2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....10

ചെറിയൊരു യാത്രയ്ക്കൊടുവില്‍, നന്ദനയും കന്യകയും ആശുപത്രിയുടെ മുറ്റത്തെത്തി. വിശാലമായ അതിന്‍റെ മുന്‍ഹാളില്‍ പ്രവേശിച്ച നന്ദന, കൈയിലിരുന്ന കുഞ്ഞു പേര്‍സ് തുറന്ന് മൊബൈല്‍ ഫോണ്‍ എടുത്തു. വെപ്രാളത്തോടെ അവള്‍ ദേവന്‍റെ നമ്പറില്‍ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ വീണ്ടും എസ്. ഐ. രാജശേഖറിന്‍റെ സ്വരം. നന്ദനയുടെ മനസ്സില്‍ എവിടെയോ വല്ലാത്തൊരു ഭയപ്പാടുണ്ടായി. അവള്‍ പെട്ടെന്ന് ചോദിച്ചു.

"സര്‍, ഇതെവിടെയാണ് നിങ്ങള്‍..? ദേവേട്ടനും സാറും എവിടെയാണ് നില്‍ക്കുന്നത്..?

ആ ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ തലകുലുക്കി, മൂളിമൂളി അങ്ങേത്തലയ്ക്കല്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഫോണ്‍ പേര്‍സില്‍ തന്നെ തിരുകി, കന്യകയെയും വിളിച്ചുകൊണ്ട് ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ അവളോടി. ഓപ്പറേഷന്‍ മുറിയുടെ മുന്നിലെത്തിയ നന്ദന വല്ലാതെ നിന്നു കിതച്ചുകൊണ്ട് ചോദിച്ചു.

"സര്‍, എവിടെയാ ന്‍റെ ദേവേട്ടന്‍..??? അദ്ദേഹത്തിന് എന്തുപറ്റി..???

രാജശേഖര്‍ ഒരു നിമിഷം മൗനിയായി. എങ്കിലും അയാള്‍ എല്ലാം തുറന്നു പറഞ്ഞു. കേട്ടുകഴിഞ്ഞതോടെ നന്ദന അരുകിലെ ബഞ്ചിലേയ്ക്കിരുന്നു പോയി. ഇരുകൈകളും കൊണ്ട് മുഖം മറച്ചവള്‍ ഏങ്ങിക്കരയാന്‍ തുടങ്ങി. നന്ദനയുടെ അരുകിലായ് നിന്നിരുന്ന കന്യക പെട്ടെന്ന് എസ്. ഐ യോട് ചോദിച്ചു.

"ന്‍റെപ്പയെ കുത്തുകേ...!!! അതും അഗസ്റ്റിന്‍ പപ്പ...!!! എന്താ ഇതെല്ലാം..?? എനിക്കൊന്നും മനസ്സിലാവണില്യ....!!!

അയാളുടെ  വാക്കുകള്‍ കേട്ടുകൊണ്ട് തളര്‍ന്ന നന്ദനയെയും, നെറ്റി ചുളിച്ചുകൊണ്ട് മറുവാക്ക് ചോദിച്ച കന്യകയെയും രാജശേഖര്‍ മാറിമാറി നോക്കി. എന്നിട്ട് അയാള്‍ പറഞ്ഞു...

"മോളെ.!!! മോള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല.. അതുമല്ല അഗസ്റ്റിന്‍ ആണത് ചെയ്തത് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.. അങ്ങിനെ ഒരു സംശയം ഉണ്ട്.. അതല്ലേ പറഞ്ഞുള്ളൂ..."

കന്യക വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പോലെ വീണ്ടും ചോദിച്ചു.

"അതെന്താ.... അതെന്താ.. നിയ്ക്ക്  മനസ്സിലാവാത്തെ...??? എനിക്കെല്ലാം മനസ്സിലാവും. ഞാന്‍ അത്ര കൊച്ചുകുട്ടിയൊന്നുമല്ല.. പതിനാറ് വയസ്സായെനിയ്ക്ക് അതറിയോ സാറിന്..."

കന്യകയുടെ ചോദ്യവും പറച്ചിലും ഒക്കെ അയാളുടെ ഉള്ളില്‍ സന്തോഷം പടര്‍ത്തിയപോലെ തന്നെ നീരസവും വരുത്തി. അതുകൊണ്ട് തന്നെ ആ സന്തോഷം മറച്ചുവച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

"അകത്ത് കിടക്കുന്നത് നിന്‍റെ അച്ഛനാണ്. ആദ്യം അദേഹം ഒന്ന് ഉണരട്ടെ. പിന്നെ അയാള് തന്നെ നിന്‍റെ സംശയങ്ങള്‍ എല്ലാം പറഞ്ഞു തന്ന് തീര്‍ക്കും..."

മുഖമിരുണ്ട് രാജശേഖര്‍ പറഞ്ഞ വാക്കുകള്‍ കേട്ടിട്ടും അവള്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. വീണ്ടും അയാളോട് എന്തോ ചോദിക്കാനാഞ്ഞ അവളെ, പിന്നില്‍നിന്നും നിറഞ്ഞ കണ്ണുകളോടെ നന്ദന പ്രഷ്ടം നോക്കി ഒരു നുള്ള് നുള്ളി. അതോടെ കന്യക ഒരു മൂളലോടെ അമ്മയ്ക്കരുകിലെ ബഞ്ചിലേയ്ക്കിരുന്നു. രാജശേഖര്‍ ഉള്ളിലൊരു ചിരിയോടെ അവളെ നോക്കി നിന്നു.

അപ്പോഴേയ്ക്കും പുറത്തു പോയി വന്ന പോലീസുകാരില്‍ ചിലര്‍ ആ ഇടനാഴിയിലേയ്ക്ക് വന്നു. അവരില്‍ നിന്നും ചില വാക്കുകള്‍ ചെവികളിലേറ്റിയ അയാള്‍ തിടുക്കത്തില്‍ അവിടെ നിന്നും പുറത്തേയ്ക്ക് നടന്നു. അതോടെ, നന്ദനയും, കന്യകയും ആശുപത്രിയിലെ തിളക്കമുള്ള ചുവരിലേയ്ക്ക് തലചായ്ച്ചിരുന്നു. ഒന്ന് ചിന്തിച്ചിരുന്ന ശേഷം എന്തോ ഓര്‍ത്തപോലെ കന്യക അമ്മയുടെ കൈയിലിരുന്ന പേര്‍സ് വാങ്ങി. അതില്‍ നിന്നും നന്ദനയുടെ ഫോണ്‍ എടുത്തു അവള്‍ പാറുവിനെ വിളിച്ചു. മറുപടി കിട്ടാതെ, പാതിവഴിയില്‍ ഓരോ വിളിയും ഒടുങ്ങുന്തോറും, ഒരു വൈരാഗ്യം പോലെ വീണ്ടും വീണ്ടും അവള്‍ അതിലേയ്ക്ക് വിളിച്ചുകൊണ്ടേയിരുന്നു....
*********
സേനന്‍റെ വാക്കുകളില്‍ അടിമപ്പെട്ട പാറു, അതില്‍ നിന്നും എന്തോ ലഹരി നേടിയതുപോലെ വികാരാവേശത്താല്‍ അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍, വല്ലാതെ കുഴഞ്ഞിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് അവനോടു സംസാരിച്ചുകൊണ്ടിരുന്ന അവള്‍, അവന്‍ പറഞ്ഞ വാക്കുകളെ മനസ്സില്‍ ഓര്‍ത്തോര്‍ത്തെന്നപോലെ സ്ഥലകാലബോധം പോലും മറന്നു കിടന്നു.

വീട്ടിലാരും ഇല്ലെന്ന് അവളുടെ വാക്കുകള്‍കൊണ്ട് തന്നെയറിഞ്ഞ സേനന്‍, അവളോട്‌ ഫോണില്‍ സംസാരിച്ചുകൊണ്ട് തന്നെ ദേവനന്ദനത്തിന്‍റെ പൂമുഖം വരെയെത്തി. അവിടെ  നിന്നും പതിയെപതിയെ അവന്‍ വീട്ടിലേയ്ക്ക് പടികടന്ന്, മുന്‍വാതില്‍ തുറന്ന് അകത്തേയ്ക്ക് കടന്നു. അപ്പോഴെല്ലാം പാറു കട്ടിലില്‍ കമിഴ്ന്നുകിടന്നു അവനോട് സംസാരിച്ചുകൊണ്ടിരുന്നു. സേനന്‍ മെല്ലെമെല്ലെ അവളുടെ മുറിയുടെ വാതിലില്‍ വരെ എത്തി. പിന്നെയവന്‍ ഒട്ടും ഒച്ചയില്ലാതെ അകത്തേയ്ക്ക് കയറി ആ വാതില്‍ മെല്ലെ താഴിട്ടു.  ഫോണിലൂടെയുള്ള സംസാരത്തിന്‍റെ സ്വരം കുറച്ച അവന്‍ പാറുവിന്‍റെ പിന്നില്‍ കട്ടിലിനരുകിലായി വന്നു നിന്നു. കട്ടിലില്‍ കമിഴ്ന്നുകിടന്ന അവളുടെ അംഗലാവണ്യം അവന്‍റെ സിരകളില്‍ അഗ്നി പടര്‍ത്തി. അവളുടെ തുടുത്ത നിതംബം അവനെ ലഹരിയിലാഴ്ത്തി. സേനന്‍ സ്വയം മറന്നുപോയി. അവന്‍റെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. ഇടയില്‍ അവന്‍റെ വാക്കുകള്‍ അവനറിയാതെ മുറിഞ്ഞുപോയി. പാറു നിശബ്ദമായ ഫോണില്‍ നോക്കി വീണ്ടും വീണ്ടും ഉച്ചത്തില്‍ ഹലോ, ഹലോ എന്ന് വിളിച്ചുകൊണ്ടിരുന്നു.

സേനന്‍ തന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റില്‍ത്തിരുകി. പെട്ടെന്ന്, പാറുവിന്‍റെ ഫോണിലേയ്ക്ക് നന്ദനയുടെ വിളി വന്നു. പാറു അതേ കിടപ്പില്‍ തന്നെ ഫോണ്‍ ചെവിയിലേയ്ക്ക് വച്ചു. അത് കന്യകയാണെന്നറിഞ്ഞ പാറു, കന്യകയുടെ ചോദ്യത്തിന് ദേഷ്യത്തോടെ മറുപടി പറഞ്ഞു.

"എന്തുട്ടാ കന്യകേ... നീയെങ്ങെനെ എപ്പോഴും... ശ്ശെ.. എന്തൊരു ശല്യാ നീ...!!!

അപ്പോഴേയ്ക്കും സേനന്‍ അവളുടെ തൊട്ടുപിന്നില്‍ എത്തി അവളുടെ അടുത്തേയ്ക്കിരുന്നു കഴിഞ്ഞിരുന്നു. കന്യക പറയുന്നത് ഒരുതരം അവജ്ഞയോടെ, ഒട്ടും ശ്രദ്ധയില്ലാതെ കേട്ടുകൊണ്ട് അവള്‍ മെല്ലെതിരിഞ്ഞു. തന്‍റെ തൊട്ടുമുന്നില്‍ സേനനെക്കണ്ട അവളുടെ കണ്ണുകള്‍ അന്ധാളിച്ചുപോയി. ഒപ്പം അവള്‍ അവനരുകിലേയ്ക്ക് പെട്ടെന്ന് എഴുന്നേറ്റിരുന്നു. കൈയിലിരുന്ന ഫോണ്‍ അവളറിയാതെ താഴെ കട്ടിലില്‍ വീണു. കമിഴ്ന്നു കിടന്ന അതില്‍ കന്യകയുടെ വിളി അനാഥമായലഞ്ഞു തിരിഞ്ഞു.

പാറു തന്‍റെയരുകിലിരിക്കുന്ന സേനന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. വശ്യമാര്‍ന്ന അവന്‍റെ സൗന്ദര്യത്തില്‍ അവള്‍ മതിമറന്ന പോലെ അവളുടെ കണ്ണുകള്‍ തിളങ്ങി. സേനന്‍ അവന്‍റെ മുഖം അവളിലേയ്ക്കടുപ്പിച്ചു. അവന്‍റെ പരുക്കന്‍ കവിള്‍ അവളുടെ കവിളിലൊട്ടി, ചുണ്ടുകള്‍ അവളുടെ കഴുത്തില്‍ സ്പര്‍ശിച്ചു. പാറു ഒരു മൂളലോടെ തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. അതോടെ, കട്ടിലിന് വെളിയില്‍ കിടന്ന അവന്‍റെ കാലുകള്‍ പാറുവിന്‍റെ മടിയിലേയ്ക്കുയര്‍ന്നു വന്നിരുന്നു. അവളുടെ ചുവന്ന അധരങ്ങളില്‍ പലതവണ അവന്‍റെ മീശരോമങ്ങള്‍ തറഞ്ഞുകയറി. പാറുവിന്‍റെ വെളുത്തു തുടുത്ത കരങ്ങള്‍ ഉറച്ച ഒരു വള്ളിപോലെ അവനെ ചുറ്റിച്ചുറ്റി മുകളിലേയ്ക്ക് കയറി. പ്രജ്ഞ നഷ്ടപ്പെട്ട ഉടലുകള്‍പോലെ അവരിരുവരും പുണര്‍ന്നുകിടന്നു. സേനന്‍റെ കൈകള്‍ പരതി നടന്നിടത്തെല്ലാം അവള്‍ അവനു വേണ്ടി മാത്രം കാത്തുവച്ചിരുന്ന പോലെ നിധികള്‍ കണ്ടവന്‍റെ കണ്ണുകള്‍ തിളങ്ങി. പാറുവിന്‍റെ വിറച്ചുയര്‍ന്നുതാഴ്ന്ന വയറിന് മീതെ ചലിച്ച സേനന്‍റെ കൈകള്‍ അവളുടെ ഉടയാടകള്‍ ഓരോന്നുരിയുമ്പോഴും, അവന്‍റെ വിയര്‍പ്പുമണികള്‍ വീണവളുടെ തുടുത്ത മാറിടങ്ങള്‍ നനയുമ്പോഴും, കാമം അതിരുകവിഞ്ഞ ഒരു നീര്‍ച്ചാല് പോലെ അവന്‍റെ കൈകളില്‍ അവള്‍ വളഞ്ഞുപുളഞ്ഞു കിടന്നു.

ഒടുവില്‍, അവരുടെ പരസ്പര സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ, ആലിംഗനത്തിന്‍റെ വികാര മൂര്‍ദ്ധന്യത്തില്‍ സേനന്‍റെ വിരിഞ്ഞ നെഞ്ചിന്‍ കീഴെ പാറു ഒതുക്കത്തോടെ കിടന്നു. അവളുടെ ശിരസ്സു മുതല്‍ പാദം വരെ നേര്‍ത്ത് നേര്‍ത്ത്‌ വിറച്ചുകൊണ്ടിരുന്നു. അവന്‍റെ സ്നേഹപരിലാളനകളില്‍ പെട്ട്, പതിനെട്ട് വയസ്സ് വരെ അവള്‍ കാത്തുസൂക്ഷിച്ച ചാരിത്ര്യം ചുവന്ന് തുടുത്ത് പുറത്തേയ്ക്കൊഴുകുമ്പോള്‍ പാറു കണ്ണുകള്‍ മുറുകെപ്പൂട്ടി. നേര്‍ത്തൊരു കരച്ചിലോടെ, അപ്പോള്‍ ഒരിക്കലെങ്കിലും കിടക്ക വിട്ട്, അവന്‍റെ കരവലയത്തില്‍ നിന്നും പുറത്തുകടക്കണമെന്ന് അവള്‍ ആശിച്ചത് പോലെ.  എങ്കിലും സ്വയം മറന്ന അവന്‍റെ വേഗതയാര്‍ന്ന ചലനങ്ങള്‍ക്ക് താഴെ, കൊടുങ്കാറ്റില്‍ അടര്‍ന്നുവീണൊരു തളിര്‍ചില്ല പോലെ പാറു തളര്‍ന്നുകിടന്നുപോയി. ഒടുവില്‍ അവളിലേയ്ക്കാഴ്ന്നിറങ്ങി, അവളുടെ ഉള്ളില്‍ ചൂടുപകര്‍ത്തി സേനന്‍ അവളുടെ മാറിലേയ്ക്ക് തളര്‍ന്നുവീണു.
**************
ആശുപത്രിയുടെ ഇടനാഴിയില്‍ നന്ദന അങ്ങിനെ തന്നെ തളര്‍ന്നിരുന്നു. പക്ഷേ, കന്യക ആ ഇടനാഴിയില്‍, ഗഗനമായ ചിന്തയിലാണ്ട് വേഗതയില്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും നടന്നുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ നന്ദന അവളെക്കുറിച്ച് ചിന്തിച്ചു. അവളുടെ വേഗമാര്‍ന്ന ചലനങ്ങള്‍ക്കൊപ്പം അവളുടെ കണ്ണുകളും ചലിച്ചുകൊണ്ടിരുന്നു. ഒടുവില്‍, വിഷമം തുളുമ്പുന്ന കണ്ണുകളോടെ നന്ദന മകളോട് ചോദിച്ചു.

"മോളെ... കന്യേ, ഇവിടെ വന്നിരിക്കുന്നുണ്ടോ നീ...???

പെട്ടെന്നുള്ള നന്ദനയുടെ വിളി കേട്ട് കന്യക ഞെട്ടിത്തരിച്ച പോലെ അമ്മയെ നോക്കി. എന്നിട്ടവള്‍ ഓടി അമ്മയ്ക്കരുകില്‍ വന്നു. അവളുടെ മുന്നിലേയ്ക്ക് മുട്ടുകുത്തിയിരുന്നവള്‍ ചോദിച്ചു.

"അമ്മേ..!!! ഞാനൊന്ന് വീടുവരെ പൊയ്ക്കോട്ടേ...??

നന്ദന അതിശയം കൂറുന്ന കണ്ണുകളോടെ അവളെ നോക്കി. എന്നിട്ട് ചോദിച്ചു.

"ന്തായിത് മോളെ..? അകത്ത് അച്ഛനിങ്ങനെ കിടക്കുമ്പോള്‍...??? നിനക്ക് വീട്ടില്‍ പോണോന്നോ...?? നിന്‍റെ അച്ഛനെക്കാളും വലുതാണോ നിനക്ക് മറ്റെന്തെങ്കിലും..??

നന്ദനയുടെ വാക്കുകള്‍ കേട്ടു കന്യകയുടെ മിഴികള്‍ നിറഞ്ഞു. അവള്‍ അരുകിലിരുന്നു അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി. നന്ദന മറ്റെല്ലാം മറന്ന് ഇരുകൈകളും കൊണ്ട് മകളുടെ കവിളുകളില്‍ ചേര്‍ത്ത് പിടിച്ചു. അപ്പോള്‍ നിറഞ്ഞൊഴുകിയ മിഴികളോടെ, വിറയ്ക്കുന്ന ചുണ്ടുകളോടെ കന്യക അമ്മയുടെ മടിയിലേയ്ക്ക് ചേര്‍ന്ന് കിടന്നു. ആ കിടപ്പില്‍ അവളറിയാതെ പറഞ്ഞുകൊണ്ടിരുന്നു.

"എനിക്കെല്ലാരേം ഇഷ്ടാ അമ്മേ... ഒരുപാടിഷ്ടാ... എനിക്കെല്ലാരും വേണം... എല്ലാരും വേണോമ്മേ. അപ്പേപ്പോലെ തന്നെ അമ്മേം എനിക്ക് പ്രിയപ്പെട്ടതാണ്. നിങ്ങളെ രണ്ടാളേം പോലെ തന്നെ പ്രിയപ്പെട്ടതാണെനിക്കെന്‍റെ പാറൂച്ചിയും... നിങ്ങള്‍ക്കാര്‍ക്കും ഒന്നും സംഭവിക്കണത് അമ്മേടെ കന്യൂട്ടിയ്ക്ക് താങ്ങാന്‍ കഴിയില്ലമ്മേ.... താങ്ങാന്‍ കഴിയില്ലാ....."

കന്യകയുടെ നോവുകലര്‍ന്ന വാക്കുകള്‍ നന്ദനയുടെ ഉള്ളിലെവിടെയോ കൊളുത്തിവലിച്ചു. അവര്‍ അഗാധമായ സ്നേഹത്തോടെ കന്യകയെ കെട്ടിപ്പിടിച്ചു.

"മോളെ..!!! അമ്മേടെ പൊന്നുമോളെ...!!!

(തുടരും)
ശ്രീ വര്‍ക്കല  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ