ലിയാത്തിന്‍റെ പെണ്മക്കള്‍
ഭാഗം 10
"മോളെ നിയാ....."
ഗബിലിന്‍റെ വിളികേട്ടവള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു.
"ന്താ ..അച്ഛാ..." പെട്ടെന്ന് അവള്‍ വിളികേട്ടു.
ഗബില്‍ അവളുടെ അടുത്തേയ്ക്ക് വന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അയാള്‍ തുടര്‍ന്നു.
"മോളെ... നിയ നീ കണ്ടതല്ലേ ഇവിടെ നടന്നതെല്ലാം. നിനക്കറിയുമോ അവരെ...? അറിയില്ലെങ്കില്‍ അവരെക്കുറിച്ച് മോളറിയണം.
ഗബില്‍ പറഞ്ഞ കഥകള്‍ എല്ലാം അവള്‍ അത്ഭുതത്തോടെ കേട്ടു നിന്നു. അച്ഛന്‍ പറഞ്ഞ കഥകളില്‍ അരുതാത്തതൊന്നും അവള്‍ക്കു തോന്നിയില്ല. അകാലത്തില്‍ എങ്ങോ മറഞ്ഞ ലയാനയെയും അവളുടെ പൊന്നുമകന്‍ ലിയാത്തിനെയും അവള്‍ മനസ്സില്‍ കണ്ടു. അച്ഛന് അവരോടുള്ള ശത്രുത അവള്‍ മനസ്സിലാക്കി എങ്കിലും അതൊരു ചോദ്യചിഹ്നമായി അവളുടെ മനസ്സില്‍ നിലകൊണ്ടു.
അവള്‍ ചിന്തിച്ചു. ലിയാത്തിന്‍റെ ജന്മം. അവന്‍ കുറെ മരണങ്ങള്‍ക്ക് ഉത്തരവാദിയാകുക. എന്തായിത് അച്ഛന്റെ ചിന്തകളില്‍...??? ഇത് സംഭവ്യമല്ല തന്നെ. പാവം ലിയാത്തും അമ്മയും എത്രമാത്രം ദുഃഖം അനുഭവിച്ചിട്ടുണ്ടാകും. അവള്‍ക്കു വല്ലാത്ത സങ്കടം തോന്നി. അച്ഛന്‍ പറഞ്ഞ കഥകള്‍ വച്ച് നോക്കുമ്പോള്‍ അവന്‍ എന്‍റെ ലിയാത്ത് തന്നെ. അവന്‍ എങ്ങിനെയോ രക്ഷപ്പെട്ടിരിക്കും. ന്നാലും അവന്‍റെ അമ്മ എവിടെപോയ് മറഞ്ഞു. അവരെയോര്‍ത്തുള്ള ദുഃഖത്തിനിടയിലും അവള്‍ക്കു വല്ലാത്ത ആനന്ദം തോന്നി. അച്ഛന്റെ കൈകളില്‍ തൂങ്ങി വീടിനുള്ളിലേയ്ക്ക് കയറുമ്പോള്‍ അവളുടെ ഉള്ളം തുടിച്ചു. "കാണണം എനിക്കവനെ. എന്‍റെ ലിയാത്തിനെ. അവള്‍ മനസ്സ് കൊണ്ട് സ്വപ്നം മെനഞ്ഞു.
ഇതേസമയം, ലിയാത്ത് മുറിയില്‍ വീണ്ടും ഉറക്കത്തിലേയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അവന്‍റെ മനസ്സും വല്ലാതെ പ്രക്ഷുബ്ധമാണ്. നിയയുടെ മുന്നില്‍വച്ച് അവളുടെ അച്ഛനോട് അവന്‍ കാട്ടിക്കൂട്ടിയത് ഓര്‍ത്തപ്പോള്‍ അവനു പ്രയാസം തോന്നി. അവന്‍ ചിന്തിച്ചു. ഇനിയൊരുപക്ഷെ, അവള്‍ ഇക്കാര്യം മനസ്സിലിട്ട് എന്നോട് വെറുപ്പ് കാട്ടുമോ? വല്ലാത്ത വൈഷമ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നവന്‍ ഉറക്കം പൂണ്ടു.
അന്ന്, പകല്‍ മറയുംമുന്‍പേ അലീന വീട്ടിലേയ്ക്കെത്തി. അവള്‍ വല്ലാതെ ക്ഷീണിതയായി കാണപ്പെട്ടു. എങ്കിലും, മുറ്റമടിച്ചു, ഗൃഹം ശുദ്ധിയാക്കി, കുളിച്ചു വൃത്തിയായി അവള്‍ വീടിനുള്ളിലേയ്ക്ക് കയറുമ്പോള്‍ ലിയാത്ത് ഉണര്‍ന്നു കഴിഞ്ഞിരുന്നു. അവന്‍ അമ്മയുടെ അടുക്കലെത്തി ചേര്‍ന്ന് നിന്നു. അവളുടെ നിശ്വാസത്തിന്‍റെ ചൂട് വല്ലാതെ അവനെ ചുട്ടുപൊള്ളിച്ചു. അവന്‍ അലീനയുടെ മുഖത്ത് നോക്കി സ്നേഹത്തോടെ ചോദിച്ചു.
"ന്താ.. ന്‍റ അമ്മ ചിന്തിക്കുന്നത്. ആരോ ഒരുവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് അമ്മയെന്തിനാ ഭയക്കുന്നത്. അവന്‍ ആരാണമ്മേ...? എന്തിനയാള്‍ നമ്മുടെ കുടമുല്ല തോട്ടത്തില്‍ വരണം..." ലിയാത്തിന്‍റെ ചോദ്യം അവളില്‍ ചെറിയ ഞെട്ടല്‍ ഉണ്ടാക്കി. എങ്കിലും ധൈര്യം സംഭരിച്ചവള്‍ അവനോടു പറഞ്ഞു.
"മോനെ... അബലയായ ഒരു പെണ്ണ്... ആരും തുണയില്ലാത്ത ഒരു പെണ്ണ്. എന്‍റെ കൈയില്‍ നിന്നും ബലമായി നമ്മുടെ ഈ കുടമുല്ലത്തോട്ടം പിടിച്ചെടുക്കണം അയാള്‍ക്ക്. അതെളുപ്പമല്ലേ?? ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു. ഒപ്പം ഞാന്‍ ഇന്നുവരെ സ്നേഹിച്ചു... സ്നേഹിച്ചു വളര്‍ത്തിയ എന്‍റെ പൊന്നുമോനെ അയാളുടെ പരിഷ്കാരിയായ മകളെ കാട്ടി വശീകരിക്കണം അയാള്‍ക്ക്. അതോടെ എല്ലാം അവനുള്ളതാകില്ലേ..!!! അത് പറഞ്ഞു തീരുമ്പോഴേയ്ക്കും അലീന കരയാന്‍ തുടങ്ങി.
"അമ്മ എന്താ ഇങ്ങനെ..?? ഞാന്‍ അത്ര കൊച്ചുകുട്ടിയാണോ അമ്മെ..? എല്ലാം തിരിച്ചറിയാവുന്ന ഈ പ്രായത്തില്‍ എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അമ്മ അതോര്‍ത്ത് വിഷമിക്കുകയും അരുത്." അമ്മയുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു.
"ന്നാലും.... മോനെ, നീ ഇനി മുതല്‍ സൂക്ഷിക്കണം".
ലിയാത്തിനോട് അവളിത് പറഞ്ഞുവെങ്കിലും അലീന വല്ലാത്ത ധര്‍മസങ്കടത്തില്‍ ആയി. അവള്‍ ചിന്തിച്ചു. ഇതുവരെ, ഈ ജീവിതത്തില്‍ നടന്നതെല്ലാം ഇവനോട് പറഞ്ഞാല്‍, ഞാന്‍ അവന്‍റെ അമ്മയല്ലെന്നു അവന്‍ അറിഞ്ഞാല്‍...!!! ഹോ! ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ഇനി ഒരു നാള്‍ ലയാനയും എന്‍റെ മകനെ തേടി വരുമോ?.... ദുഃഖം മൂടിയ കണ്ണുകളുമായി അവള്‍ കിടക്കയിലേയ്ക്ക് ഇരുന്നു. ലിയാത്ത് അരികിലെത്തി സമാധാനിപ്പിച്ചു.
"അമ്മെ.. ഒന്നും സംഭവിക്കില്ല അമ്മെ... ഒന്ന് സമാധാനമായി അമ്മ ഇരിക്കൂ. ഞാന്‍ പോയി വരട്ടെ."
അവളോട് യാത്ര പറഞ്ഞ് ഒഴിഞ്ഞ പൂക്കൂടകളും തന്‍റെ എല്ലാമെല്ലാമായ വയലിനും തോളത്തിലാക്കി അവന്‍ കുടമുല്ല തോട്ടത്തിലേയ്ക്ക് നടന്നു. അവന്‍ നടന്നു നീങ്ങുന്ന വഴികളില്‍, കുടമുല്ലചെടികളുടെ നേര്‍ത്ത ചില്ലകളിലൊന്നില്‍ നാക്ക് നീട്ടി പതിയിരിക്കുന്ന ഒരു സര്‍പ്പമായിരുന്നു അലീനയുടെ ചിന്തകളിലപ്പോള്‍. ചിന്തകള്‍ അധികരിച്ചപ്പോള്‍ അവള്‍ മുറിയില്‍ ഉലാത്താന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ മയക്കം വീഴുമ്പോഴെയ്ക്കും ആ രാവ് നന്നായി ഇരുണ്ടു തുടങ്ങി.
ലിയാത്ത്, തോട്ടം ചുറ്റി നടന്ന്, ഓരോ ചെടിയോടും കുശലം പറഞ്ഞു, അവയെ തൊട്ടുതലോടി സ്നേഹിച്ച്, ഒടുവില്‍ തന്‍റെ പ്രിയപ്പെട്ട കുടമുല്ല ചെടികളില്‍ ഒന്നിന്‍റെ ഇടയില്‍ വന്നിരുന്നു. അവന്‍റെ കൈയിലെ വയലിന്‍ നേര്‍ത്തു പാടാന്‍ തുടങ്ങി. അവനു ചുറ്റും കരിവണ്ടുകള്‍ വട്ടമിട്ടു പറന്നു. കാറ്റ് അവന്‍റെ കാതോരം ചേര്‍ന്ന് മൂളിപ്പാട്ടുകള്‍ പാടി. കുടമുല്ല മൊട്ടുകള്‍ സന്തോഷത്തോടെ വിരിഞ്ഞു തലയാട്ടി. അവയുടെ നവ്യസുഗന്ധം അവിടമാകെ നിറഞ്ഞൊഴുകി.
തുറന്നു കിടന്ന ജനലരുകില്‍ നിലാവിലേയ്ക്ക് കണ്ണുംനട്ട് കിടന്നിരുന്ന നിയ നേര്‍ത്ത വയലിന്‍ നാദം കേട്ട് പിടഞ്ഞെഴുന്നേറ്റു. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ മെല്ലെ മുറിവിട്ടു പുറത്തിറങ്ങി. അകത്തെ മുറിയില്‍നിന്നും അച്ഛന്റെ കൂര്‍ക്കം വലി അവള്‍ക്കു കേള്‍ക്കാം. ശബ്ദമുണ്ടാക്കാതെ പതിയെപതിയെ അവള്‍ വീടുവിട്ടിറങ്ങി. പാദങ്ങള്‍വരെ മറഞ്ഞു കിടന്ന പാവാടഞൊറികള്‍ മുകളിലേയ്ക്ക് പിടിച്ചുയര്‍ത്തി അവള്‍ കുടമുല്ല തോട്ടത്തിലേയ്ക്ക് പാഞ്ഞു. നേര്‍ത്ത് നീണ്ട വഴികളിലൂടെ പാഞ്ഞവള്‍ ചെന്ന് നിന്നത് ലിയാത്തിന്‍റെയരുകില്‍.
ലിയാത്ത് അത്ഭുതത്തോടെ എഴുന്നേറ്റു. അവന്‍റെ കണ്ണുകള്‍ അവളെ പൊതിഞ്ഞു. നിയ നാണം കൊണ്ട് തലകുനിച്ചു. അവന്‍ അവളുടെ അരുകിലേയ്ക്ക് കൂടുതല്‍ ചേര്‍ന്നു നിന്നു. അവള്‍ക്കു തോന്നി ഈ കുടമുല്ലപ്പൂക്കള്‍ പോലെ അവനും മണക്കുന്നുവെന്ന്. അതുകൊണ്ട് തന്നെ സ്വരം താഴ്ത്തി അവന്‍റെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി അവള്‍ ചോദിച്ചു.
"ലിയാത്ത് നിന്നെ പൊതിയാനാണോ ഈ സുഗന്ധം വിടരുന്നത്."
"ഉം.. എന്തെ അങ്ങിനെ തോന്നാന്‍..? അവന്‍ ഒരു വല്ലാത്ത ഭാവത്തിലാണ് അത് ചോദിച്ചത്. അവന്‍റെ പ്രണയമുറങ്ങുന്ന കണ്ണുകള്‍ അവളെ ആപാദം ചൂഴ്ന്നു.
"നീയും ഈ കുടമുല്ലപ്പൂവു പോലെ സുഗന്ധം പരത്തുന്നു. എന്‍റെ മനസ്സിലും ശരീരത്തിലും. നിന്‍റെ സ്പര്‍ശനമേല്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു ലിയാത്ത്. നിന്‍റെ സിരകളില്‍ എന്നോടുള്ള സ്നേഹം ഞാന്‍ അറിയുന്നു. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ..... നിന്നോട്...... അവള്‍ പാതിയില്‍ നിര്‍ത്തി.
"ഉം... ചോദിച്ചോള്ളൂ..." നിനക്കായി ഞാനത് ചെയ്യും നിയ...ഈ പ്രപഞ്ചത്തില്‍ എന്നെക്കൊണ്ടത് കഴിയുവതാണെങ്കില്‍..... അവനും പാതിയില്‍ നിര്‍ത്തി.
"ലിയാത്ത്... എന്‍റെ പൊന്നു ലിയാത്ത്.... നിന്നെ...... നിന്നെ ഞാനൊന്നു ചുംബിച്ചോട്ടെ...!!! ഇത് പറഞ്ഞുകൊണ്ടവള്‍ അവനെ ചുറ്റിപ്പിടിച്ച് അവന്‍റെ നെഞ്ചില്‍ അമര്‍ത്തി ചുംബിച്ചു.
"നിയാ... എന്‍റെ പൊന്നോമനേ...!!! വല്ലാത്തോരാവേശത്തോടെ ലിയാത്തവളെയും കെട്ടിപ്പിടിച്ചു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ