ചിന്നമ്മു അനാഥയാണ്
അദ്ധ്യായം..13
ദിവസങ്ങള്‍ പലത് ഓടിമറഞ്ഞു. തങ്കം ആശുപത്രിയില്‍ നിന്നും വരുന്ന ദിവസമായി. മുതലാളിയ്ക്ക് കടയില്‍ ഒരുപാട് ജോലിത്തിരക്കുണ്ടായിരുന്നതി നാല്, ആശുപതി കാര്യങ്ങള്‍ ഒക്കെ അയാള്‍ കണ്ണനെ ഏല്‍പ്പിച്ചു. അയാളുടെ വിശ്വസ്തനായ ഭ്രുത്യനെപ്പോലെ കണ്ണന്‍ എല്ലാം ഭംഗിയായി നിരവഹിക്കുകയും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ത്തന്നെ മുതലാളിയുടെ സാമീപ്യത്തെക്കാള്‍ ഏറെ അവളിന്ന് കൊതിയ്ക്കുന്നത് കണ്ണന്‍റെ സാമീപ്യമാണ്. അവര്‍ക്കിടയില്‍ എല്ലാത്തിനും വേലക്കാരി ഒരു തടസമായി നില്‍ക്കുകയാണ്. അവളെ ഒഴിവാക്കുവാനും തങ്കത്തിന് കഴിയില്ല. അവളുടെ, തികഞ്ഞ സ്നേഹാനുവര്‍ത്തിയായ ഭ്രുത്യയാണവള്‍
അങ്ങനെ തങ്കത്തെയും കൊണ്ട് കാര്‍ മണിമാളികയുടെ മുന്നിലെത്തി. കണ്ണന്‍, സാധനങ്ങള്‍ ഒക്കെ ഇറക്കി വച്ച് കാറിന്‍റെ വാടകയും കൊടുത്ത് തിരികെ എത്തുമ്പോള്‍ തങ്കവും വേലക്കാരിയും വീടിനകത്ത് പ്രവേശിച്ചിരുന്നു. കച്ചവടത്തിന്‍റെ തിരക്കിനിടയിലും മുതലാളി ആ നേരം അവിടെ പാഞ്ഞെത്തി. ആയതുകൊണ്ട് തന്നെ കണ്ണന്‍ പതിയെ അവിടെ നിന്നും പിന്മാറി.
നേരം ഒന്‍പതരയായി. പ്രഭാതഭക്ഷണമൊക്കെ ഒരുക്കിയിട്ട് പറമ്പിലൊക്കെ നടന്ന് കുഞ്ഞു ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുകയാണ് ചിന്നമ്മു. അകലെ നിന്നും കണ്ണന്‍ വരുന്നത് കണ്ട അവള്‍, കൈയിലെ പൊടിയെല്ലാം ഉടുമുണ്ടിന്റെ തുമ്പത്ത് തുടച്ചു. അവിടെ പിച്ചവച്ചു നടന്ന ചിന്നനെയും എടുത്തുകൊണ്ടവള്‍ കണ്ണന് അരികിലേയ്ക്ക് നടന്നു.
"എവിടെപോയി കണ്ണേട്ട....ഒരു വാക്ക് പോലും പറയാതെ... അവള്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
"ആശുപത്രിയില്‍ പോയതാ ചിന്നമ്മു"...കണ്ണന്‍ പറഞ്ഞു.
"ങ്ങള്‍ക്ക് മാത്രേ തങ്കത്തിനെക്കുറിച്ച് ഇത്ര വേവലാതിയുള്ളൂ കണ്ണേട്ടാ...!!... അവള്‍ വീണ്ടും പറഞ്ഞു.
"ചിന്നമ്മു...അങ്ങിനെയല്ല ചിന്നമ്മു. ഞാനുണര്‍ന്നു നോക്കുമ്പോള്‍ നീ നല്ല ഉറക്കമായിരുന്നു. നിന്നെ വിളിച്ചുണര്‍ത്തി ശല്യപ്പെടുത്തണ്ട എന്ന് കരുതിയതാണോ തെറ്റ്????.. മുതലാളി പറയുമ്പോള്‍ എന്താ ഏതാന്ന് തിരക്കുക വേണ്ട എന്നാണോ നീ പറയുന്നത്.. ചോദ്യഭാവത്തില്‍ അവന്‍ അവളെ നോക്കി.
ചിന്നമ്മുവിനു ദേഷ്യമായി. അവള്‍ പറഞ്ഞു.."ഈ വയല്‍ക്കര ഗ്രാമത്തില്‍ കണ്ണേട്ടന്‍ മാത്രേയുള്ളൂ മണിമാളികക്കാരെ സഹായിക്കാനായി. അങ്ങിനെ ഒരുത്തീരേം വേലക്കാരനാകേണ്ട ങ്ങള്... അതെനിക്കിഷ്ടല്ല്യാ.....അവള ് മുഖം കുനിച്ചു.
"പിന്നേ....നിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കീട്ടല്ലേ ഞാനിവിടെ ഓരോന്നും ചെയ്യുന്നത്..? നീ വരുന്നുണ്ടോ അകത്തേയ്ക്ക്!.. എനിക്ക് വിശക്കുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ടവന്‍ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഓരോന്നായി ഇളക്കി കൊണ്ട് അകത്തേയ്ക്ക് നടക്കാന്‍ തുടങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവള്‍ അവനു പിന്നാലെ കൂടി. ഇതിനിടയില്‍ കൈയിലിരുന്നു എന്തോ കുറുമ്പ് കാട്ടിയ ചിന്നനെ അവള്‍ നുള്ളുക കൂടി ചെയ്തു. വേദന കൊണ്ട് കുഞ്ഞു കരഞ്ഞപ്പോള്‍ കണ്ണന്‍ ചിന്നമ്മുവിനെ നോക്കി. അവളുടെ മുഖത്തിന്‍റെ ഭാവം കണ്ട കണ്ണന്‍ പൊട്ടിച്ചിരിച്ചു.
ചിന്നമ്മു അതേ ദേഷ്യത്തില്‍ അമര്‍ത്തി ചവുട്ടി അകത്തേയ്ക്ക് കയറിപ്പോയി.
കണ്ണന്‍ ഉടുപ്പ് അയയിലേയ്ക്ക് ഇട്ടു. അടുക്കളയില്‍ നിന്നും പതിവില്‍ നിന്നും വിപരീതമായി പാത്രങ്ങളുടെ എടുക്കലും, വയ്ക്കലും ശബ്ദത്തോടെ കേള്‍ക്കുന്നു.
കണ്ണന്‍ അടുക്കളയില്‍ വന്നു ഒന്നും ഉരിയാടാതെ മേശയ്ക്കരുകിലെ ബഞ്ചില്‍ ഇരുന്നു. അവളുടെ ദേഷ്യം തീര്‍ന്നില്ല എന്ന് തോന്നുന്നു, ഒരു ചെറിയ ശബ്ദത്തോടെയാണവള്‍ അവന്റെ മുന്നിലേയ്ക്ക് പാത്രം വച്ചത്.
കണ്ണന് അവനോടു തന്നെ വല്ലാത്ത അവജ്ഞ തോന്നി. അവന്‍ ചിന്തിച്ചു. ഇന്നുവരെ ചിന്നമ്മു തന്റെ മുന്നില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പോലും സംസാരിച്ചിട്ടില്ല. ഞാനെന്ത് പറയുന്നുവോ അതവള്‍ അനുസരിക്കുകയെ ചെയ്തിട്ടുള്ളൂ. ഇന്നവള്‍ വിഷമം കൊണ്ടാണെങ്കിലും തന്നെ ചോദ്യം ചെയ്ത പോലെ തോന്നി കണ്ണന്. അവന് അവളോട് അല്‍പ്പം ദേഷ്യം തോന്നി. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ അവന്‍ തൊട്ടതെയില്ല.
ഇതൊക്കെയാണെങ്കിലും, ഭക്ഷണത്തില്‍ സ്പര്‍ശിക്കാതെയുള്ള കണ്ണന്‍റെ ഇരുപ്പു കണ്ടപ്പോള്‍ ചിന്നമ്മുവിന്‍റെ ശരീരം തളര്‍ന്നു തുടങ്ങി. അവളവന്റെ അരുകില്‍ വന്നു. അവനെ ചേര്‍ന്ന് നിന്നു...കണ്ണന്‍ അനങ്ങിയില്ല. ചിന്നമ്മു അവന്റെ തോളില്‍ കൈ വച്ചു. കണ്ണന്‍ അവളുടെ കൈകള്‍ തട്ടി മാറ്റി മെല്ല എഴുന്നേറ്റു. അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് പോയവന്‍ തന്റെ കട്ടിലില്‍ പതിയെ കമിഴ്ന്നു കിടന്നു. ചിന്നമ്മു ശെരിക്കും തകര്‍ന്നുപോയി. അപ്പോഴാണ് അവള്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങിയത്.
"അല്ല, എന്തിനാ ഞാന്‍ കണ്ണേട്ടനോട് കയര്‍ത്തത്...!! ശല്യപ്പെടുത്തെണ്ടാ, ഉറങ്ങിക്കോട്ടെ എന്ന് നിനച്ചിട്ടാണ് പറയാതെ പോയത് എന്ന് കണ്ണേട്ടന്‍ പറയുക കൂടി ചെയ്തു. എന്നിട്ടും ഞാന്‍ ഇതെന്താ ചെയ്തെ...? അവള്‍ വല്ലാതെ വീര്‍പ്പുമുട്ടാന്‍ തുടങ്ങി.
അവനരുകിലേയ്ക്ക് ചെന്നവള്‍ കട്ടിലില്‍ ചേര്‍ന്നിരുന്നു. മെല്ലെ മുതുകില്‍ കൈവച്ച് പതിഞ്ഞ സ്വരത്തില്‍ അവള്‍ വിളിച്ചു..."
"കണ്ണേട്ടാ..."
അവന്‍ അവളുടെ വിളിയ്ക്ക് കാതോര്‍ത്തതേ ഇല്ല. തലയ്ക്കു ഇരുവശങ്ങളിലൂടെ മുഖത്തേയ്ക്കു കൈ പിണച്ചു വച്ച് കിടന്നിരുന്ന അവനെ ചെറുതായൊന്നു തിരിക്കുവാന്‍ അവളൊരു വിഫല ശ്രമം നടത്തുകകൂടി ചെയ്തു.
എത്ര സമയം അവളവിടെ ഇരുന്നു വെന്ന് അവള്‍ക്കു തന്നെ നിശ്ചയം ഇല്ല. സമയം ഒരുപാട് കഴിഞ്ഞു. ചിന്നമ്മു കരഞ്ഞു തുടങ്ങി. അവളുടെ കരച്ചില്‍ പിന്നെ എങ്ങലായി. വയറു വിശന്നു ചിന്നന്‍ കരയാന്‍ തുടങ്ങി. അവള്‍ കുഞ്ഞിനെയെടുത്ത് താളം തട്ടി വീണ്ടും കണ്ണന്‍റെയരുകില്‍ വന്നിരുന്നു.
"ദേ! കണ്ണേട്ടാ...ഇത്രയ്ക്കും എന്നോട് പിണങ്ങാന്‍ ഞാനെന്താ പറഞ്ഞെ. ങ്ങളെ ചിന്നമ്മുവല്ലേ വിളിക്കുന്നത്. വാ കണ്ണേട്ടാ...വന്നു ഭക്ഷണം കഴിക്ക്...അവള്‍ അവനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് പോലും കണ്ണന്‍ അനങ്ങിയില്ല.
അവളുടെ കരച്ചിന്റെ ശക്തി കൂടി വന്നു. അതുകേട്ടുകൊണ്ട് കണ്ണന്‍ ഒന്ന് തിരിഞ്ഞു. അവന്‍ അവളെ നോക്കി. അവളവന്റെ കൈകളെ ചേര്‍ത്ത് പിടിച്ചു. പിന്നെ മുഖത്തേയ്ക്ക് ഒരു മുത്തം നല്‍കി. അതോടെ കണ്ണന്‍ തളര്‍ന്നുപോയി. അവന് നന്നേ പ്രയാസം തോന്നി...അവന്‍ അവളെ നോക്കി ചിരിച്ചു....അവള്‍ കരച്ചിലും ചിരിയും ഇടകര്‍ന്നു അവന്‍റെ നെഞ്ചില്‍ പതിയെ ഇടിച്ചുകൊണ്ടായിരുന്നു സന്തോഷിച്ചത്..,....
ഇതെല്ലാം കണ്ട ചിന്നന്‍ മോണ കാട്ടി ചിരിച്ചു........അവരുടെ പിണക്കം ഉരുകിയൊലിച്ചു വീണു....
(തുടരും)
അദ്ധ്യായം..13
ദിവസങ്ങള്‍ പലത് ഓടിമറഞ്ഞു. തങ്കം ആശുപത്രിയില്‍ നിന്നും വരുന്ന ദിവസമായി. മുതലാളിയ്ക്ക് കടയില്‍ ഒരുപാട് ജോലിത്തിരക്കുണ്ടായിരുന്നതി
അങ്ങനെ തങ്കത്തെയും കൊണ്ട് കാര്‍ മണിമാളികയുടെ മുന്നിലെത്തി. കണ്ണന്‍, സാധനങ്ങള്‍ ഒക്കെ ഇറക്കി വച്ച് കാറിന്‍റെ വാടകയും കൊടുത്ത് തിരികെ എത്തുമ്പോള്‍ തങ്കവും വേലക്കാരിയും വീടിനകത്ത് പ്രവേശിച്ചിരുന്നു. കച്ചവടത്തിന്‍റെ തിരക്കിനിടയിലും മുതലാളി ആ നേരം അവിടെ പാഞ്ഞെത്തി. ആയതുകൊണ്ട് തന്നെ കണ്ണന്‍ പതിയെ അവിടെ നിന്നും പിന്മാറി.
നേരം ഒന്‍പതരയായി. പ്രഭാതഭക്ഷണമൊക്കെ ഒരുക്കിയിട്ട് പറമ്പിലൊക്കെ നടന്ന് കുഞ്ഞു ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുകയാണ് ചിന്നമ്മു. അകലെ നിന്നും കണ്ണന്‍ വരുന്നത് കണ്ട അവള്‍, കൈയിലെ പൊടിയെല്ലാം ഉടുമുണ്ടിന്റെ തുമ്പത്ത് തുടച്ചു. അവിടെ പിച്ചവച്ചു നടന്ന ചിന്നനെയും എടുത്തുകൊണ്ടവള്‍ കണ്ണന് അരികിലേയ്ക്ക് നടന്നു.
"എവിടെപോയി കണ്ണേട്ട....ഒരു വാക്ക് പോലും പറയാതെ... അവള്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
"ആശുപത്രിയില്‍ പോയതാ ചിന്നമ്മു"...കണ്ണന്‍ പറഞ്ഞു.
"ങ്ങള്‍ക്ക് മാത്രേ തങ്കത്തിനെക്കുറിച്ച് ഇത്ര വേവലാതിയുള്ളൂ കണ്ണേട്ടാ...!!... അവള്‍ വീണ്ടും പറഞ്ഞു.
"ചിന്നമ്മു...അങ്ങിനെയല്ല ചിന്നമ്മു. ഞാനുണര്‍ന്നു നോക്കുമ്പോള്‍ നീ നല്ല ഉറക്കമായിരുന്നു. നിന്നെ വിളിച്ചുണര്‍ത്തി ശല്യപ്പെടുത്തണ്ട എന്ന് കരുതിയതാണോ തെറ്റ്????.. മുതലാളി പറയുമ്പോള്‍ എന്താ ഏതാന്ന് തിരക്കുക വേണ്ട എന്നാണോ നീ പറയുന്നത്.. ചോദ്യഭാവത്തില്‍ അവന്‍ അവളെ നോക്കി.
ചിന്നമ്മുവിനു ദേഷ്യമായി. അവള്‍ പറഞ്ഞു.."ഈ വയല്‍ക്കര ഗ്രാമത്തില്‍ കണ്ണേട്ടന്‍ മാത്രേയുള്ളൂ മണിമാളികക്കാരെ സഹായിക്കാനായി. അങ്ങിനെ ഒരുത്തീരേം വേലക്കാരനാകേണ്ട ങ്ങള്... അതെനിക്കിഷ്ടല്ല്യാ.....അവള
"പിന്നേ....നിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കീട്ടല്ലേ ഞാനിവിടെ ഓരോന്നും ചെയ്യുന്നത്..? നീ വരുന്നുണ്ടോ അകത്തേയ്ക്ക്!.. എനിക്ക് വിശക്കുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ടവന്‍ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഓരോന്നായി ഇളക്കി കൊണ്ട് അകത്തേയ്ക്ക് നടക്കാന്‍ തുടങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവള്‍ അവനു പിന്നാലെ കൂടി. ഇതിനിടയില്‍ കൈയിലിരുന്നു എന്തോ കുറുമ്പ് കാട്ടിയ ചിന്നനെ അവള്‍ നുള്ളുക കൂടി ചെയ്തു. വേദന കൊണ്ട് കുഞ്ഞു കരഞ്ഞപ്പോള്‍ കണ്ണന്‍ ചിന്നമ്മുവിനെ നോക്കി. അവളുടെ മുഖത്തിന്‍റെ ഭാവം കണ്ട കണ്ണന്‍ പൊട്ടിച്ചിരിച്ചു.
ചിന്നമ്മു അതേ ദേഷ്യത്തില്‍ അമര്‍ത്തി ചവുട്ടി അകത്തേയ്ക്ക് കയറിപ്പോയി.
കണ്ണന്‍ ഉടുപ്പ് അയയിലേയ്ക്ക് ഇട്ടു. അടുക്കളയില്‍ നിന്നും പതിവില്‍ നിന്നും വിപരീതമായി പാത്രങ്ങളുടെ എടുക്കലും, വയ്ക്കലും ശബ്ദത്തോടെ കേള്‍ക്കുന്നു.
കണ്ണന്‍ അടുക്കളയില്‍ വന്നു ഒന്നും ഉരിയാടാതെ മേശയ്ക്കരുകിലെ ബഞ്ചില്‍ ഇരുന്നു. അവളുടെ ദേഷ്യം തീര്‍ന്നില്ല എന്ന് തോന്നുന്നു, ഒരു ചെറിയ ശബ്ദത്തോടെയാണവള്‍ അവന്റെ മുന്നിലേയ്ക്ക് പാത്രം വച്ചത്.
കണ്ണന് അവനോടു തന്നെ വല്ലാത്ത അവജ്ഞ തോന്നി. അവന്‍ ചിന്തിച്ചു. ഇന്നുവരെ ചിന്നമ്മു തന്റെ മുന്നില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പോലും സംസാരിച്ചിട്ടില്ല. ഞാനെന്ത് പറയുന്നുവോ അതവള്‍ അനുസരിക്കുകയെ ചെയ്തിട്ടുള്ളൂ. ഇന്നവള്‍ വിഷമം കൊണ്ടാണെങ്കിലും തന്നെ ചോദ്യം ചെയ്ത പോലെ തോന്നി കണ്ണന്. അവന് അവളോട് അല്‍പ്പം ദേഷ്യം തോന്നി. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ അവന്‍ തൊട്ടതെയില്ല.
ഇതൊക്കെയാണെങ്കിലും, ഭക്ഷണത്തില്‍ സ്പര്‍ശിക്കാതെയുള്ള കണ്ണന്‍റെ ഇരുപ്പു കണ്ടപ്പോള്‍ ചിന്നമ്മുവിന്‍റെ ശരീരം തളര്‍ന്നു തുടങ്ങി. അവളവന്റെ അരുകില്‍ വന്നു. അവനെ ചേര്‍ന്ന് നിന്നു...കണ്ണന്‍ അനങ്ങിയില്ല. ചിന്നമ്മു അവന്റെ തോളില്‍ കൈ വച്ചു. കണ്ണന്‍ അവളുടെ കൈകള്‍ തട്ടി മാറ്റി മെല്ല എഴുന്നേറ്റു. അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് പോയവന്‍ തന്റെ കട്ടിലില്‍ പതിയെ കമിഴ്ന്നു കിടന്നു. ചിന്നമ്മു ശെരിക്കും തകര്‍ന്നുപോയി. അപ്പോഴാണ് അവള്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങിയത്.
"അല്ല, എന്തിനാ ഞാന്‍ കണ്ണേട്ടനോട് കയര്‍ത്തത്...!! ശല്യപ്പെടുത്തെണ്ടാ, ഉറങ്ങിക്കോട്ടെ എന്ന് നിനച്ചിട്ടാണ് പറയാതെ പോയത് എന്ന് കണ്ണേട്ടന്‍ പറയുക കൂടി ചെയ്തു. എന്നിട്ടും ഞാന്‍ ഇതെന്താ ചെയ്തെ...? അവള്‍ വല്ലാതെ വീര്‍പ്പുമുട്ടാന്‍ തുടങ്ങി.
അവനരുകിലേയ്ക്ക് ചെന്നവള്‍ കട്ടിലില്‍ ചേര്‍ന്നിരുന്നു. മെല്ലെ മുതുകില്‍ കൈവച്ച് പതിഞ്ഞ സ്വരത്തില്‍ അവള്‍ വിളിച്ചു..."
"കണ്ണേട്ടാ..."
അവന്‍ അവളുടെ വിളിയ്ക്ക് കാതോര്‍ത്തതേ ഇല്ല. തലയ്ക്കു ഇരുവശങ്ങളിലൂടെ മുഖത്തേയ്ക്കു കൈ പിണച്ചു വച്ച് കിടന്നിരുന്ന അവനെ ചെറുതായൊന്നു തിരിക്കുവാന്‍ അവളൊരു വിഫല ശ്രമം നടത്തുകകൂടി ചെയ്തു.
എത്ര സമയം അവളവിടെ ഇരുന്നു വെന്ന് അവള്‍ക്കു തന്നെ നിശ്ചയം ഇല്ല. സമയം ഒരുപാട് കഴിഞ്ഞു. ചിന്നമ്മു കരഞ്ഞു തുടങ്ങി. അവളുടെ കരച്ചില്‍ പിന്നെ എങ്ങലായി. വയറു വിശന്നു ചിന്നന്‍ കരയാന്‍ തുടങ്ങി. അവള്‍ കുഞ്ഞിനെയെടുത്ത് താളം തട്ടി വീണ്ടും കണ്ണന്‍റെയരുകില്‍ വന്നിരുന്നു.
"ദേ! കണ്ണേട്ടാ...ഇത്രയ്ക്കും എന്നോട് പിണങ്ങാന്‍ ഞാനെന്താ പറഞ്ഞെ. ങ്ങളെ ചിന്നമ്മുവല്ലേ വിളിക്കുന്നത്. വാ കണ്ണേട്ടാ...വന്നു ഭക്ഷണം കഴിക്ക്...അവള്‍ അവനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് പോലും കണ്ണന്‍ അനങ്ങിയില്ല.
അവളുടെ കരച്ചിന്റെ ശക്തി കൂടി വന്നു. അതുകേട്ടുകൊണ്ട് കണ്ണന്‍ ഒന്ന് തിരിഞ്ഞു. അവന്‍ അവളെ നോക്കി. അവളവന്റെ കൈകളെ ചേര്‍ത്ത് പിടിച്ചു. പിന്നെ മുഖത്തേയ്ക്ക് ഒരു മുത്തം നല്‍കി. അതോടെ കണ്ണന്‍ തളര്‍ന്നുപോയി. അവന് നന്നേ പ്രയാസം തോന്നി...അവന്‍ അവളെ നോക്കി ചിരിച്ചു....അവള്‍ കരച്ചിലും ചിരിയും ഇടകര്‍ന്നു അവന്‍റെ നെഞ്ചില്‍ പതിയെ ഇടിച്ചുകൊണ്ടായിരുന്നു സന്തോഷിച്ചത്..,....
ഇതെല്ലാം കണ്ട ചിന്നന്‍ മോണ കാട്ടി ചിരിച്ചു........അവരുടെ പിണക്കം ഉരുകിയൊലിച്ചു വീണു....
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ