ചിന്നമ്മു അനാഥയാണ്.......(അദ്ധ്യായം. .2)
ദേ! കണ്ണേട്ടാ, ങ്ങളോടിപ്പ ആരാ പറഞ്ഞെ എനിക്ക് സങ്കടാ, ഇവിടെ കഷ്ടപ്പാടാ എന്നൊക്കെ? ന്‍റെ ചെക്കനുണ്ടെങ്കില്‍ എനിക്ക് എന്തിനാ സങ്കടം. ഒന്നൂല്ലാട്ടോ. ഇത് കേട്ടു അവന്‍ ഒന്നുകൂടി അവളോട് ചേര്‍ന്നിരുന്നു. ചെവികള്‍ക്ക് മുകളിലൂടെ അലസമായി കിടന്നിരുന്ന അവളുടെ മുടിയിഴകള്‍ മെല്ലെ ഒരു വശത്തേയ്ക്ക് മാറ്റി അവളുടെ കവിളില്‍ ഒരു മുത്തം നല്‍കി, അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു. മടിയിന്‍ മേല്‍ മുറത്തിലിരുന്ന കപ്പയും കത്തിയും ഊര്‍ന്നു താഴെ വീണു. നിമിഷങ്ങള്‍ കടന്നുപോയി.
കുടിലിനു മുകളില്‍ ഓലകളിലുരഞ്ഞു കാറ്റ് പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. അവിടമാകെ നല്ല തണുപ്പ് പടര്‍ന്നു തുടങ്ങി. പെട്ടെന്ന് ഒരു മിന്നല്‍വെട്ടം ആരോടും മിണ്ടാതെ അകത്തുകടന്ന് പുറത്തുപോയി. പതിയെ കുടിലിനു പുറത്തു മഴത്തുള്ളികള്‍ വീണു തുടങ്ങി. പിന്നെ അതിന്‍റെ സ്വരം കൂടിക്കൂടിവന്നു. പുറത്തിപ്പോള്‍ നല്ല മഴയാണ്. കണ്ണന്‍ മെല്ലെ എഴുന്നേറ്റു. ചിന്നമ്മു അഴിഞ്ഞുപോയ മുടി മാടിയൊതുക്കി. പിന്നെ തിരിഞ്ഞു നിലത്തുവീണ കപ്പതുണ്ടുകള്‍ പെറുക്കി മുറത്തിലേയ്ക്കിട്ടു. എന്നിട്ട് അവനു നേരെ കൈനീട്ടി. അവന്‍ അവളെ പിടിച്ചെഴുന്നേല്‍[പ്പിച്ചു . അല്‍പനേരം അവന്റെ കണ്ണുകളില്‍ നോക്കി നിന്ന ശേഷം അവള്‍ അടുക്കളയിലേയ്ക്ക് പോയി.
കണ്ണന്‍ വാതില്‍ക്കലേയ്ക്കു എത്തിനോക്കി. ഇറമ്പില്‍ നിന്നും വീഴുന്ന വെള്ളത്തിലേയ്ക്ക് ഇടയ്ക്കിടെ അവന്‍ കൈവീശി. ചിന്നമ്മു അടുക്കളയില്‍ പാചകത്തിലാണ്. അല്‍പനേരം അങ്ങനെ നിന്നിട്ടവന്‍ അകത്തേയ്ക്ക് പോയി. ഉടുപ്പ് എടുത്തിട്ടു. ഒരു തോര്‍ത്തുമുണ്ട് എടുത്ത് തലയിലും കെട്ടി. എന്നിട്ട് വേഗത്തില്‍ പുറത്തേയ്ക്ക് പോയി. സമയം പോയ്മറഞ്ഞുകൊണ്ടിരുന്നു. കപ്പ പുഴുങ്ങി വച്ചിട്ടവള്‍ കണ്ണനെയും കാത്ത് വാതില്‍ക്കല്‍ പുറത്തേയ്ക്ക് നോക്കി നില്‍പ്പാണ്. മഴ ഇനിയും തോര്‍ന്നിട്ടില്ല. അല്പസമയത്തിനുള്ളില്‍ കണ്ണന്‍ ഓടിയെത്തി. അവന്‍റെ ഉടുപ്പ് നനഞ്ഞു ദേഹത്തൊട്ടിയിരുന്നു. മുടിയിഴകളില്‍ നിന്നും മഴത്തുള്ളികള്‍ ഊര്‍ന്നുവീഴുന്നുണ്ട്. അവള്‍ അവനടുത്തെയ്ക്ക് ചെന്നു. അവന്റെ തലയില്‍ നിന്നും തോര്‍ത്തെടുത്ത് അത് മുറുക്കി അതിലെ വെള്ളം കളഞ്ഞു. എന്നിട്ടവന്റെ തലയില്‍ എത്തിപ്പിടിച്ച് അവള്‍ പറഞ്ഞു.
"ഒന്ന് കുനിഞ്ഞേ കണ്ണേട്ടാ, എനിക്ക് എത്തണില്യാ കേട്ടോ..."
അവന്‍ ചിരിച്ചുകൊണ്ട് ഒന്ന്‍ കുനിഞ്ഞു. അവള്‍ അവന്റെ തല തോര്‍ത്തുകയാണ്. ഇപ്പോഴവന്റെ മുഖം അവളുടെ മാറിനു മുകളിലാണ്. അവന്റെ നിശ്വാസത്തിന്റെ ചൂട് അവളില്‍ തട്ടുന്നുണ്ട്. ഇടയ്ക്ക് അവന്‍ അവളുടെ വയറിനു ഇരുവശവും കൈപിടിച്ചു. തണുപ്പ് കൊണ്ടവള്‍ അറിയാതെ പുളഞ്ഞു മേലോട്ടുയര്‍ന്നു.
"ദേ, വിടുന്നുണ്ടോ? എനിക്ക് വല്ലാണ്ട് തണുക്കുന്നു. അവള്‍ തല തോര്‍ത്തി തീര്‍ന്നപ്പോള്‍ അവന്‍ നിവര്‍ന്നു. അവളുടെ ചുമലുകളില്‍ ഇരുകൈകളും പിടിച്ചുകൊണ്ടവന്‍ ഒരു നിമിഷം നിന്നു. അവള്‍ കണ്ണുകള്‍ പൂട്ടി അവനെ ഇറുകെ പുണര്‍ന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ