപ്പോഴും അറിയാതെ വിശ്വസ്സിച്ചുപോയതിന്‍റെ ബാക്കിപത്രമാണ് മുറ്റത്തെ ആറടി നീണ്ടൊരു കുഴിമാടം....
പുഴയരുകിലെ പാരിജാതത്തിന്‍ ചുവട്ടിലെ വെള്ളാരം കല്ലുകള്‍ ഞെരിഞ്ഞമര്‍ന്നിരുന്നു പലതവണ. അവളുടെ ലോലമായ മനസ്സായിരുന്നു അവന്‍ ഇഷ്ടപ്പെട്ടത്. അതിനെക്കുറിച്ച് അവന്‍ പറയുമ്പോഴെല്ലാം അവന്‍ ഒരു ആരാധ്യനായി അവളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. രാത്രിയില്‍ അടക്കം പിടിച്ച സ്വരങ്ങള്‍ കേട്ട് അച്ഛന്‍ വരുമ്പോള്‍ തുറന്നു വച്ച പുസ്തകം കാട്ടിയ അവള്‍ക്കു ചുംബനം നല്‍കിയയാള്‍ തിരികെ പോകും. ദൂരമറിയാതെ, ലക്ഷ്യമില്ലാതെ വിദൂരതയിലേയ്ക്കു പറന്നുപോകുന്ന ഒരു പക്ഷിയായിരുന്നു അവളെന്ന് അവരറിഞ്ഞിരുന്നതേയില്ല.
അന്നൊരു മഴക്കാലം. ശക്തിയായി പെയ്യുന്ന മഴനനഞ്ഞുകൊണ്ടാണവള്‍ വീട്ടിലേയ്ക്ക് ഓടിക്കയറിയത്. അത്താഴം വേണ്ടന്നവള്‍ പറയുമ്പോള്‍ മഴനഞ്ഞിരുന്നുവല്ലോ, ജലദോഷം കൊണ്ടാകും എന്ന് കരുതി അമ്മ നെറുകയില്‍ രാസ്നാദി തേച്ചുപിടിപ്പിച്ചു.
പിന്നെ പ്രകൃതിയുണര്‍ന്നപ്പോള്‍ മകള്‍ ക്ഷീണിതയായി നിലംപതിച്ചു. ആശുപത്രിയുടെ ഇടനാഴിയില്‍ കരളുരുകുന്ന വേദനയും കടിച്ചമര്‍ത്തി മകളുടെ കൈപിടിച്ചു വീട്ടിലേയ്ക്ക്. മുറിയ്ക്കുള്ളിലെ ഏകാന്തതയില്‍ മകളെ ഇരുത്തി കൂട്ടിരുന്ന ദിനങ്ങള്‍
പൂക്കളിറുക്കാന്‍ കൂടെക്കൂടിയിരുന്ന അച്ഛന്‍, വലുതായപ്പോഴും വാരിക്കൊടുത്ത് ഊട്ടുവാന്‍ തിരക്കിട്ടിരുന്ന അമ്മ....മതിയാകും വരെ കൂട്ട്കൂടി കളിക്കുവാന്‍ കൂട്ടിനൊരു കുഞ്ഞനുജത്തി. അവള്‍ എപ്പോഴാണ് ഇവരെയൊക്കെ മറന്നത്. പെണ്മക്കളെ അമ്മയെ ഏല്‍പ്പിച്ചു വിദേശത്തേയ്ക്ക് പോയ അയാള്‍ വരുന്നതോര്‍ത്ത് അവള്‍ വ്യാകുലയായി. അച്ഛന്റെ മുന്നില്‍ എങ്ങനെ നില്‍ക്കും. കഴിയില്ല്യ എന്ന് തോന്നിയത് കൊണ്ടാകാം കൂരിരുള്‍ നിറഞ്ഞ പാതിരാവില്‍ ആ പുഴയില്‍ അവള്‍ അഭയം നേടിയത്.
ജീവിതം മുറിഞ്ഞൊരു പന്ഥാവ് പോലെ നില്‍ക്കുമ്പോള്‍ ഇളയവള്‍ കൈപിടിച്ചു. അവള്‍ തെളിച്ച വഴിയെയായിരുന്നു പിന്നീട് യാത്ര. ഉപദേശങ്ങള്‍ അവള്‍ക്കു അവശ്യത്തിലേറെ നല്‍കി. ഉദാത്തമായ ഉദാഹരണമായി ചേച്ചി അവളുടെ മുന്നില്‍ നിന്നു ചിരിച്ചു.
അച്ചനും അമ്മയും ഊറ്റം കൊണ്ടു. മകളുടെ ധൈര്യത്തില്‍ വല്ലാത്ത ആത്മവിശ്വാസവും. ഇവള്‍ അറിഞ്ഞുകൊണ്ട് തെറ്റിലേയ്ക്ക് നീങ്ങില്ല എന്നവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
പക്ഷെ, അവളുടെ തന്റേടമായിരുന്നു അവനിപ്പോള്‍ ഏറെ ഇഷ്ടമായത്. അവന്‍റെ ഓരോ പുകഴ്ത്തലും അവളെ ആഹ്ലാദവതിയാക്കി. ഓരോരോ ദിനങ്ങള്‍ കഴിയുന്തോറും അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല എന്നവന്‍ പറഞ്ഞു. അവന്‍റെ രാവുകള്‍ നിദ്രവിഹീനങ്ങള്‍ എന്നറിഞ്ഞപ്പോള്‍ അവള്‍ അന്ന് രാവില്‍ കാണുവാന്‍ അനുവാദം നല്‍കി.
പുഴയരുകിലെ പാരിജാതത്തിന്‍ ചുവട്ടിലെ വെള്ളാരം കല്ലുകള്‍ വീണ്ടും ഞെരിഞ്ഞമര്‍ന്നു. ഇരുളില്‍ ജനലരുകില്‍ പതുങ്ങി നിന്ന അവനെ അവള്‍ പുഴയരുകിലേയ്ക്ക് ക്ഷണിച്ചു. സംശയം കൊണ്ട് നിന്ന അവന്‍റെ കാതില്‍ അവളോതി. അമ്മയും അച്ഛനും ഉണര്‍ന്നാല്‍,..... അത് ശെരിയെന്ന് അവനും തോന്നി.
പിറ്റേന്ന് പുഴയരുകില്‍ ആളുകള്‍ കൂടുമ്പോള്‍ അമ്മയെ ചേര്‍ത്തുപിടിച്ചവള്‍ കരയുകയായിരുന്നു. മകള്‍ കരയുന്നതിന്‍റെ പൊരുള്‍ അറിഞ്ഞോ അറിയാതെയോ എങ്കില്‍ കൂടി അവരും കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും മകളുടെ കുഴിമാടത്തില്‍ വിളക്ക് കൊളുത്തി വച്ച് അച്ഛനും അവരോടൊപ്പം കൂടിയിരുന്നു. അന്ന്, അവള്‍ മരിച്ചു ഒരാണ്ട് തികഞ്ഞിരുന്നു....
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ