2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

വിശ്വാസവും ഒരുരുളയും


അമ്പലമണിയാടി 
ഒരമ്മതന്‍ നെഞ്ചമതിലുലഞ്ഞാടി
കുമ്പിട്ടു തൊഴുതപ്പോഴും ഭവാനെ

"വയറൊട്ടി കേഴുന്നുവെന്‍ മക്കള്‍
ഒരുനുള്ള് വറ്റിനായി"

മേലാളര്‍ കൊണ്ടുപോയ് നിവേദ്യമാകെ
ചേലൊത്ത വയറുള്ളോരാള് ചൊല്ലി
പിന്നെ, കുശിനിയില്‍ തെല്ലുമില്ലെന്നു
തലയുമാട്ടി

അമ്മതന്‍ ഉള്ളമൊന്നിടറിയപ്പോഴും
കൈകൂപ്പിനിന്നു ചൊല്ലി പിന്നെയും

കാണുമല്ലോ ചുറ്റമ്പലത്തിലാല്‍ത്തറയില്‍
ഭവാന് നേദിച്ച വറ്റൊരുപിടിയെങ്കിലും

ഇല്ലെന്നു ചൊല്ലിയാ കുടവയറനപ്പോഴും
നായ് വന്ന് നക്കിയെടുത്തുവത്രേ...

ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ