ദേവദാരുവിന്നരികത്ത്.....3 6
അതില്‍ നിന്നും ഫസിയയുടെ ഉമ്മ സെലീന പുറത്തിറങ്ങി. സാധാരണയിലും അല്പം തടിച്ച ശരീരമുള്ള അവരുടെ കൈയില്‍ തൂങ്ങിയൊരു കൊച്ചുബാഗ് തിളങ്ങുന്നുണ്ടായിരുന്നു. അവര്‍ മുന്നിലെ പടിക്കെട്ടുകള്‍ കയറാന്‍ തുടങ്ങിയതും വേലക്കാരന്‍ ഓടിച്ചെന്ന് വാതില്‍ തുറന്നുകൊടുത്തു. കാര്‍പോര്‍ച്ചില്‍ കിടക്കുന്ന പരിചിതമല്ലാത്ത വാഹനം തിരിഞ്ഞു നോക്കി കൊണ്ട് അവര്‍ അകത്തേയ്ക്ക് കയറി. അവരുടെ മുന്നില്‍ ഭവ്യതയോടെ നിന്ന വേലക്കാരനോട് അവര്‍ ചോദിച്ചു.
"ആരാ... ഇവിടെ വന്നേ... ആരുടെതാണ് ഈ കാര്‍...????" അവരുടെ ചോദ്യത്തിന് ഒരു വല്ലാത്ത ശക്തി ഉണ്ടായിരുന്നു. ചോദ്യം കേട്ട അയാള്‍ നിന്നു പരുങ്ങാന്‍ തുടങ്ങി. അതോടെ കുറച്ചുകൂടി മുന്നിലേയ്ക്ക് നടന്ന അവര്‍ വീണ്ടും ചോദിച്ചു.
"നിങ്ങളോടാ ചോദിച്ചെ... ആരാ ഇവിടെ വന്നേന്ന്.....??
അതോടെ അയാള്‍ വിക്കിവിക്കി പറഞ്ഞു. "ഫസിയ കുഞ്ഞും കൂടെ ഒരു പയ്യനും... അവരവിടെ ബാപ്പാന്റെ മുറിയിലുണ്ട്."
അവര്‍ കൈയിലിരുന്ന ബാഗ് അടുത്തുകിടന്ന സോഫായിലേയ്ക്കിട്ടു. എന്നിട്ട് തിടുക്കത്തില്‍ പടികളിലൂടെ മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി. ബഷീറിന്‍റെ വാതിലിന് മുന്നില്‍ കാത്തുനില്‍ക്കാതെ സെലീന അകത്തേയ്ക്ക് കയറി. കട്ടിലിനരുകില്‍ നിന്നിരുന്ന ഫസിയ അകത്തേയ്ക്ക് കയറിവരുകയായിരുന്ന ഉമ്മയെക്കണ്ടു. അവളറിയാതെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
"അമറേട്ടാ.... ഉമ്മ...."
അമര്‍ തിരിഞ്ഞൊന്നു നോക്കി. പിന്നെ മെല്ലെ കട്ടിലിനരുകിലായി എഴുന്നേറ്റു നിന്നു. സെലീന വന്നപാടെ ഫസിയയുടെ നേരെ തട്ടിക്കയറി.
"ഹും... ആരാടീ ഇവന്‍..? എന്താടീ നിന്‍റെ തലയിലൊരു കെട്ട്......??
മിണ്ടാതെ നിന്ന ഫസിയയോട് സെലീന അതേ ചോദ്യം ആവര്‍ത്തിച്ചു.
"ഞാന്‍ ചോദിച്ചത് നീ കേട്ടില്ലെന്നുണ്ടോ ഫസിയ..? അതോ നീയെന്നെ പൊട്ടിയാക്കുന്നോ..?? ആരാടീ ഇവന്‍..?? വന്നു വന്നു വീടിനകത്തും ആയോ നിന്‍റെ അഴിഞ്ഞാട്ടം.."
ഫസിയ അവരെ ക്രുദ്ധയായി നോക്കി കൊണ്ട് പറഞ്ഞു.
"ദേ..!! ഉമ്മാ.... അനാവശ്യം പറയരുത്..."
"എന്താടീ പറഞ്ഞാല്.... പറഞ്ഞാല് നീയെന്നെ എന്ത് ചെയ്യുമെടീ...?? ചോദ്യത്തിനൊപ്പം അവരവളുടെ മുടിയില്‍ ചുറ്റിപ്പിടിച്ചു. മുറിവില്‍ അസഹനീയമായ വേദന വന്നവള്‍ അലറിക്കരഞ്ഞു.
"ഉമ്മ...വേണ്ടുമ്മാ.... ആഹ്... എനിക്ക് വേദനിക്കുന്നു...."
ഇത് കണ്ട് കിടക്കയില്‍ കിടന്നു ബഷീര്‍ കണ്ണുനീര്‍ വാര്‍ത്തു. അമര്‍ ആകെ അസ്വസ്ഥനായി. ഒടുവില്‍ ഫസിയയുടെ മുടിയിലെ പിടിവിട്ടവര്‍ അവളെ ആഞ്ഞുതള്ളി. അരുകിലെ മേശമേല്‍ ചെന്നിടിച്ചവള്‍ അവിടെ നിന്നു. അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന കണ്ണുനീര്‍ മേശമേല്‍ വീണ് ചിതറിമറഞ്ഞു. എന്നിട്ടും കലിയടങ്ങാതെ സെലീന അമറിന്‍റെ നേരെ വന്നു. അവന്‍റെ കണ്ണുകളിലേയ്ക്കവര്‍ തുറിച്ചുനോക്കി. അമറിന്‍റെ കണ്ണുകളും ഒരു ഭയവും കൂടാതെ അവരെത്തന്നെ നോക്കി.... അത് കണ്ട് അവര്‍ക്ക് സ്ഥലകാലബോധം നഷ്ടമായി. അവര്‍ ചിന്തിച്ചു. തന്‍റെ വീട്ടില്‍, തന്‍റെ മുറിയ്ക്കകത്ത് നിന്നൊരു പീറച്ചെക്കന്‍ തന്‍റെ നേരെ തുറിച്ചുനോക്കുന്നോ? എങ്കില്‍ തന്‍റെ കഴിവ് ഇവനെ ഒന്നറിയിച്ചിട്ട് തന്നെ. അവര്‍ കഴിയുന്നത്ര ശക്തിയില്‍ അവനോടു ചോദിച്ചു.
"ആരാടാ നീയ്... എന്‍റെയീ വീട്ടില്‍ എന്‍റെ അനുവാദമില്ലാതെ നീയെന്തിന് വന്നു...??? എന്നിട്ട് ഫസിയയെ ചൂണ്ടിക്കാട്ടി ചോദിച്ചു. "ഇവളുമായി നിനക്കെന്താടാ ബന്ധം..???
അമര്‍ ആ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. അതോടെ അവര്‍ അവന്‍റെ നെഞ്ചില്‍ പിടിച്ചു പുറകിലേയ്ക്ക് തള്ളി... "ഇറങ്ങടാ പുറത്ത്.."
സെലീന തള്ളുന്നതിനൊപ്പം അമര്‍ മെല്ലെമെല്ലെ പിന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി. ബഷീറിന്‍റെ കണ്ണുകള്‍ കരച്ചിലടക്കി തിളങ്ങാന്‍ തുടങ്ങി. ഫസിയ മേശമേല്‍ നിന്നും കയ്യെടുത്തു. അവള്‍ അമറിനടുത്തേയ്ക്ക് ഓടിവന്നു. വലതുകൈപ്പത്തിക്കൊണ്ട് അമറിനെ തള്ളിയ സെലീന ഇടതു കൈ ഫസിയയുടെ നേരെയുയര്‍ത്തി. അവള്‍ അതോടെ അവരുടെ മുന്നില്‍ വന്നു ചലനമറ്റു നിന്നു. അമര്‍ ഫസിയയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവളുടെ കണ്ണുകള്‍ അവനോടു മാപ്പു പറയുന്നുണ്ടായിരുന്നു.
പൊടുന്നനെ അമര്‍ ഒന്ന് നിന്നു. പിന്നെ സെലീന എത്ര ശക്തിയില്‍ തള്ളിയിട്ടും അവന്‍ നിന്നിടത്തു നിന്നും നീങ്ങിയതെ ഇല്ല. ഒപ്പം അവന്‍ വലതുകരം ഉയര്‍ത്തി, അവന്‍റെ നെഞ്ചില്‍ പതിച്ചിരുന്ന അവരുടെ വലതുകരം പിടിച്ചുമാറ്റി. അതോടെ സെലീന രൂക്ഷമായി അവന്‍റെ നേരെ നോക്കി. അമര്‍ അവരോട് പറഞ്ഞു.
"ഉമ്മാ.... നിങ്ങളുടെ ഭീക്ഷണിയും വേലത്തരങ്ങളും ഈ പാവം പെണ്ണിനോടും.. തളര്‍ന്നു കിടക്കുന്ന ആ ബാപ്പാനോടും മതി. എന്നോട് വേണ്ടാ..."
അവന്‍റെ വാക്കുകള്‍ കേട്ട അവരും വിട്ടുകൊടുക്കാന്‍ ഭാവമുണ്ടായിരുന്നില്ല. തെല്ലും കൂസലില്ലാതെ അവര്‍ ചോദിച്ചു.
"എന്നോടിത് പറയാന്‍ ആരാടാ നീ...?? "
"ചിലപ്പോള്‍ നിങ്ങള് പറഞ്ഞാല്‍ അറിയും... ഞാന്‍ ദേവൂന്‍റെ മോനാ.... ദേവൂന്‍റെ മോന്‍.."
"ഓ..!!! അങ്ങിനെ വരട്ടെ. എനിക്കപ്പോള്‍ തെറ്റിയില്ല. നിന്‍റെ ചൂരും ചുണയും കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. എന്‍റെ ജീവിതം തകര്‍ത്ത ആ തേവിടിച്ചിയുടെ മകനാണ് നീയെന്ന്... പേ വന്നു ചത്ത ആ പട്ടീടെ മോന്‍...."
അവരുടെ വാക്കുകള്‍ കേട്ടു ബഷീര്‍ കിടക്കയില്‍ നിന്നും തലയൊന്നുയര്‍ത്തി. അത് കണ്ട ഫസിയ ഒന്നമ്പരന്നു. അമറിന്‍റെ ഹൃദയം അമിതമായ വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി. തൊടുത്തു വിട്ട ബ്രഹ്മാസ്ത്രം പോലെ അവന്‍റെ നെഞ്ചില്‍ നിന്നും മിന്നല്‍പോലെ പാഞ്ഞുകയറാന്‍ തുടങ്ങിയ ചോര ഒന്നായി... ഒമ്പതായി.. ഒരായിരമായി അവന്‍റെ സര്‍വനാഡികളിലേയ്ക്കും ഇരച്ചുകയറാന്‍ തുടങ്ങി. സെലീന കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ അതിശക്തിയോടെ അമര്‍ അവന്‍റെ വലതുകരം കൊണ്ടവരുടെ കഴുത്തില്‍ പിടിമുറുക്കി. അമറിന്‍റെ കൈക്കരുത്തില്‍ അവരുടെ കാലുകള്‍ നിലത്തുനിന്നും ഉയര്‍ന്നു തള്ളവിരലുകളില്‍ നിലയുറച്ചു. അവ്യക്തമായെങ്കിലും ബഷീര്‍ കിടക്കയില്‍ നിന്നും തല മെല്ലെയുയര്‍ത്തി, വലതുകരം ഉയര്‍ത്തിപ്പറഞ്ഞു..
"മോ...നെ, അമര്‍ വേണ്ട മോ...നെ.." പറഞ്ഞ വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുടുങ്ങി. ഫസിയ അമറിന്‍റെ പ്രവൃത്തിയില്‍ നടുങ്ങിത്തെറിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവളൊന്ന് പകച്ചു. അത്ര സമയം തന്നെ അമറിന് ധാരാളം ആയിരുന്നു. അവനവരെ കഴുത്തിന് പിടിച്ചു തള്ളി ചുവരിലേയ്ക്ക് ചേര്‍ത്തു. എന്നിട്ട് കത്തുന്ന കണ്ണുകളോടെ അവരുടെ മുഖത്തിന് നേരെ ചുണ്ടുകള്‍ അടുപ്പിച്ചു പറഞ്ഞു.
"ദേ... തള്ളേ ഞാനെല്ലാം സഹിക്കും ഈ ലോകത്ത്... എന്‍റെ അമ്മയെക്കുറിച്ചൊരു വാക്ക്... അത് ഇനി നല്ലതോ, ചീത്തയോ... നിങ്ങളുടെ നാവില്‍ നിന്നും പുറത്തുവന്നാല്‍ .."
പറഞ്ഞുകൊണ്ടവന്‍ അവരുടെ കഴുത്തിലെ പിടിവിട്ടു. അതേസമയം തന്നെ ആ കൈവിരലുകള്‍ അവരുടെ വായ്ക്കുള്ളിലേയ്ക്ക് പകുതി കടത്തി. അവര്‍ അവന്‍റെ വിരലുകളില്‍ കടിച്ചുപിടിച്ചു. അവന്‍റെ വിരലുകളില്‍ ചോര പൊടിഞ്ഞു. അമര്‍ എന്നിട്ടും പിടിവിട്ടില്ല. അപ്പോഴേയ്ക്കും ഫസിയ ഓടിവന്നവനെ വട്ടം പിടിച്ചു. അമര്‍ അനങ്ങുന്നില്ലെന്ന് കണ്ടു അവള്‍ അവനിലൂടെ ഊര്‍ന്ന് നിലത്തേയ്ക്കിരുന്നു. അവന്‍റെ കാലുകളില്‍ വട്ടം പിടിച്ചവള്‍ കേണു....
"വേണ്ടാ... അമറേട്ടാ... വേണ്ടാ...."
അവളുടെ യാചനയ്ക്കൊടുവില്‍ അമര്‍ അവരുടെ വായില്‍ നിന്നും കൈയെടുത്തു. അതോടെ, ഇരുകരങ്ങളും കൊണ്ട് വായ പൊത്തി സെലീന നിന്ന് കിതയ്ക്കാന്‍ തുടങ്ങി. അമറിന്‍റെ വിരലുകളില്‍ നിന്നും ചോരത്തുള്ളികള്‍ നിലത്തേയ്ക്ക് ഇറ്റുവീണു. ഒരു നിമിഷം കൊണ്ടവര്‍ സ്ഥലകാലബോധം വീണ്ടെടുത്തു. തിടുക്കത്തില്‍ വാതിലിനരുകില്‍ ചെന്ന് നിന്നവര്‍ അമറിനെ വെല്ലുവിളിച്ചു.
"നിനക്കെന്നെ അറിയാഞ്ഞിട്ടാ.... ഞാനാരാണെന്ന് ഈ ഇരുട്ട് വെളുക്കും മുന്‍പേ നീയറിയും. എന്‍റെ വീട്ടില്‍ വന്നു എന്‍റെ നേരെ വിരലുയര്‍ത്തിയ പട്ടീ... നിന്‍റെ ആ കൈ ഇന്ന് എന്‍റെ ചോറ് തിന്നുന്നവര്‍ വെട്ടും... നീ നോക്കിക്കോ..."
"വരാന്‍ പറയ് ... നിങ്ങളുടെ മറ്റവന്മാര്‍.....ആരാണെങ്കി ലും.
അമര്‍ ആണാണ് തള്ളേ... ആണ്..." അവന്‍ നെഞ്ചത്ത് കൈയടിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ തിരിഞ്ഞു വേഗത്തില്‍ പടിയിറങ്ങാന്‍ വന്ന അവരോട് അവന്‍ പറഞ്ഞു.
"ഒന്ന് നിന്നാട്ടെ. സ്വയം പുകഴ്ത്തിപ്പറഞ്ഞു അങ്ങനങ്ങ് പോയാലോ...?? ഞാനാരാണെന്ന് മാത്രമേ നിങ്ങളിപ്പോള്‍ അറിഞ്ഞിട്ടുള്ളൂ... അമര്‍ എന്താണെന്ന് നിങ്ങള് ചോദിച്ചില്ല.. എനിക്കെതിരെ നിങ്ങള്ക്കൊന്നനങ്ങാന്പോല ും കഴിയില്ല തള്ളേ... അനങ്ങിയാല്‍...!!! അവന്‍ കൈവിരലുകള്‍ ഒരു പ്രത്യേകതാളത്തില്‍ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
"അനങ്ങിയാല്‍ നീയെന്ത് ചെയ്യുമെടാ...??? അവര്‍ തിരിച്ചു ചോദിച്ചു.
"നാളെ... നാളെ നേരം വെളുക്കുമ്പോള്‍ ഈ കിടക്കുന്ന മനുഷ്യനെ നിങ്ങള് ചതിച്ച കഥ ഈ നാടൊട്ടുക്ക് പാടി നടക്കും. കേസും കോടതിയുമായി നിങ്ങള് അലഞ്ഞുനടക്കും. ഇല്ലെങ്കില്‍ നിങ്ങളെ ഞാന്‍ അലയിക്കും. ഇനി അതിനും എനിക്ക് സാധിച്ചില്ല എങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും തള്ളേ... നിങ്ങളെ ഞാന്‍ കൊല്ലും..."
അത് പറയുമ്പോള്‍ ഉള്ള അമറിന്റെ കണ്ണുകള്‍ കണ്ട സെലീന പരിഭ്രാന്തയായി. പടികളിറങ്ങി മുറിയിലെത്തുമ്പോള്‍ അവര്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. എന്നിട്ടും മൊബൈല്‍ഫോണ്‍ എടുത്തവര്‍ തിടുക്കത്തില്‍ ആരെയോ വിളിച്ചു. അവരുടെ കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ ചുവന്നു തിളങ്ങാന്‍ തുടങ്ങി. ഫോണ്‍ ചെയ്തു കഴിഞ്ഞു അരിശത്തോടെ വന്നവര്‍ കതകടച്ചു.
ബഷീറിനോടും ഫസിയയോടും യാത്ര പറഞ്ഞ് അമര്‍ പോകാനൊരുങ്ങി. ബഷീര്‍ തളര്‍ന്ന കണ്ണുകളോടെ അവനെ നോക്കി. എന്നിട്ടയാള്‍ വിക്കിവിക്കി പറഞ്ഞു.
"മോ...നെ, അവള് ഭയക്കില്ല. ഇന്നെന്തെങ്കിലും അവള്‍ കാട്ടിക്കൂട്ടാന്‍ മടിക്കില്ല. മോന്‍ സൂക്ഷിക്കണം..."
"അതെ അമറേട്ടാ... സൂക്ഷിക്കണം. ഒന്നും ചെയ്യാന്‍ മടിക്കാത്തോളാ എന്‍റെ ഉമ്മ. അവരൊന്നിനും മടിക്കില്ല.... ഒന്നിനും..."
അമര്‍ ഇരുവരേയും നോക്കി പുഞ്ചിരിച്ചു. അവന്‍ പോകാന്‍ തിരിയുമ്പോഴേയ്ക്കും ഫസിയ അവന്‍റെ കൈ കടന്നുപിടിച്ചു. അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി ഒരു നിമിഷം അവള്‍ നിന്നു. എന്നിട്ട് പെട്ടെന്നവള്‍ അവന്‍റെ മുഖത്ത് നിന്നും കണ്ണുകളെടുത്തു. മെല്ലെ അവന്‍റെ വലതുകരം പിടിച്ചുയര്‍ത്തി പറഞ്ഞു.
"പോകാന്‍ വരട്ടെ. ഞാനിതു മരുന്ന് വച്ച് കെട്ടിത്തരാം.."
അവളുടെ വാക്കുകള്‍ക്കു അപ്പോള്‍ അവനു മറുവാക്ക് ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ അവന്‍റെ കൈവിട്ട്, മുറിയിലെ അലമാരയിലൊന്ന് തുറന്നു അവള്‍ മുറിവ് വച്ചുകെട്ടാന്‍ വേണ്ടതൊക്കെയും എടുത്തു. അവനരുകില്‍ നിന്ന് അവളവന്‍റെ കൈയിലെ രക്തം തുടച്ച് ആ മുറിവ് വച്ച് കെട്ടി. അതോടെ അമര്‍ അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി. തകര്‍ത്തുപെയ്യുന്ന മഴ വയ്ക്കാതെ അവനെയും കൊണ്ടാ കാര്‍ ദേവുവിനരുകിലേയ്ക്ക് യാത്രയായി...
(തുടരും)
ശ്രീ വര്‍ക്കല

"വരാന്‍ പറയ് ... നിങ്ങളുടെ മറ്റവന്മാര്‍.....ആരാണെങ്കി
"ഒന്ന് നിന്നാട്ടെ. സ്വയം പുകഴ്ത്തിപ്പറഞ്ഞു അങ്ങനങ്ങ് പോയാലോ...?? ഞാനാരാണെന്ന് മാത്രമേ നിങ്ങളിപ്പോള്‍ അറിഞ്ഞിട്ടുള്ളൂ... അമര്‍ എന്താണെന്ന് നിങ്ങള് ചോദിച്ചില്ല.. എനിക്കെതിരെ നിങ്ങള്ക്കൊന്നനങ്ങാന്പോല
"അനങ്ങിയാല്‍ നീയെന്ത് ചെയ്യുമെടാ...??? അവര്‍ തിരിച്ചു ചോദിച്ചു.
"നാളെ... നാളെ നേരം വെളുക്കുമ്പോള്‍ ഈ കിടക്കുന്ന മനുഷ്യനെ നിങ്ങള് ചതിച്ച കഥ ഈ നാടൊട്ടുക്ക് പാടി നടക്കും. കേസും കോടതിയുമായി നിങ്ങള് അലഞ്ഞുനടക്കും. ഇല്ലെങ്കില്‍ നിങ്ങളെ ഞാന്‍ അലയിക്കും. ഇനി അതിനും എനിക്ക് സാധിച്ചില്ല എങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും തള്ളേ... നിങ്ങളെ ഞാന്‍ കൊല്ലും..."
അത് പറയുമ്പോള്‍ ഉള്ള അമറിന്റെ കണ്ണുകള്‍ കണ്ട സെലീന പരിഭ്രാന്തയായി. പടികളിറങ്ങി മുറിയിലെത്തുമ്പോള്‍ അവര്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. എന്നിട്ടും മൊബൈല്‍ഫോണ്‍ എടുത്തവര്‍ തിടുക്കത്തില്‍ ആരെയോ വിളിച്ചു. അവരുടെ കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ ചുവന്നു തിളങ്ങാന്‍ തുടങ്ങി. ഫോണ്‍ ചെയ്തു കഴിഞ്ഞു അരിശത്തോടെ വന്നവര്‍ കതകടച്ചു.
ബഷീറിനോടും ഫസിയയോടും യാത്ര പറഞ്ഞ് അമര്‍ പോകാനൊരുങ്ങി. ബഷീര്‍ തളര്‍ന്ന കണ്ണുകളോടെ അവനെ നോക്കി. എന്നിട്ടയാള്‍ വിക്കിവിക്കി പറഞ്ഞു.
"മോ...നെ, അവള് ഭയക്കില്ല. ഇന്നെന്തെങ്കിലും അവള്‍ കാട്ടിക്കൂട്ടാന്‍ മടിക്കില്ല. മോന്‍ സൂക്ഷിക്കണം..."
"അതെ അമറേട്ടാ... സൂക്ഷിക്കണം. ഒന്നും ചെയ്യാന്‍ മടിക്കാത്തോളാ എന്‍റെ ഉമ്മ. അവരൊന്നിനും മടിക്കില്ല.... ഒന്നിനും..."
അമര്‍ ഇരുവരേയും നോക്കി പുഞ്ചിരിച്ചു. അവന്‍ പോകാന്‍ തിരിയുമ്പോഴേയ്ക്കും ഫസിയ അവന്‍റെ കൈ കടന്നുപിടിച്ചു. അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി ഒരു നിമിഷം അവള്‍ നിന്നു. എന്നിട്ട് പെട്ടെന്നവള്‍ അവന്‍റെ മുഖത്ത് നിന്നും കണ്ണുകളെടുത്തു. മെല്ലെ അവന്‍റെ വലതുകരം പിടിച്ചുയര്‍ത്തി പറഞ്ഞു.
"പോകാന്‍ വരട്ടെ. ഞാനിതു മരുന്ന് വച്ച് കെട്ടിത്തരാം.."
അവളുടെ വാക്കുകള്‍ക്കു അപ്പോള്‍ അവനു മറുവാക്ക് ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ അവന്‍റെ കൈവിട്ട്, മുറിയിലെ അലമാരയിലൊന്ന് തുറന്നു അവള്‍ മുറിവ് വച്ചുകെട്ടാന്‍ വേണ്ടതൊക്കെയും എടുത്തു. അവനരുകില്‍ നിന്ന് അവളവന്‍റെ കൈയിലെ രക്തം തുടച്ച് ആ മുറിവ് വച്ച് കെട്ടി. അതോടെ അമര്‍ അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി. തകര്‍ത്തുപെയ്യുന്ന മഴ വയ്ക്കാതെ അവനെയും കൊണ്ടാ കാര്‍ ദേവുവിനരുകിലേയ്ക്ക് യാത്രയായി...
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ