ലിയാത്തിന്റെ പെണ്മക്കള്‍
ഭാഗം 7
പകല്‍ മാഞ്ഞുതുടങ്ങി. സന്ധ്യ ആകാശത്തില്‍ ചുറ്റുവിളക്കുകള്‍ തെളിയിച്ചു. അമ്മയോട് യാത്രപറഞ്ഞു ലിയാത്ത് കുടമുല്ലത്തോട്ടത്തിലേയ്ക്ക ് നടന്നു.
നിലാവില്‍, വിരിഞ്ഞു നില്‍ക്കുന്ന കുടമുല്ലപ്പൂക്കളുടെ ഇടയിലൂടെ അവന്‍ നടന്നു. നടത്തത്തിനിടയില്‍ അവന്‍ ചിന്തിച്ചു.
"രാത്രിയുടെ യാമങ്ങളില്‍ എവിടെയോ, ആരാണെന്‍റെ കുടമുല്ലപ്പൂക്കള്‍ മോഷ്ടിക്കുന്നത്.!!!
അവന്‍ പൂന്തോട്ടത്തിലെ ചെടികളില്‍ ഒന്നിനിടയില്‍ മറഞ്ഞിരുന്നു. ആ ഇരുപ്പില്‍ അവന്‍റെ കണ്ണുകള്‍ മെല്ലെ മയക്കത്തിലേയ്ക്കു വീണു. പെട്ടെന്ന്, കാതിലൊരു കാര്‍വണ്ടിന്‍റെ മൂളല്‍ കേട്ടവന്‍ കണ്ണുകള്‍ തുറന്നു.
വണ്ട് അവനോട് ചോദിച്ചു.
"ലിയാത്ത്, നീ ആ നക്ഷത്രങ്ങളെ കാണുന്നുണ്ടോ? രാത്രിയുടെ കാവല്‍ക്കാരാണവര്‍,..ഈ രാവില്‍ അവര്‍ നിനക്കായി കാത്തിരിക്കും പോലെ.
അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഇതുകണ്ട വണ്ട് തുടര്‍ന്നു.
"ലിയാത്ത്, നീയെത്ര സുന്ദരനാണ്. നിന്‍റെ മിഴികളിലാണ് നിന്‍റെ സൗന്ദര്യം. ഇത്രയും സുന്ദരനായ നീ എങ്ങിനെ ഈ കുടമുല്ലപ്പൂക്കളുടെ കാവല്‍ക്കാരനായി??
ലിയാത്ത് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.......
"നീയും സുന്ദരന്‍ തന്നെയാണ്. നിന്‍റെ സ്വരം എന്‍റെ കാതുകള്‍ക്ക് എത്ര സുഖം തന്നുവെന്നോ!! നീയത് അറിയുന്നില്ല. നിന്‍റെ നിറം മാറുന്നതിനനുസരിച്ച് മേഘങ്ങളുടെ നിറം മാറുന്നതും, മഴക്കാറുകള്‍ പടരുന്നതും ഞാന്‍ കാണുന്നു. നീയെന്‍റെ പ്രിയസുഹൃത്താകുന്നു."
നീണ്ട അവന്‍റെ കൈവിരല്‍ തുമ്പിലായ് ആ വണ്ട് പറന്നിരുന്നു. പിന്നെ അവന്‍റെ കുടമുല്ലപ്പൂക്കളെ ചുറ്റിച്ചുറ്റി ഉമ്മവച്ച് വണ്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
ലിയാത്ത്, കുടമുല്ല ചെടികളുടെ ഇടയിലൂടെ നടന്നു. നിശാശലഭങ്ങള്‍ അവന്‍റെ മുടിയിഴകളില്‍ വന്നിരുന്നു. കാതുകളില്‍ അവനോടു കിന്നാരം ചൊല്ലി. പെട്ടെന്ന് കുടമുല്ല ചെടികള്‍ക്കിടയില്‍ ഒരു ചലനം. അവന്‍ അവിടേയ്ക്ക് കുതിച്ചു. വെളുത്ത് നേര്‍ത്ത പാവാടയും, കൈകളില്‍ കറുത്ത കുപ്പിവളകളും അണിഞ്ഞൊരു രൂപം നിലാവില്‍, പെട്ടെന്ന് അവന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
സംഭ്രമത്തോടെ അവന്‍ ചോദിച്ചു.
"ആരാണ്...ആരാണ് നീ. എന്റേതു മാത്രമാകുന്ന ഈ തോട്ടത്തില്‍ നീയെന്തിനു വന്നു. അതും ഈ രാവില്‍, നീ എന്തിനു വന്നു...!! ഉം..പറയൂ..."
അവളുടെ കണ്ണുകളില്‍ തെളിഞ്ഞ ഭീതി അവന്‍ കണ്ടു.
അവന്‍ തുടര്‍ന്നു...." ഭവതീ..പറയൂ..ആരാണ് നീ. എന്തിനെന്‍റെ കുടമുല്ലത്തോട്ടത്തില്‍ വന്നു."
ലിയാത്തിന്റെ ചോദ്യം കേട്ടവള്‍ വിറപൂണ്ടു മെല്ലെ ചൊല്ലി. "
ഞാന്‍,..... ഞാന്‍,...... നിയ..."
"നീയെന്തിനിവിടെ വന്നു..."അവന്‍ വീണ്ടും ചോദിച്ചു.
പൊടുന്നനെ അവള്‍ കണ്ണുകള്‍ അടച്ചു. മുഖം ചരിച്ച് കുടമുല്ലപ്പൂക്കളുടെ സുഗന്ധം ഏറ്റെടുത്തുകൊണ്ടവള്‍ കണ്ണുകള്‍ തുറന്നു. എന്നിട്ടവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു...
"ഹേയ്!! നക്ഷത്രങ്ങളുടെ കാവല്‍ക്കാരാ.... ദേ!!! ഇതാണ്... ഇതിനുവേണ്ടി..ഈ സുഗന്ധം മോഷ്ടിക്കാന്‍,..."
ഇത് പറഞ്ഞുകൊണ്ടവള്‍ അരുകില്‍ കണ്ട കുടമുല്ല ചെടിയില്‍ നിന്നും കുറെ പൂക്കളടര്‍ത്തുകൊണ്ട്, അവനെ തള്ളിമാറ്റി. പെട്ടെന്നുള്ള അവളുടെ കരസ്പര്‍ശത്തില്‍ അവന്‍ പിന്നിലേയ്ക്കാഞ്ഞു. അപ്പോഴേയ്ക്കും അവള്‍ അവിടെനിന്നും ഓടിയകന്നു. കുടമുല്ലത്തോട്ടം പിന്നിട്ട് അവള്‍ ഓടിയകലുന്നതും നോക്കിയവന്‍ നിന്നു.
ഓടുമ്പോള്‍, അവളുടെ കുപ്പിവളകള്‍ ആര്‍ത്തുചിലച്ചു. മുടിയിഴകള്‍ കാറ്റില്‍ ആടിക്കളിച്ചു. ലിയാത്ത് ഒരു നിമിഷം മിഴികള്‍ അടച്ചുപോയി.
മുന്നോട്ടു നടക്കുമ്പോഴും കുടമുല്ലപ്പൂക്കളെ തഴുകുമ്പോഴും, പൂക്കള്‍ ഇറുത്ത് കൂടകളില്‍ നിറയ്ക്കുമ്പോഴും ആ രാവില്‍ അവന്‍റെ മനസ്സ് നിറയെ അവളായിരുന്നു. ഇടയ്ക്കവന്‍ കുടമുല്ല ചെടിയുടെ ചുവട്ടില്‍ ഒന്നിരുന്നു. ക്ഷീണം കൊണ്ടവന്‍ മയങ്ങിപ്പോയി. ആ മയക്കത്തില്‍, അടഞ്ഞ മിഴികളിലൂടെ അവന്‍ കണ്ടു, അവളുടെ രൂപം. മനസ്സ് നിറയെ അവളുടെ കുപ്പിവളകളുടെ കിലുക്കം. പിന്നെ അവളുടെ മുടിയിഴകള്‍,... അങ്ങിനെയങ്ങിനെ ആ രാവ് മുഴുവന്‍ അവന്‍റെ നെഞ്ച് നിറയെ അവളായിരുന്നു. ആ വെളുത്തു കൊലുന്ന സുന്ദരി. അറിയാതെ അവന്‍റെ മനസ്സ് തേടി.
"ആരാണവള്‍!!! എന്‍റെ മനസ്സിനെ കീഴടക്കിയ ആ സുന്ദരി..!!!"
പുലരിവരുമ്പോഴേയ്ക്കും അണയാന്‍ കാത്ത് നില്‍ക്കുന്ന നക്ഷത്രങ്ങളെ നോക്കി അവന്‍ പതിയെ ചോദിച്ചു..
"അറിയുന്നുവോ..നിങ്ങള്‍, അവളെ അറിയുന്നുവോ നിങ്ങള്‍???
നക്ഷത്രങ്ങള്‍ അവനെ നോക്കി കണ്ണു ചിമ്മി.
(തുടരും)
ഭാഗം 7
പകല്‍ മാഞ്ഞുതുടങ്ങി. സന്ധ്യ ആകാശത്തില്‍ ചുറ്റുവിളക്കുകള്‍ തെളിയിച്ചു. അമ്മയോട് യാത്രപറഞ്ഞു ലിയാത്ത് കുടമുല്ലത്തോട്ടത്തിലേയ്ക്ക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ