ലിയാത്തിന്‍റെ പെണ്മക്കള്‍
ഭാഗം 8
നിറഞ്ഞ പൂക്കൂടയുമായി വീട്ടിലെത്തുമ്പോള്‍ അമ്മ അലീന അവനെ കാത്തുനില്‍പ്പുണ്ടായിരുന്ന ു.
അവനെ കണ്ടമാത്രയില്‍ അവളോടി വന്നു. പൂക്കൂടകള്‍ വാങ്ങി നിലത്ത് വച്ചവള്‍
അവനെ ആശ്ലേഷിച്ചു. അവന്‍റെ മുടിയിഴകള്‍ തലോടി അവള്‍ അവനു മുത്തം നല്‍കി.
അവന്‍ പറഞ്ഞു... "അമ്മെ!...ഞാന്‍ കണ്ടമ്മേ... നമ്മുടെ മുല്ലപ്പൂക്കള്‍ കട്ടെടുക്കുന്നവളെ...!!!!"
അത് പറയുമ്പോള്‍ ഉള്ള അവന്‍റെ കണ്ണുകളിലെ തിളക്കം അലീന കണ്ടു.
"ആരാണവള്‍...??? എന്തിനാണവള്‍ നമ്മുടെ പൂക്കളെ മോഷ്ടിക്കുന്നത്..?? അലീന ചോദിച്ചു.
"അവന്‍ കണ്ണുകള്‍ വിടര്‍ത്തി അമ്മയുടെ മിഴികളെ സാകൂതം നോക്കി. എന്നിട്ട് തലയുയര്‍ത്തി കണ്ണുകള്‍ മെല്ലെ പൂട്ടി അവനിങ്ങനെ പറഞ്ഞു...
"സുഗന്ധം പേറാനാ അമ്മെ... അതുകൊണ്ടവളുടെ നെഞ്ചം നിറയ്ക്കാന്‍!! ആ സുഗന്ധവും പേറി അവള്‍ക്കുറങ്ങാന്‍.."
ഇത് പറയുമ്പോള്‍, ലിയാത്തിന്‍റെ മനം ഒഴുകുകയായിരുന്നു. അപ്സരസ്സുകള്‍ നീന്തിതുടിക്കുന്ന പാലരുവിയിലൂടെ, മേഘങ്ങള്‍ പൂത്തിറങ്ങിയ വിണ്‍ഗംഗയിലൂടെ... അവന്‍ കണ്ണുകളടച്ച് സുഗന്ധം പേറി ഒരു സ്വപ്ന യാത്ര.
"ലിയാത്ത്...? മോനെ ലിയാത്ത്...!!
അലീന അവനെ തൊട്ടു വിളിച്ചു. അവന്‍ അമ്മയെ കെട്ടിപ്പിടിച്ച് കവിളുകളില്‍ മുത്തം നല്‍കി. എന്നിട്ട് ഓടി അകത്തേയ്ക്ക് കയറി. അവന്‍റെ സ്നേഹലഹരിയില്‍ അവള്‍ മയങ്ങി നിന്നു.
ഒടുവില്‍, ലിയാത്ത് കിടക്കയിലേയ്ക്ക് വീഴുമ്പോള്‍ അലീന പൂന്തോട്ടത്തിലേയ്ക്ക് പോകാനൊരുങ്ങി. നേരം നന്നേ പുലര്‍ന്നിരുന്നു. പാതയിലൂടെ നടന്നവള്‍ വൈഗരയുടെ തീരത്തെത്തി. കൈകളില്‍, താമരയിലയില്‍ കരുതിയിരുന്ന ഒരുപിടി കുടമുല്ലപ്പൂക്കള്‍ അവള്‍ ആ ജലത്തിലേയ്ക്ക് വച്ചു. ഓളങ്ങളില്‍ പെട്ട് അവയങ്ങനെ ഒഴുകാന്‍ തുടങ്ങി. അതോടെ, തീരത്തെ വെണ്മണലില്‍ മുട്ടുകുത്തി അവള്‍ പ്രാര്‍ത്ഥിച്ചു.
"പ്രിയപ്പെട്ടവളെ.. എന്‍റെ ലയാന... നീ നിന്‍റെ ലോകം എന്‍റെ കൈകളില്‍ ഏല്‍പ്പിച്ച നീണ്ട ഇരുപത്തിരണ്ടു സംവത്സരങ്ങള്‍ ഇന്നു തികയുകയാണ്. എനിക്കറിയാം നിന്‍റെ കുഞ്ഞു ലിയാത്തിനെ നീ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന്. അവന്‍റെ ഓര്‍മകളില്‍ ഇന്ന് നീയെന്ന അമ്മയില്ല. ഞാന്‍ മാത്രം...... ഈ ഞാന്‍ മാത്രമാണ് അവന്‍റെയമ്മ. അവന്‍റെയെല്ലാം. നിന്‍റെ സുഗന്ധം ഒഴുകുന്ന ഈ നാട്ടുവഴികളില്‍ നിന്‍റെ ഗന്ധം ഞാന്‍ തിരിച്ചറിയുന്നു. ഒരു വിവാഹം പോലും കഴിക്കാതെ ഞാന്‍ എന്‍റെ മകന് വേണ്ടി ജീവിക്കുകയാണ്. ഇന്ന് ഞാന്‍ അവന്‍റെ കണ്ണുകളില്‍ കണ്ട തിളക്കം...അത് നിന്നോട് പറയണം എന്ന് തോന്നി. അവനെ നീ ഉപേക്ഷിച്ച ഈ സൈകതകൂടില്‍ എവിടെയെങ്കിലും മറഞ്ഞിരുന്നു നീ ഇത് കേള്‍ക്കുന്നുണ്ടാകാം. അവന്‍റെ ശ്വാസങ്ങളില്‍ നിനക്ക് കാറ്റായി പടരാം. അവന്‍റെ മനസ്സിന്‍റെ ഉള്‍ക്കോണുകളില്‍ നിനക്ക് സഞ്ചരിയ്ക്കാം. അവന്‍റെ മനസ്സ് നിറയെ നിനക്ക് കാണാം... നമ്മുടെ കുടമുല്ല തോട്ടത്തില്‍ അവന്‍ കണ്ട സുന്ദരി അവന്‍റെ മനസ്സ് കവര്‍ന്നെടുത്തു. നിനക്ക് കാണാം... രാവിന്‍റെ ഇരുള്‍ പറ്റി അവള്‍ വരും... വരും തീര്‍ച്ച..."
അവിടെ നിന്നും വൈഗരയുടെ തീരങ്ങളോട് യാത്ര പറഞ്ഞവള്‍ കുടമുല്ല തോട്ടത്തില്‍ എത്തി. ഓരോ ചെടിയുടെ ചുവട്ടിലും എത്തുമ്പോഴും, ഇലകളെയും, മൊട്ടുകളെയും ഓരോന്നായി നോക്കുമ്പോഴും അവളുടെ മനസ്സ് നിറയെ ലിയാത്ത് പറഞ്ഞ ആ പെണ്‍കുട്ടിയെക്കുറിച്ചുള്ള
ചിന്തകള്‍ ആയിരുന്നു. അവള്‍ ചിന്തിച്ചു. "അവള്‍ സുന്ദരിയായിരിക്കുമോ?
അങ്ങനെയെങ്കില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത അവള്‍ ആരായിരിക്കും. എന്‍റെ മകനെ
മാത്രം അവള്‍ എന്തിന് തേടി വന്നു. മനസ്സില്‍ സന്തോഷം കളിയാടുമ്പോഴും
മനസ്സിന്‍റെ കോണുകളില്‍ എവിടെയോ ഒരു ഭീതി അവളെ പിടികൂടി.
എന്‍റെ മകന്‍ എന്നെ വിട്ടു പിരിയുമോ? അവള്‍ അവനെ എന്നില്‍ നിന്നും പിരിക്കുമോ? മാതൃസഹജമായ നൊമ്പരങ്ങള്‍ അവളെ മെല്ലെ വേട്ടയാടാന്‍ തുടങ്ങി. അവള്‍ സ്വയം സമാധാനിച്ചു..
" ഇല്ല എനിക്കതിനു കഴിയില്ല. എന്‍റെ ലിയാത്തിനെ വേര്‍പിരിയാന്‍ എനിക്ക് കഴിയില്ല..."
നൊമ്പരം വല്ലാതെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തളര്‍ന്നു തുടങ്ങി. പൂമൊട്ടുകള്‍ നോക്കാന്‍ ഒരു സുഖം തോന്നിയില്ല. അരുകില്‍ കണ്ട കുടമുല്ല ചെടിയുടെ ചുവട്ടില്‍ അവള്‍ തളര്‍ന്നിരുന്നു. പിന്നവള്‍ സ്വയം സമാധാനിച്ചു.
"ഇല്ല അങ്ങനെ ഉണ്ടാവില്ല. ഞാന്‍ ചിന്തിക്കുംപോലെ തന്നെ അവനും എന്നെ പിരിയാന്‍ കഴിയില്ലെങ്കിലോ? അതോടെ അലീന സന്തോഷവതിയായി.
എല്ലാ ചെടികളും അവള്‍ ഓടി നടന്നു കണ്ടു. ഓരോ മൊട്ടുകളും ഓരോ ഇലകളും അവള്‍ സസൂഷ്മം നോക്കി നടന്നു. പകലില്‍ ഇതാണ് അലീനയുടെ ജോലി. ലിയാത്തിനെ ഈ ജോലി അവള്‍ എല്പ്പിക്കാറില്ല. ഒരു പുഴുക്കള്‍ പോലും അവളുടെ ചെടികളെ സ്പര്‍ശിക്കാന്‍ അവള്‍ അനുവദിച്ചിരുന്നില്ല. പിന്നീട്,വൈഗരയില്‍ നിന്നും രണ്ടു മണ്‍കുടങ്ങളില്‍ നിറയെ ജലം നിറച്ചവള്‍ ഓരോ ചെടിയെയും നനച്ചു. ഒടുവിലെ ചെടികളില്‍ നനയ്ക്കാന്‍ എത്തുമ്പോള്‍ നനഞ്ഞ മണ്ണില്‍ പതിഞ്ഞ ചില കാല്‍പ്പാടുകള്‍ അവള്‍ കണ്ടു. അവള്‍ അത്ഭുതത്തോടെ അത് നോക്കി. ഇത്രയും വലിയ കാല്‍പ്പാടുകള്‍ ആരുടേതാകും. അവള്‍ ചിന്തിച്ചു. ഇതൊരു മുതിര്‍ന്ന പുരുഷന്‍റെ കാല്‍പ്പാടുകള്‍ തന്നെ. എങ്കില്‍, അയാള്‍ എന്തിനീ കുടമുല്ല തോട്ടത്തില്‍ എത്തണം. ആരാണാകും അയാള്‍..?? ചിന്തിച്ചുകൊണ്ടവള്‍ കൈയിലെ മണ്‍കുടങ്ങള്‍ നിലത്തേയ്ക്ക് വച്ചു. പിന്നിലെ കാല്‍പ്പെരുമാറ്റം അവളെ തിരിഞ്ഞു നോക്കാന്‍ നിര്‍ബന്ധിതയാക്കി. പിന്നില്‍ നില്‍ക്കുന്ന ആളെ കണ്ടവള്‍ ഞെട്ടിവിറച്ചു... അവളറിയാതെ അവളുടെ ചുണ്ടുകള്‍ പറഞ്ഞു..."ഗബില്‍..."
ഉള്ളിലെ ഭയം മറച്ചു വച്ച് അവള്‍ ചോദിച്ചു... "വീണ്ടും ഇവിടെ..? എന്തിനിവിടെ വന്നു..."
"എന്‍റെ മണ്ണില്‍ ഞാന്‍ എന്തിന് വന്നുവെന്നോ?... ഇതെന്‍റെ ലയാനയുടെ മണ്ണ്‍. എനിക്കവകാശപ്പെട്ട മണ്ണ്. എനിക്ക് മാത്രം..." അയാള്‍ അവിടെ നിന്ന് അട്ടഹസ്സിച്ചു.
അയാളുടെ ചിരിയുടെ സ്വരം വൈഗരയുടെ ഓളങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു. വൃക്ഷങ്ങള്‍ മെല്ലെ തലകുനിച്ചു. പാറിപറന്നു വന്ന പറവകള്‍ മരപൊത്തുകളില്‍ അഭയം തേടി. കാറ്റ് തേങ്ങി നിലച്ചു.
ഒരു മൌനം. വല്ലാത്തൊരു മൌനം. ചിറികളെ പുച്ഛത്തോടെ ചലിപ്പിച്ചു കൊണ്ട് അലീന ഗബിലിനെ നോക്കി പറഞ്ഞു.
"നീയോ... നീയോ ഇതിനെല്ലാം അവകാശി... ഹ ഹ ഹ ഹ ... അവള്‍ ചിരിക്കാന്‍ തുടങ്ങി. അതോടെ ഗബിലിന്‍റെ കണ്ണുകള്‍ കുറുകാന്‍ തുടങ്ങി... കട്ടിയുള്ള പുരികങ്ങള്‍ വളച്ചു അവന്‍ അവളെ ക്രുദ്ധനായി നോക്കി.
"പിന്നെ ആരാടി ഇതിന് അവകാശി... ഞാനല്ലെങ്കില്‍ പിന്നെ ആരാടി ഈ കാണുന്നതിനൊക്കെ അവകാശി...? അയാള്‍ മുന്നോട്ടു വന്ന് അലീനയുടെ മുടികളില്‍ ചുറ്റിപ്പിടിച്ചു. അസഹ്യമായ വേദനയോടെ അവള്‍ നിന്നു കറങ്ങി. നെഞ്ചും വിരിച്ച് നിന്ന്.. പ്രകൃതിയെ വെല്ലുവിളിച്ചപോലെ അയാള്‍ നാലുപാടും നോക്കി അലറി.
"ഗബിലിന്‍റെ കൈപിടിക്കാന്‍ കഴിവുള്ളവന്‍ ആരാടാ... വരിന്‍ ഞാനൊന്നു കാണട്ടെ.!! ഇത് പറഞ്ഞുകൊണ്ടയാള്‍ അലീനയുടെ മുടികളിലെ പിടുത്തം ഒന്നുകൂടി മുറുക്കി. അതോടെ വേദനകൊണ്ട് പുളഞ്ഞവള്‍ അലറിക്കരഞ്ഞു.
"മോനെ....എന്‍റെ പൊന്നു മോനെ ലിയാത്ത്...!!!!
അവളുടെ വിളികേട്ട മാത്രയില്‍ പക്ഷികള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. നിലച്ചു നിന്നിരുന്ന വൃക്ഷങ്ങള്‍ തലയുയര്‍ത്തി. കാറ്റ് അലറിപ്പാഞ്ഞു. വളഞ്ഞുപുളഞ്ഞവ വൈഗരയുടെ ഓളങ്ങളെ തൊട്ടുണര്‍ത്തി അലീനയുടെ കുടിലിനകത്തേയ്ക്ക് പാഞ്ഞു കയറി. ഉറങ്ങിക്കിടന്ന ലിയാത്തിന്‍റെ കര്‍ണ്ണങ്ങളില്‍ ചെന്നവ നിന്നലച്ചു.

വിളികേട്ടവന്‍ ഞെട്ടിയുണര്‍ന്നു. കട്ടിലില്‍ എഴുന്നേറ്റിരുന്ന അവന്‍ പെട്ടെന്നാ സ്വരം തിരിച്ചറിഞ്ഞു.
"എന്‍റെയമ്മയല്ലേ ആ കരയുന്നത്...?
ഒരു നിമിഷം പോലും അമാന്തിക്കാതെ അവന്‍ വെളിയിലേയ്ക്കു കുതിച്ചു. മുറ്റത്തെ മരത്തണലില്‍ നിന്നിരുന്ന അലീനയുടെ കുതിരയുടെ മുകളില്‍ അവന്‍ ചാടിയിരുന്നു. കടിഞ്ഞാണ്‍ പിടിച്ച കുതിര അലറലോടെ കുടമുല്ല തോട്ടത്തിലേയ്ക്ക് പാഞ്ഞു.
(തുടരും)
രചന: ശ്രീ വര്‍ക്കല
ഭാഗം 8
നിറഞ്ഞ പൂക്കൂടയുമായി വീട്ടിലെത്തുമ്പോള്‍ അമ്മ അലീന അവനെ കാത്തുനില്‍പ്പുണ്ടായിരുന്ന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ