2014 ജനുവരി 7, ചൊവ്വാഴ്ച


ഇന്നിന്‍റെ വിലാപം

ഇന്നലെ.....
ഇന്നിന്‍ നെഞ്ചിന്‍റെയുള്ളിലെ
ഇശലുകള്‍ക്കിത്രയും നോവുണ്ടാമെന്നതറിഞ്ഞില്ല

നിഴല്‍വീണിരുളുമീ പുഴയെന്താണിന്നിങ്ങനെ
ഇരുചുണ്ടും പതഞ്ഞോരപസ്മാര
രോഗിപോല്‍

വഴിയേറെയിടറി ഞാനെങ്കിലുമീ
ചെറുമരച്ചുവടിലിന്നീത്തരി വെളിച്ചം
കൊണ്ടൊന്നിരുന്നോട്ടെ!

കാറ്റൊന്നു വീശുമ്പോള്‍, ഇലകളുമടരുമ്പോള്‍
കിളിമരക്കൊമ്പിലെ ചെറുകൂടൊന്നു-
മിളകുമ്പോള്‍

അഗ്രം പിളര്‍ന്ന ചെറുവാലാട്ടിക്കുരുവികള്‍
ചേക്കേറാന്‍ ചേലുള്ള
കൂടില്ലാതലയുമ്പോള്‍

നോവിന്‍റെ ജല്പനം കേട്ടുകൊണ്ടിങ്ങനെ
നീറി ഞാന്‍ നീയെന്ന
നീറ്റിലേയ്ക്കിറങ്ങട്ടെ

പ്രാണനെ കൈവിട്ട പൂക്കളീ
പുലരിതന്‍ മാറത്തു ചേര്‍ത്ത
പൂച്ചെണ്ട് നിനക്കാണ്

താഴത്ത് പായുന്ന പുഴതന്‍ മടിത്തട്ടിലെ
നിധികുംഭം തേടിയാണിനി
നിന്‍റെയീ യാത്ര...

ഇനിയൊരു വട്ടമീയാടും ചിലങ്കയൊന്നഴിച്ചു
നിന്‍ ഇടനെഞ്ചിന്‍ തേങ്ങും
തുടിപ്പുനീയറിയുക

അറിയില്ലയെങ്കില്‍ നീയറിയുക
ഇനി മരണം ഭഷിപ്പതെന്നും നിന്‍
ചിറകുമുളയ്ക്കാ ചെറു കുരുന്നുകളെയാവാം.....

ശ്രീ വര്‍ക്കല
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ