ചിന്നമ്മു അനാഥയാണ്
അദ്ധ്യായം 21
ചിന്നമ്മു കാത്തുനില്‍ക്കുകയായിരുന്നു. അവളുടെ മുഖം കണ്ടാലറിയാം സമയമേറെ കഴിഞ്ഞിട്ടും കണ്ണനെ കാണാത്തതിനാല്‍ ഒരുപാട് വേവലാതി പൂണ്ടിരിക്കുകയാണവളെന്ന്. കണ്ണന്‍ എത്തിയപാടെ അവള്‍ ചോദിച്ചു.
"എന്താ കണ്ണേട്ടാ...ഇത്രേം താമസിച്ചത്!!!!.....?
അവളുടെ ചോദ്യം കണ്ണനെ ചിരിപ്പിച്ചു.
"എന്താടി ഇത്...? രാവിലെ വളരെ താമസ്സിച്ചല്ലേ ഇന്ന് പണി തുടങ്ങിയത്, അതുകൊണ്ട് കുറച്ചുനേരം കൂടി നിന്നു...അതാ.. എന്തെ നീ വിഷമിച്ചോ???
ചോദിച്ചുകൊണ്ട് അവനവളുടെ അടുത്തുവന്നു. അവന്‍ തുടര്‍ന്നു.."ഞാനൊന്നു കുളിക്കട്ടെ... നീ ചോറെടുത്ത് വച്ചോള്ളൂ"... ചിന്നമ്മു കണ്ണന്‍റെ കണ്ണുകളില്‍ തന്നെ നോക്കിനില്‍ക്കവേ കണ്ണന്‍ അവളോട് സ്വരം താഴ്ത്തി ചോദിച്ചു ..." എന്താ,.... എന്താ ഇന്ന് ഇങ്ങനെ നോക്കാന്‍ ???
"ഏയ്...വെറുതെ.." അവള്‍ അവനു നേരെ കണ്ണുകള്‍ രണ്ടും ഒന്നടച്ചു തുറന്നു.
കണ്ണന്‍ കുളിപ്പുരയിലേയ്ക്ക് പോയി. ചിന്നമ്മു അടുക്കളയിലേയ്ക്കും. തണുത്തവെള്ളം ദേഹത്തേയ്ക്ക് കോരിയൊഴിച്ചപ്പോള്‍ അവന്‍റെ ശരീരം കുളിര്‍ത്തു. അപ്പോഴും , അവന്‍റെ ഉള്ളിന്റെയുള്ളില്‍ ഒരു കനല്‍ നീറിനീറി പുകഞ്ഞുകൊണ്ടിരുന്നു. ആ ചൂട് തണുപ്പിക്കുവാന്‍ അവന്‍റെ ശരീരത്തിലൊഴുകിയ ജലത്തിനായില്ല.
കുളികഴിഞ്ഞ്, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് അവന്‍ അടുക്കളയിലെ ബഞ്ചിന്‍ മേല്‍ വന്നിരുന്നു. ചിന്നന്‍ അപ്പോഴേയ്ക്കും അച്ഛന്റെ അടുക്കല്‍ കൂടി. കണ്ണന്‍ അവനെയെടുത്ത് മടിയിലിരുത്തി. ചിന്നമ്മു കണ്ണന് ഭക്ഷണം നല്‍കിയശേഷം അവനരുകില്‍ വന്നു നിന്നു. കണ്ണനും ചിന്നനും കൂടി മെല്ലെ ആഹാരം കഴിച്ചുതുടങ്ങി. അതിനിടയില്‍ കണ്ണന്‍ ചിന്നമ്മുവിനോടായി പറഞ്ഞു..."ചിന്നമ്മു നീ കൂടി ചോറെടുത്ത് കഴിച്ചോളൂ. ഇത്രേം താമസ്സിച്ചതല്ലേ... മോന് കൊടുത്തു ഞാനും കഴിക്കുമ്പോള്‍ നേരം വല്ലാണ്ട് പോകില്ലേ??
"അതൊന്നും സാരമില്ല കണ്ണേട്ടാ... ങ്ങള് കഴിച്ചാട്ടെ." അവള്‍ സന്തോഷത്തോടെ പറഞ്ഞു. പക്ഷെ, കണ്ണന്‍റെ സ്നേഹനിര്‍ഭരമായ ശാസനയ്ക്കൊടുവില്‍ അവള്‍ക്കും ഭക്ഷണം കഴിയ്ക്കേണ്ടിവന്നു.
ചിലപ്പോഴെല്ലാം കണ്ണന്‍റെ ചിന്ത മണിമാളികയിലേയ്ക്ക് പറക്കും. സ്വന്തബന്ധങ്ങള്‍ നോക്കിയല്ലെങ്കില്‍പ്പോലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിന് സുഖമില്ലന്നറിഞ്ഞാല്‍ പിന്നെ മാതാവിനോ, പിതാവിനോ വ്യസനം ഇല്ലാതിരിക്കുമോ? കണ്ണന്‍റെ സ്ഥിതിയും മറിച്ചല്ല. പക്ഷെ, ചിന്നമ്മുവിനെ ഇനി ദുഃഖിപ്പിക്കുന്നത് അത്യന്തം അപകടമാണെന്നതും അവനറിയാം. എന്നാലും ആ കുഞ്ഞിനെ ഒരുനോക്ക് കാണണം, ഒന്ന് തൊട്ടു തലോടണം എന്ന ചിന്ത അവന്‍റെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ട്.
ഇങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടവന്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു. മുഖം കഴുകി കണ്ണന്‍ പുറത്തേയ്ക്കിറങ്ങി. വെയിലിന് അല്‍പ്പം ചൂട് കുറവുണ്ടിപ്പോള്‍, സൂര്യന്‍ മടക്കയാത്രയിലാണ്. ഒരു കൂട്ടം മേഘങ്ങള്‍ സൂര്യനെ തെല്ല് മറച്ചുവോ? വെയില്‍ വാടിയപ്പോള്‍, കണ്ണന്‍ ആകാശത്തിലേയ്ക്ക് നോക്കി. പെട്ടെന്ന്, സൂര്യന്‍ കത്തിജ്വലിച്ചു. അവന്‍ കണ്ണുകള്‍ ഇറുകെ അടച്ചു.
ചിന്നമ്മു അടുക്കളയെല്ലാം വൃത്തിയാക്കി മുറിയിലേയ്ക്ക് വന്നു. ചിന്നന്‍ ഭക്ഷണം കഴിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാലാകണം, ചിന്നമ്മു എത്തിയപ്പോഴേയ്ക്കും അവന്‍ കണ്ണന്‍റെ കട്ടിലിന്‍റെ ഓരത്തായ് ചാഞ്ഞ് ഉറക്കം തുടങ്ങിയത്. അവള്‍ നിലത്തൊരു പായ വിരിച്ച്, കുഞ്ഞിനെ എടുത്തതില്‍ കിടത്തി. ഒന്ന് മൂളിക്കൊണ്ടവന്‍ തിരിഞ്ഞുകിടന്ന് ഉറങ്ങി. അപ്പോഴേയ്ക്കും കെട്ടിവച്ചിരുന്ന മുടിക്കെട്ട് അഴിഞ്ഞ് അവളുടെ നിറഞ്ഞ മാറിടങ്ങള്‍ക്ക് മുകളിലായി വീണ് അതിനെ പൊതിഞ്ഞു. ചിന്നമ്മു നിവര്‍ന്ന് അവ വീണ്ടും കെട്ടിവച്ചു. അവളുടെ വക്ഷസ്സില്‍ വിയര്‍പ്പുമണികള്‍ പൊടിഞ്ഞ് അവിടമാകെ നനഞ്ഞു. അവള്‍, ഒരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു അപ്പോള്‍, കണ്ണന്‍ മതിവരുവോളം അവളുടെ സൗന്ദര്യം ആസ്വദിക്കുമായിരുന്നു. പക്ഷെ, ഇപ്പോള്‍ അവന്‍ അതെല്ലാം മറന്നുപോയിരിക്കുന്നു.
ചിന്നമ്മു പുറത്തേയ്ക്ക് വന്നു. കണ്ണന്‍ ഉമ്മറത്തെ ബഞ്ചിനുമുകളില്‍ വീടിന്‍റെ ഭിത്തിയിലേയ്ക്ക് ചാരിയിരുന്ന് വലിയ ആലോചനയില്‍ ആണ്. ചിന്നമ്മു പതിയെ അവനടുത്തു വന്നിരുന്നു. കണ്ണന്‍ മെല്ലെ അവളെ നോക്കി.
"എന്താ കണ്ണേട്ടാ..." അവള്‍ വ്യസനത്തോടെ ചോദിച്ചു. പിന്നെ പതിയെ അവന്‍റെ ഇടതുകരം ചേര്‍ത്തുപിടിച്ച് അവള്‍ കണ്ണന്‍റെ ശരീരത്തിലേയ്ക്ക് ചാഞ്ഞു. കണ്ണന്‍ ചരിഞ്ഞു അവളുടെ മുടിയിഴകളില്‍ മുഖമമര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. ഒപ്പം അവന്‍ ഇടതുകരംകൊണ്ടവളെ ചേര്‍ത്തുപിടിച്ച്, വലതു കരം കൊണ്ട് തഴുകിക്കൊണ്ടിരുന്നു. അവളുടെ മുടിയിഴകളിലൂടെ അവന്‍റെ കരങ്ങള്‍ ചിത്രം വരച്ചപ്പോള്‍, ചിന്നമ്മു സര്‍വതും മറന്നു കണ്ണുകള്‍ ചേര്‍ത്തടച്ചു.
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. കണ്ണന്‍റെ കരങ്ങള്‍ ഇപ്പോഴും ചിന്നമ്മുവിനെ മുറുകെപ്പിടിച്ചിട്ടുണ്ട്. അവന്‍റെ കരവലയത്തിനുള്ളിലെ സുരക്ഷിതബോധം കൊണ്ടവള്‍ തെല്ലുനേരം മയങ്ങിപ്പോയി. കണ്ണന്‍ ഭിത്തിയില്‍ ചാരി അപ്പോഴും ഗഹനമായ ചിന്തയിലാണ്. ഒരു കുഞ്ഞിനെപ്പോലെ, കണ്ണനെ ചേര്‍ന്നവള്‍ മയങ്ങിക്കിടക്കുന്നത് കാണുന്നത് തന്നെ മനോഹരമായ ഒരു കാഴ്ചയാണ്. ഇടയ്ക്കവന്‍ ചെറുതായി ഒന്ന് ചലിച്ചപ്പോള്‍ ചിന്നമ്മുവിന്റെ ഉറക്കം മുറിഞ്ഞുവെങ്കിലും, അവള്‍ പിടിവിട്ടില്ല. അവളവനെ മുറുകെപുണര്‍ന്നു. അവന്‍റെ ശരീരത്തിലൂടെ അവളുടെ നനുനനുത്ത വിരലുകള്‍ ഒഴുകിയപ്പോള്‍ കണ്ണന്‍റെ പരിസരബോധം നഷ്ടപ്പെട്ടുപോയി. പെട്ടെന്നവന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ചിന്നമ്മു തെല്ലുജാള്യതയോടെ അവന്‍റെ മുഖത്ത് നോക്കി. പിന്നെ ചോദിച്ചു.."ഇപ്പോഴോ..?
"ഉം...കണ്ണന്‍ അവളെപ്പിടിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി വാതിലടച്ചു.
സൂര്യപ്രകാശം ഓലക്കീറുകള്‍ക്കിടയിലെ ചെറു സുക്ഷിരങ്ങള്‍ വഴി അകത്തേയ്ക്ക് പതിച്ചുകൊണ്ടിരുന്നു. അവയുടെ പ്രകാശം മാത്രമാണ് ആ കുടിലിനുള്ളിലപ്പോള്‍,. കണ്ണന്‍ ചിന്നമ്മുവിന്റെ ഓമനത്തമുള്ള മുഖം കൈകളില്‍ കോരിയെടുത്തു. അവളുടെ കണ്ണുകള്‍ മിന്നിയടഞ്ഞു. അധരങ്ങള്‍ വിറപൂണ്ടു. അവനവളുടെ ചുണ്ടുകളെ അമര്‍ത്തിചുംബിച്ചു. അവളറിയാതെ, അവളുടെ കരങ്ങള്‍ അവനെ വലിഞ്ഞുമുറുക്കി. കണ്ണനവളെ കട്ടിലിലേയ്ക്ക് എടുത്തുകിടത്തി.
നിമിഷങ്ങള്‍ കടന്നുപോയി. ചിന്നന്‍ ഉണര്‍ന്നു കരഞ്ഞു. ചിന്നമ്മു കട്ടിലിന്‍റെ ഓരത്തായി തളര്‍ന്നുകിടന്നു. കണ്ണന്‍റെ കൈകള്‍ അപ്പോഴും അവളെപ്പുണര്‍ന്നിരുന്നു. അവള്‍ എഴുന്നേറ്റ് വസ്ത്രങ്ങള്‍ നേരെയാക്കി. അവളെ തോണ്ടിയ കണ്ണനെ സ്നേഹത്തോടെ അവളൊരു ദണ്ഡനം വച്ചുകൊടുത്തു. അപ്പോഴേയ്ക്കും ചിന്നന്‍ അവരുടെ അരുകിലായ് എത്തിയിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ