എന്‍റെ മിഴികളും ചിന്തയും
യാത്രയില്‍ നക്ഷത്രങ്ങള്‍ പറഞ്ഞത് അവളെക്കുറിച്ചായിരുന്നു. അവളെക്കുറിച്ച് മാത്രം.
അടുക്കുന്തോറും എന്നിലെ ജിജ്ഞാസ വര്‍ദ്ധിച്ചു. വഴിയില്‍ കണ്ട ഏറുമാടങ്ങളില്‍ നിന്നും കൈവിട്ട കളിത്തോണികള്‍ എന്നിലുരസ്സി അരുവിയിലേയ്ക്ക് പതിച്ചു. മുകളിലേയ്ക്കര്‍പ്പിച്ച എന്‍റെ മിഴികളില്‍ പതിച്ചത് കവാടങ്ങളിലെ മെഴുകുതിരികള്‍
ഉരുകിയതായിരുന്നു.
ഞാന്‍ അന്ധനായി , ഒന്നും തിരിച്ചറിയാന്‍ കഴിയാത്തവനായി.
ചിലച്ചതൊക്കെയും എന്‍റെ ചിന്തകള്‍ ആയിരുന്നു. കടലാസ്സുകളില്‍ ഞാന്‍ കോറിയിട്ടവ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.
യാത്രയില്‍ നക്ഷത്രങ്ങള്‍ പറഞ്ഞ അവളെക്കുറിച്ചറിയാന്‍
എനിക്കെന്‍റെ ചിന്തകള്‍ മാത്രമായിരുന്നു വേണ്ടത്.
എന്‍റെ ചിന്തകള്‍ തെരുവോരങ്ങളില്‍ വിറ്റവര്‍ എന്നെ അറിയാതെ പോയി. കണിശ്ശക്കാരിയായ വില്‍പ്പനക്കാരിയുടെ കയ്യിലെ മത്സ്യം പോലെ അതങ്ങനെ ജീര്‍ണിച്ചു തുടങ്ങി.
ഞാന്‍ വിലപേശിയതൊക്കെയും എന്‍റെ കണ്ണുകള്‍ക്ക് വേണ്ടിയായിരുന്നില്ല. മറിച്ച്, എന്‍റെ ചിന്തകള്‍, അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്...കണ്ണുകളില്‍ മറഞ്ഞാലും എന്‍റെ ചിന്തകളില്‍ അവള്‍ക്കു യഥേഷ്ടം ജീവിക്കാന്‍ കഴിയും.
കാരണം, കാണാതെ ഞാന്‍ അവളെ സ്നേഹിച്ചിരുന്നുവല്ലോ? അപ്പോള്‍പ്പിന്നെ എന്‍റെ കണ്ണുകള്‍ക്ക് എന്ത് പ്രസക്തി....???
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ