ലിയാത്തിന്റെ പെണ്മക്കള്
ഭാഗം 15
അലീനയുടെ വീട്ടിനു മുന്നിലെ കതകിനു മുന്നില്‍ നിന്നവള്‍ ഉള്ളിലേയ്ക്ക് ശ്വാസം വലിച്ചെടുത്തു. അവളെ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ധൈര്യം സംഭരിച്ച് അവള് കതകില്‍ തട്ടി വിളിച്ചു.
"ലിയാത്ത്... എന്റെ പൊന്നു ലിയാത്ത്... കതകു തുറക്കൂ.... കുടമുല്ല തോട്ടത്തില്‍ അമ്മയെ... നമ്മുടെ അമ്മയെ...." അവള്‍ക്കു അത്രയും പറയാന്‍ തന്നെ ശ്വാസം കിട്ടിയിരുന്നില്ല.
പ്രതീക്ഷിച്ചപോലെ കണ്ണുകള്‍ തിരുകി ലിയാത്ത് കതകു തുറന്നു. മുന്നില്‍ നില്ക്കുന്ന നിയയെ കണ്ടപ്പോള്‍ അവന്റെ മനസ്സ് വല്ലാതെ അലോസരപ്പെട്ടതുപോലെ മുഖഭാവം വിളിച്ചറിയിച്ചു. അവളെ നോക്കി പുച്ഛത്തോടെ, ഒട്ടും മടികൂടാതെ അവന് ചോദിച്ചു...
"നീ... നീ എന്തിനിവിടെ വന്നു. ഈ മുറ്റത്ത് പാദം തൊടാന്‍ നിനക്കെങ്ങിനെ തോന്നി.????
അവന്റെ അവജ്ഞയോടെയുള്ള വാക്കുകള്‍ കേട്ട് നിയ പറഞ്ഞു.
"സത്യാ ലിയാത്ത് ഞാന്‍ പറയുന്നത്. അമ്മയെ!! ആ ദുഷ്ടന് വല്ലാതെ ദ്രോഹിക്കുന്നു. നിന്റെ കുടമുല്ലത്തോട്ടത്തില്‍ ഉണ്ട് അയാളിപ്പോള്‍. നീ ചെന്നില്ലെങ്കില്‍ ഒരു പക്ഷെ നിന്റെ അമ്മയെ അയാള്‍ കൊലചെയ്തുവെന്ന് വരും.
അവളുടെ കണ്ണുകളില്‍ കണ്ട ഭയം അവളുടെ വാക്കുകള്‍ സത്യണെന്ന് അവന് വിശ്വസിക്കാന്‍ ഇടനല്കി.! തുറന്നുകിടന്ന വാതില്‍ പെട്ടെന്ന് ചാരിയവന്‍ കുടമുല്ലത്തോട്ടതിലേയ്ക്ക് കുതിച്ചു. പിന്നാലെ നിയയും.
അകലെ നിന്നു പാഞ്ഞെത്തിയ ലിയാത്ത് കണ്ടത് അലീന കുടമുല്ലചെടിയുടെ ഇടയില്‍ വീണുകിടക്കുന്നതാണ്. അവള് കൈകള്‍കൊണ്ട് കഴുത്തില്‍ പിടിച്ചിരുന്നു. ചുണ്ടിന്റെ കോണില്‍ ഒരിടത്തായി രക്തം പൊടിഞ്ഞിരുന്നു. ലിയാത്ത് ഓടിച്ചെന്നു അമ്മയുടെ അരുകിലിരുന്നു. അലീനയുടെ ദേഹം ഉയര്‍ത്തി അവന് നെഞ്ചോട് ചേര്‍ത്തു. അലീന പൊട്ടിക്കരഞ്ഞു. അവളുടെ കവിളില്‍ ഒഴുകിയ രക്തം കൈകൊണ്ടു തുടച്ചവന്‍ കോപം കൊണ്ട് വിറച്ചു. ശക്തമായ ഭാഷയില്‍ മുന്നില്‍ നിന്നിരുന്ന നിയയെ നോക്കി അവന് പറഞ്ഞു.
"നിയാ... ഈ വൈഗരയുടെ തീരങ്ങളില്‍ എവിടെയെങ്കിലും ഇനി നിന്റെ അച്ഛന് എന്റെ ദൃഷ്ടിയില് പതിഞ്ഞാല്‍,... അതോടെ തീര്‍ന്നു അവന്റെ പേപിടിച്ച ഈ ജന്മം."
കോപം കൊണ്ട് വിറച്ചു അവന് പറഞ്ഞ വാക്കുകള്‍ കേട്ട് അവളൊന്നു ഞെട്ടി. ഏതൊരു മകനും ചിന്തിക്കുന്നതേ ലിയാത്തും ചിന്തിച്ചിട്ടുള്ളൂ. അത് അവള്‍ക്കു മനസ്സിലാകുകയും ചെയ്തു.
ലിയാത്ത് തളര്‍ന്നുകിടന്ന അലീനയെ എടുത്ത് തോളത്തിട്ടു. വീട് ലക്ഷ്യമാക്കി നടന്നു. വീടിനുള്ളിലെ കട്ടിലിലേയ്ക്ക് അവളെ കിടത്തിയവന്‍ അവളുടെ അരുകിലിരുന്നു. ഒപ്പം നിയയും. അലീന കുറേനേരം അങ്ങിനെ തന്നെ കിടന്നു. അവള് കുറേശ്ശെയായി സാധാരണ നിലയിലേയ്ക്ക് എത്തിത്തുടങ്ങി. ഇപ്പോള്‍ ലിയാത്ത് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ ആ മുറിയില്‍ തലങ്ങും വിലങ്ങും നടക്കുകയാണ്. നിയ അലീനയ്ക്കരികിലും. നടത്തയ്ക്കിടയില്‍ അവന് പറഞ്ഞു...
"കൊല്ലണം അമ്മെ. എനിക്കവനെ കൊല്ലണം. ഇത് രണ്ടാം തവണയാണ് ലിയാത്തിന്റെ അമ്മയുടെ ശരീരത്തില്‍ അവന് കൈകള്‍ വയ്ക്കുന്നത്. ഇനി അവന് ജീവനോടെ ഇരിക്കാന്‍ പാടില്ല. വൈഗരയുടെ തീരങ്ങളിലെ അവന്റെ സാമീപ്യം ഇന്ന് ഓരോ പുല്ക്കൊടിയ്ക്കും ഭയമാണ്."
കിടക്കയില്‍ കിടന്നുകൊണ്ട് അലീന പറഞ്ഞു.
"വേണ്ട മോനെ... അയാളൊരു പേ പിടിച്ച ജന്മമാണ്. ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ക്ക് ശിക്ഷ അവനു ഈശ്വരന് കൊടുത്തുകൊള്ളും. എന്റെ മോന് ഒരാപത്തിലും ചെന്ന് ചേരുന്നത് അമ്മയ്ക്ക് സഹിയ്ക്കാന്‍ കഴിയില്ല. അവളുടെ വാക്കുകള്‍ കേട്ട് ലിയാത്ത് അവള്‍ക്കരുകിലേയ്ക്ക് വേഗത്തില്‍ ചെന്നു. കെട്ടിപ്പിടിച്ച് അമ്മയുടെ കവിളുകളില്‍ മുത്തം നല്കി. അരുകിലിരുന്ന നിയയ്ക്ക് അവരുടെ സ്നേഹം വല്ലാത്തൊരു അനുഭവമായി. ലിയാത്ത് അലീനയുടെ കവിളില്‍ അവന്റെ കവിള് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. മകന്റെ സ്നേഹവാത്സല്യത്തില്‍ മുങ്ങി, അവള് മെല്ലെ ഉറക്കം പിടിച്ചു.
ലിയാത്തിന് അമ്മയോടുള്ള സ്നേഹം വല്ലാത്ത അത്ഭുതത്തോടെയാണ് അവള് നോക്കിയത്. ഇത് കണ്ട ലിയാത്ത് അവളോട് പറഞ്ഞു.
"നിയ.. ഞാന്‍ കേട്ട കഥകളില്‍ കൂടി എനിക്ക് ഇന്നറിയാം ഈ കിടക്കുന്നത് എന്റെ പെറ്റമ്മയല്ലന്നു. പക്ഷെ, എന്റെ ജീവിതത്തില്‍ പെറ്റമ്മയ്ക്ക് എന്ത് സ്ഥാനം. ജനിപ്പിച്ച്, ജീവിക്കാന്‍ ഭയന്ന് എങ്ങോ എന്നെ വലിച്ചെറിഞ്ഞ് പോയ അവര്‍ എങ്ങിനെ എന്റെ അമ്മയാകും. വൈഗരയുടെ തീരത്തില്‍ അനാഥനായി കിടന്ന എന്നെ കുറുനരിയ്ക്കും, കഴുകന്മാര്ക്കും കടിച്ചുകീറാന്‍ നല്‍കാതെ ഇത്രയും വളര്‍ത്തി വലുതാക്കിയ എന്റെയീ അമ്മയെയല്ലാതെ ഞാനാരെയാ നിയാ സ്നേഹിക്കേണ്ടത്??? നീ തന്നെ പറയ് ഞാന്‍ തിരഞ്ഞെടുത്ത വഴികളില്‍, എന്റെ വാക്കുകളില്‍ ചിലപ്പോഴെങ്കിലും നീ ശങ്കിച്ചിരുന്നു. സ്നേഹത്തിന്റെ ആഴം അളക്കാന്‍ പലര്‍ക്കും കഴിയാറില്ല. എന്റെയീ അമ്മയെ വിട്ടൊരു ജീവിതം എനിക്ക് ആവശ്യമില്ല. നിനക്കെന്റെ സ്നേഹം ആവശ്യമെങ്കില്‍, നിനക്ക് എന്നെപ്പോലെ ഈ അമ്മയെ സ്നേഹിക്കാന്‍ കഴിയും എങ്കില്‍ ചേര്ന്നോള്ളൂ നമ്മുക്കൊപ്പം. അമ്മയുടെ മരണം വരെ സംരക്ഷിക്കേണ്ടതും, സ്നേഹിക്കേണ്ടതും എന്റെ കടമയാണ്. അത് ഞാന്‍ മറന്നുപോയാല്‍ എന്റെ ഈ പൊന്നമ്മയുടെ മകനെന്ന എന്റെ സ്വകാര്യ അഹങ്കാരത്തിന് എന്ത് വില....
ഇത് പറഞ്ഞു തീര്‍ന്ന അവന് കുറെ നേരം മൌനം പൂണ്ടു കുനിഞ്ഞിരുന്നു. നിയ കൈത്തലം അവന്റെ തോളില്‍ വച്ചു. എന്നിട്ട് സ്വരം താഴ്ത്തി വിളിച്ചു.
"ലിയാത്ത്.... എന്റെ ലിയാത്ത്..!!!
അവന് അവളെ തിരിഞ്ഞു നോക്കി. അപ്പോള്‍ അവള് തുടര്‍ന്നു.
"കഴിയുന്നുണ്ട് ലിയാത്ത്. എനിക്ക് കഴിയുന്നുണ്ട്. നിന്റെയീ അമ്മയെ സ്നേഹിക്കാന്‍. ഇനി അച്ഛന്റെ കൂടെ ആ വീട്ടില്‍ കഴിയാന്‍ എനിക്കും സാധിക്കില്ല. ഇതിനോടകം തന്നെ ഞാനും അച്ഛന്റെ ശത്രുവായിക്കഴിഞ്ഞു. ഈ അമ്മയുടെ പക്ഷം ഞാന്‍ എപ്പോള്‍ സംസാരിച്ചുവോ അപ്പോഴേ അച്ഛന്റെ വാക്കുകളില്‍ എന്നോടുള്ള ശത്രുത ഞാന്‍ കണ്ടിരുന്നു ലിയാത്ത്. ഞാനും സ്നേഹിക്കുന്നു ഈ അമ്മയെ. അവള് ഒന്ന് നിര്‍ത്തി.
പിന്നെ തുടര്‍ന്നു.
"പക്വതയില്ലാതെ ഞാനുരുവിട്ട വാക്കുകള്‍ നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നുവെങ്കില്‍!!!!!!
"കഴിയുന്നുവെങ്കില്‍...????
"നിന്റെയാ... ലിയാത്ത് ഞാനിന്നു മുതല്‍.... നിന്റെ മാത്രം... ഇനി മുതല്‍ ഒരു പുരുഷന്റെ ശ്വാസം എന്റെ മേല്‍ പതിയ്ക്കുന്നുവെങ്കില് അത് നിന്റെ മാത്രം ലിയാത്ത്.. നിന്റേതു മാത്രം.... അവളവന്റെ നെഞ്ചില്‍ മുഖമിട്ടുരച്ചു. മൃദുലമായ അവളുടെ ചുണ്ടുകള്‍ കുടഞ്ഞിട്ട ചുടുചുംബനം കൊണ്ട് അവന്റെ നെഞ്ചില്‍ തളര്‍ന്നുകിടന്നിരുന്ന രോമങ്ങള്‍ മെല്ലെ എഴുന്നേറ്റു. വല്ലാത്ത ആവേശത്തോടെ ലിയാത്ത് അവളെ ചുറ്റിപ്പിടിച്ചു.
ലിയാത്തിന്റെ കൈവിരലുകള്‍ അവളുടെ മുടിയിഴകള്‍ക്കിടയിലൂടെ അതിവേഗം ചുറ്റിത്തിരിഞ്ഞു. ലിയാത്ത് അവളെ കോരിയെടുത്തുകൊണ്ട് പുറത്തിറങ്ങി. അവന്റെ ബലിഷ്ഠമായ കൈകളില്‍ വാടിത്തളര്‍ന്നൊരു പൂവ് പോലെ അവള് കിടന്നു. കുടമുല്ലത്തോട്ടത്തിനിടയിലൂ
"ലിയാത്ത്.... ലിയാത്ത് നാം എവിടേയ്ക്കാണീ പോകുന്നത്...?
ലിയാത്ത് അവളുടെ വാക്കുകള്‍ കേട്ടതേയില്ല. നടന്നവന് നിയയുടെ വീടിനുള്ളിലേയ്ക്ക് കയറി. അവിടമാകെ വിജനമായിരുന്നു. അവനറിയാം ഇന്നത്തെ ദിവസം അവനെ ഭയന്നു ഗബില്‍ ഈ പരിസരത്തൊന്നും കാണില്ലെന്ന്. കാലുകൊണ്ടവന് നിയയുടെ മുറി മെല്ലെ തള്ളിത്തുറന്നു. അവളെ കിടക്കമേല്‍ കിടത്തിയവന്‍ വന്നു കതകടച്ചു. നിയയുടെ കണ്ണുകള്‍ വിടര്‍ന്നു. ലിയാത്ത് അവള്‍ക്കരുകിലേയ്ക്ക് ചെന്നു. അവള് തെല്ലു ഭയത്തോടെ ചോദിച്ചു.
"ലിയാത്ത്... ലിയാത്ത് ...!!! ഇതെന്തിനുള്ള പുറപ്പാടാണ്..???
അവന് ചിരിച്ചുകൊണ്ട് അവള്‍ക്കരുകിലിരുന്നു. എന്നിട്ട് മെല്ലെ അവളുടെ കാതില്‍ ചുണ്ട് ചേര്‍ത്ത് ചോദിച്ചു.
"നിയാ....നീ... നീ എന്റെതാണോ?
അവള് അവന്റെ കണ്ണുകളില്‍ നോക്കി. അവളുടെ സ്നേഹം രണ്ടു കണ്ണുകളില്‍ ഉറഞ്ഞുകൂടിയിരുന്നു.
"ഉം... ഞാന്‍ നിന്റേതു മാത്രമാ ലിയാത്ത്... നിന്റേതു മാത്രം." പറഞ്ഞുകൊണ്ടവള്‍ മുഖം ഒരു വശത്തേയ്ക്ക് ചരിച്ചു.
ലിയാത്ത് അവളുടെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു. അവളുടെ ഇരുകരതലങ്ങളും കൈകോര്ത്തവന് ഇരുവശങ്ങളിലേയ്ക്കും പിടിച്ചു വച്ചു. അവളുടെ മുഖം ഒന്നാകെ അവന്റെ ചുണ്ടുകള്‍ ഉരഞ്ഞുനടന്നു. നിയയുടെ ശരീരം വളഞ്ഞു പൊങ്ങി.
ലിയാത്തിന്റെ കരങ്ങള്‍ക്കിടയില്‍ കിടന്നവള്‍ വിയര്‍ത്തു. അസാമാന്യ മെയ് വഴക്കത്തോടെ ലിയാത്ത് അവളില്‍ പടര്‍ന്നു കയറി. ഇടയിലെപ്പോഴോ ശക്തമായ വേദനയില്‍ നിയ തേങ്ങിക്കരഞ്ഞു... ആ കുഞ്ഞുമുറിയില്‍ അവിടവിടെ തട്ടിത്തട്ടി അതങ്ങിനെ മുറിഞ്ഞുവീണു. ലിയാത്ത് അവളുടെ നെഞ്ചിലേയ്ക്ക് ചേര്‍ന്ന് കിടന്നു.
(തുടരും)

മനോഹരം..
മറുപടിഇല്ലാതാക്കൂനന്ദി ഈ വായനയ്ക്ക്...
ഇല്ലാതാക്കൂ