ദേവദാരുവിന്നരികത്ത്.....44
ചലനമറ്റ് നിന്ന സത്യരാജ് ഒരുനിമിഷം കൊണ്ട് സംഭ്രമം വെടിഞ്ഞുണര്‍ന്നു. മുന്നോട്ടാഞ്ഞ അവന്‍ അമറിന്‍റെ നെഞ്ചില്‍ ചാരി നിന്ന് തേങ്ങിക്കരയുകയായിരുന്ന ഫസിയയെ പിടിക്കാനായി കൈയുയര്‍ത്തി. പക്ഷെ, ശരവേഗത്തില്‍ അമറിന്‍റെ വലതുകരം അവനു നേരെ പാഞ്ഞുചെന്നു. അമറിന്‍റെ ശക്തമായ തള്ളലില്‍ അടിതെറ്റി അവന്‍ ജീപ്പിന് മുന്നിലേയ്ക്ക് തെറിച്ചു. അതിന്‍റെ ബോണറ്റില്‍ പിടിച്ചുനിന്ന് അവന്‍ അമറിനെ ഒന്നു നോക്കി. അതേസമയം അമര്‍ ഫസിയയെ തൊട്ടുണര്‍ത്തി. അവള്‍ അവന്‍റെ നെഞ്ചില്‍ നിന്നും മുഖമുയര്‍ത്തി അവന്‍റെ കണ്ണുകളില്‍ നോക്കി.
അമറിന്‍റെ കണ്ണുകള്‍ ആ ഇരുളില്‍ തിളങ്ങുന്നത് അവള്‍ കണ്ടു. അവള്‍ പോലും പ്രതീക്ഷിക്കാതെ, ഒരു നിമിഷം..... ശക്തമായ ഭാഷയില്‍ അവന്‍ അവളോട് പറഞ്ഞു.
"കയറി ഇരിക്കടീ വണ്ടിയില്‍...!!
ഫസിയ ഞെട്ടിത്തെറിച്ചു പോയി. അവള്‍ അവനെ വിട്ട് തിടുക്കത്തില്‍ വണ്ടിയിലേയ്ക്ക് കയറി. ഫസിയ വണ്ടിയില്‍ കയറുമ്പോഴും, അമര്‍ നിന്ന ഇടത്ത് നിന്നു അവളുടെ അടുത്ത് ജീപ്പിനരുകിലേയ്ക്ക് ചലിച്ചപ്പോഴും സത്യരാജ് മൂഡസ്വര്‍ഗത്തില്‍ എന്നപോലെ നിന്നു. അവന്‍റെ കണ്ണുകള്‍ ഇവിടെ നടക്കുന്നതൊന്നും വിശ്വസിക്കാന്‍ കഴിയാത്തപോലെ നിര്‍ജീവമായി നിന്നു. ആ പോയ നിമിഷങ്ങള്‍ക്കിടയില്‍, അതില്‍ ഒരു നിമിഷം സത്യരാജ് ഇങ്ങനെ ചിന്തിച്ചുപോയി.
"ഇവനോട് ഇപ്പോള്‍ കോര്‍ക്കുന്നത് ശരിയാണോ? അതും ഇവളുടെ മുന്നില്‍ വച്ച്. ഇവന്‍റെ മുന്നില്‍ കീഴടങ്ങിയാല്‍ പിന്നെ ആണെന്ന് പറഞ്ഞു ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. അവനു ബുദ്ധി ഉപദേശിച്ചുകൊടുത്ത അവന്‍റെ അതേ മനസ്സ് തന്നെ അവനോടിതും ചോദിച്ചു.
"ഒരുപക്ഷെ, നീ അവനെ കീഴ്പ്പെടുത്തിയാലോ..??? പിന്നെയിവള്‍, ഈ സുന്ദരിക്കുട്ടി നിന്റെതല്ലേ?? നിന്റെതുമാത്രം.!!! അതോടെ സത്യരാജ് മനക്കോട്ട കെട്ടി. അവന്‍റെ മനസ്സില്‍ എവിടെയൊക്കെയോ ഇരുന്നു പ്രണയക്കിളികള്‍ കൊക്കുരുമ്മാന്‍ തുടങ്ങി. ആ ലഹരിയില്‍ അവന്‍ മനസ്സിലുറപ്പിച്ചു. "ഇനിയെന്ത് ചിന്തിക്കാന്‍...??? ഇവനെ തകര്‍ക്കുക തന്നെ. നേര്‍വഴിയ്ക്ക് നടന്നില്ലെങ്കില്‍, ചതി... ചതിയിലൂടെ തന്നെ..."
സത്യരാജ് ഈവിധം ചിന്തകള്‍ക്ക് നടുവില്‍ നീന്തിതുടിക്കുമ്പോള്‍ അമര്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന കറുത്ത തുണിയുടെ ഒരഗ്രം ജീപ്പിന്‍റെ വാതിലിനരുകിലെ കമ്പിയില്‍ കെട്ടുകയായിരുന്നു. നീളംകൂടിയ അതിന്‍റെ മറഗ്രം റോഡിലേയ്ക്ക് വീണുകിടന്നു.
പെട്ടെന്നാണ് സത്യരാജ് അമറിന് മുന്നിലേയ്ക്ക് പാഞ്ഞടുത്തത്. ഒട്ടും ഭയപ്പെടാതെ അമര്‍ തന്‍റെ വലതുകരം അവന്‍റെ മുന്നിലേയ്ക്ക് നീട്ടി തടഞ്ഞുകൊണ്ട് പറഞ്ഞു.
"അടങ്ങി നില്‍ക്കടാ അവിടെ..."
അമറിന്‍റെ ശക്തമായ സ്വരത്തില്‍, ഭയന്നുപോയപോലെ സത്യരാജ് നിശ്ചലം നിന്നു. അതോടെ അമര്‍ അവനോട് പറഞ്ഞു.
"സത്യരാജ്....!!!! ഞാനും നീയും ഒരു രക്തമാണെന്നത് പലപ്പോഴും നീ മറക്കുന്നു. നീ ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്..?? സ്വന്തം ഭര്‍ത്താവിനെ ചതിച്ചു ജീവിക്കുന്ന ആ സ്ത്രീയ്ക്കുവേണ്ടിയോ..?? അതോ നല്ല ശീലങ്ങള്‍ ഒന്നും നിന്നെ പഠിപ്പിക്കാത്ത നിന്‍റെ അമ്മയ്ക്ക് വേണ്ടിയോ...?? ആര്‍ക്കുവേണ്ടി ആണെങ്കില്‍ പോലും നിന്നോട് ഒരുതെറ്റും ചെയ്യാത്ത ആ പാവം മനുഷ്യനും, ഈ പെണ്‍കുട്ടിയും എന്ത് പിഴച്ചു. നീയെന്തിനവരെ ഉപദ്രവിക്കണം..."
അമറിന്‍റെ വാക്കുകള്‍ കേട്ട് പരിസരം മറന്ന് സത്യരാജ് പൊട്ടിച്ചിരിച്ചു. ആ ചിരിക്കൊടുവില്‍ അമറിനെ നോക്കി അവനിങ്ങനെ പറഞ്ഞു.
"ഓഹോ..!! എന്നോട് പൊരുതി ജയിക്കില്ല എന്നുറപ്പിച്ച നീ രക്ഷപ്പെടാന്‍ സ്വയം കണ്ടുപിടിച്ച മാര്‍ഗ്ഗം കൊള്ളാം...!!! നീ പറഞ്ഞതൊന്നിനെപ്പറ്റിയും ഞാന്‍ ചിന്തിക്കുന്നില്ല. ആദര്‍ശം വിളമ്പാന്‍ എനിക്കൊട്ട് സമയവും ഇല്ല. എങ്കിലും നീയൊന്നു കേട്ടോള്ളൂ.. "ഇവള്‍, ഇവളെന്റെ പെണ്ണാ... ഞാന്‍ മോഹിച്ച പെണ്ണ്. ഇവളോടൊപ്പം ഒരു ദിവസം ശയിക്കുക എന്നതെന്‍റെ സ്വപ്നമാണമര്‍... എന്‍റെ സ്വപ്നമാണ്. അല്ലെങ്കില്‍ ഈ ആയുഷ്ക്കാലം മുഴുവന്‍ അവള്‍ എന്റെതാകുമെങ്കില്‍ അങ്ങിനെ. അതിനു വേണ്ടി ഞാനെന്ത് മാര്‍ഗവും സ്വീകരിക്കും... അതിനു വേണ്ടി നിന്നെ കൊല്ലണം എങ്കില്‍ ഞാനതും ചെയ്യും..... ഇവിടെ, ഇതിനുവേണ്ടി രക്തബന്ധങ്ങള്‍ക്ക് ഞാന്‍ കല്‍പ്പിക്കുന്നത് പുല്ലുവിലയാണ്... "
സത്യരാജിന്‍റെ വാക്കുകള്‍ കേട്ട് അമറിന്‍റെ കണ്ണുകള്‍ തിളങ്ങി. അവന്‍ പരുക്കന്‍ സ്വരത്തില്‍ സത്യരാജിനോട് ചോദിച്ചു.
"അതിനു കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...??? സത്യരാജ്.. അമര്‍ വെറുംവാക്ക് പറയില്ല. നിന്നെപ്പോലെ ചതിയില്‍ കുരുത്തൊരു പാരമ്പര്യവും എനിക്കില്ല. ചതിയിലൂടെയല്ലാതെ, ഇടതും വലതും നിന്നോളം പോന്ന രണ്ടാണ്‍തുണയില്ലാതെ, നേര്‍ക്ക് നേരെ നിന്ന് എന്നോട് പൊരുതാന്‍ ചുണയുണ്ടോ നിനക്ക്..?? എന്നെ കീഴ്പ്പെടുത്താന്‍ നിനക്ക് കഴിയുമോ..?? ഇനിയും ഞാന്‍ നിന്നോട് പറയുന്നു, എല്ലാം മറന്ന് എന്‍റെ മുന്നില്‍ നിന്ന് പോകാന്‍ നിനക്ക് ഇനിയും സമയമുണ്ട്. പോ..നീ എന്‍റെ കണ്മുന്നില്‍ നിന്ന്... സത്യരാജ് പോ നീ എന്‍റെ കണ്മുന്നില്‍ നിന്ന്.."
സത്യരാജ് വീണ്ടും പൊട്ടിച്ചിരിച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു. "എന്നോട് പോകാന്‍ പറയുമ്പോഴും നീയൊന്നു മറക്കുന്നു അമര്‍. എന്‍റെ ഒരു പിഴ... ഒരു പിഴ മാത്രമാണ് നിന്‍റെയീ പുനര്‍ജ്ജന്മമെന്നത്...!!! ഇനിയും നീയെന്‍റെ മാര്‍ഗത്തില്‍ തടസം നിന്നാല്‍.... ഇനിയൊരു പിഴ ഈ സത്യരാജില്‍ നിന്നു നീ പ്രതീക്ഷിക്കണ്ട..." പറഞ്ഞുകൊണ്ടവന്‍ അമറിന് മുന്നിലേയ്ക്ക് വന്നു. ഒരു ചീറ്റപ്പുലിയെപ്പോലെ പാഞ്ഞുവന്നവന്‍ അമറിന്‍റെ കഴുത്തില്‍ പിടിത്തമിട്ടു. അതിനിടയില്‍ അവന്‍ വിളിച്ചു പറഞ്ഞു.
"കാലന്‍ വരുന്നത് കൊല്ലാനാടാ... കൊല്ലാന്‍. ഞാന്‍ നിന്‍റെ കാലനാകാന്‍ ഇനി അധികനേരമില്ല. എന്‍റെ കൈകൊണ്ട് മരിക്കാനാടാ നിന്‍റെ വിധി. എന്നില്‍ നിന്നിനി നീയൊരു ദയയും പ്രതീക്ഷിക്കണ്ട.."
അമര്‍ ശക്തിയോടെ അവന്‍റെ കഴുത്തില്‍ പിടിച്ചിരുന്ന സത്യരാജിന്‍റെ ഇരുകൈകളിലും പിടിച്ചു. അവന്‍റെ രണ്ടു കൈകളും തന്‍റെ കഴുത്തില്‍ നിന്നും പിടിച്ചുയര്‍ത്തി, പിന്നെയത് സത്യരാജിന്‍റെ തലയ്ക്കു മീതെ ഇട്ട് പിന്നിലേയ്ക്ക് പിടിച്ചവന്‍ ഒന്ന് തിരിഞ്ഞു. സത്യരാജ് തന്‍റെ രണ്ടുകൈകളും പിന്നിലേയ്ക്ക് കൂട്ടിപ്പിടിച്ച അമറിന്‍റെ മുന്നില്‍ നിന്നു പിടയ്ക്കാന്‍ തുടങ്ങി. പിന്നെ, സകലവിദ്യകളും പയറ്റിത്തെളിഞ്ഞ ഒരു യോദ്ധാവിനെപ്പോലെ അമര്‍ ഒന്ന് തിരിഞ്ഞു. സത്യരാജ് വന്ന അതേവേഗത്തില്‍ ജീപ്പിനരുകിലേയ്ക്ക് തെറിച്ചുവീണു. ഒരു നിമിഷം പോലും പാഴാക്കാതെ അമര്‍ ജീപ്പില്‍ നിന്നും തൂങ്ങി നിലത്തേയ്ക്ക് കിടന്നിരുന്ന തുണിയുടെ അഗ്രം കൈക്കലാക്കി. അവന്‍ അതിനെയൊരു പ്രത്യേകരീതിയില്‍ ചുഴറ്റി. എന്നിട്ട് മുന്നിലേയ്ക്ക് മാറിയ അമറിന്‍റെ കൈവെള്ളയില്‍ ഇരുന്നത് വലിഞ്ഞുമുറുകി. അതിന്‍റെ നടുവില്‍ കിടന്ന് സത്യരാജ് പിടയ്ക്കാന്‍ തുടങ്ങി. അവന്‍ പ്രാണവേദനയോടെ കൈകള്‍ ചലിപ്പിച്ച് അമറിനെപ്പിടിക്കാന്‍ ഒരു വിഫലശ്രമം നടത്തി. പക്ഷെ, അവന് കൈയെത്തും ദൂരത്തിനും അപ്പുറമായിരുന്നു അമറിന്‍റെ സ്ഥാനം. അതുവരെ ജീപ്പിനുള്ളില്‍ ഇതെല്ലാം കണ്ട് നിശ്ചലം ഇരുന്ന ഫസിയ തന്‍റെ കണ്‍മുന്നില്‍ ഒരു ജീവന്‍ പിടയുന്നത് കണ്ടു ഭയന്നുപോയി. അമറിന്‍റെ കൈയിലെ പിടി മുറുകുംതോറും സത്യരാജ് വന്യമായി അലറാന്‍ തുടങ്ങി. അവന്‍റെ കൈകള്‍ സ്വന്തം തുടയില്‍ അള്ളിപ്പിടിക്കാന്‍ തുടങ്ങി.. എന്നിട്ടും അമര്‍ നിന്നിടത്തു നിന്നും ചലിച്ചതേയില്ല.
ഒരു നിമിഷത്തെ അന്ധാളിപ്പില്‍ നിന്നും മോചിതയായ ഫസിയ ജീപ്പില്‍ നിന്നും ഇറങ്ങിയോടി അവനരുകില്‍ വന്നു. അവള്‍ അമറിന്‍റെ കൈകളില്‍പ്പിടിച്ച് കരയാന്‍ തുടങ്ങി. ഒപ്പം അവളുടെ കൈകള്‍ കൊണ്ടവന്‍റെ കൈകളില്‍ അടിച്ചവള്‍ അപേക്ഷിച്ചു.
"അമറേട്ടാ..!!! വേണ്ട അമറേട്ടാ... വിട്..വിട്... അയാളെ കൊല്ലണ്ട. പറഞ്ഞുകൊണ്ട് അവള്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി. എന്നിട്ടവള്‍ ചുണ്ടുകള്‍ വിറച്ചുകൊണ്ട് പറഞ്ഞു. "ഇയാള് ചത്താല്.. നാളെ പോലീസുകാര്‍ എന്‍റെ അമറേട്ടനെ കൊണ്ടോകും... പിന്നെ ഞങ്ങള്‍ക്കാരാ ഏട്ടാ... പിന്നെ ഞങ്ങള്‍ക്കാരാ...??? വിട്.. അമറേട്ടാ.. വിട്..!!! തേങ്ങിക്കൊണ്ടവള്‍ അവന്‍റെ പാദങ്ങളിലേയ്ക്ക് വീണു. അതോടെ അമര്‍ മുറുകെപ്പിടിച്ചിരുന്ന തുണിയുടെ പിടിവിട്ടു. അതോടെ ജീപ്പിന്‍റെ വശത്തേയ്ക്ക് തളര്‍ന്നുവീണ സത്യരാജ് ഇരുകൈകളും കൊണ്ട് സ്വന്തം കഴുത്തില്‍ പിടിച്ചു. അവന്‍ ആ വണ്ടിയില്‍ ചാരിയിരുന്നു ചുമയ്ക്കാന്‍ തുടങ്ങി. അവന്‍റെ കണ്ണുകള്‍ മുന്നില്‍ നില്‍ക്കുന്ന അമറിനെ യാചനയോടെ നോക്കി. തന്‍റെ പാദങ്ങളില്‍ വീണു കരയുകയായിരുന്ന ഫസിയയെ പിടിച്ചുയര്‍ത്തി മാറ്റി നിര്‍ത്തിയിട്ട് അമര്‍ മുന്നോട്ട് ചെന്ന്, ജീപ്പില്‍ ചാരി തളര്‍ന്നിരുന്ന സത്യരാജിന്‍റെ മുന്നില്‍ ഒരുമുട്ട് കുത്തി ഇരുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.
"ഇനി... ഇനിയെന്‍റെ മുന്നില്‍ നിന്നെ ഞാന്‍ കാണരുത്...!!! കണ്ടാല്‍!! കൊന്നുകളയും പട്ടീ നിന്നെ ഞാന്‍...!!!
പല്ലുകള്‍ കടിച്ചുപിടിച്ച്, രഹസ്യം പോലെ പറഞ്ഞ അമറിന്‍റെ ഈ വാക്കുകളും, മുഖഭാവവും കണ്ട സത്യരാജ് ജീപ്പിലേയ്ക്ക് ചാരിയിരുന്നു വിറച്ചുപോയി. അമര്‍ മറ്റൊന്നും സംസാരിക്കാതെ അവിടെ നിന്നും എഴുന്നേറ്റു. പിന്നില്‍ നിന്നിരുന്ന ഫസിയയുടെ കൈ പിടിച്ചവന്‍ ദൃഡസ്വരത്തില്‍ പറഞ്ഞു.
"ഉം... കയറ് വണ്ടിയില്‍.."
ഫസിയ ജീപ്പില്‍ ചാരിയിരിക്കുന്ന സത്യരാജിനെ ഒന്ന് നോക്കിക്കൊണ്ട് പെട്ടെന്ന് വണ്ടിയിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും അമറും വണ്ടിയില്‍ കയറിയിരുന്നു. അവരെയും കൊണ്ട് ആ വണ്ടി മുന്നിലേയ്ക്ക് കുതിച്ചു. വണ്ടി മുന്നോട്ട് കടന്ന് പോയതോടെ അതിന്‍റെ ഓരം ചേര്‍ന്നിരുന്ന സത്യരാജ് തളര്‍ന്നു റോഡിലേയ്ക്ക് വീണു.
സെലീനയുടെ വീട്ടിലേയ്ക്കുള്ള ആ യാത്രയില്‍ പിന്നീട് അമര്‍ ഫസിയയോട് ഒന്നും സംസാരിച്ചില്ല. അവള്‍ക്ക് അവനെ ഒന്ന് നോക്കാന്‍ പോലും ഭയമായിരുന്നു. ഒടുവില്‍, അല്‍പ്പനേരത്തെ യാത്രയ്ക്കൊടുവില്‍ ആ ജീപ്പ് സെലീനയുടെ വീടിന്‍റെ പോര്‍ച്ചില്‍ വന്നു നിന്നു. ജീപ്പില്‍ നിന്നിറങ്ങിയ ഫസിയ അമറിന്‍റെ വിളി കേട്ട് തിരിഞ്ഞു നിന്നു. അപ്പോള്‍ അമര്‍ അവളോട് പറഞ്ഞു.
"ഫസിയ.... അമര്‍ തിരിച്ചുവന്ന വിവരം നീയല്ലാതെ മറ്റൊരാള്‍ അറിയാന്‍ പാടില്ല. അറിയാല്ലോ നിനക്ക്..."
അവള്‍ എല്ലാം അറിയാം എന്ന ഭാവത്തില്‍ തലകുലുക്കി. ഉടന്‍ തന്നെ മുന്നോട്ട് പോകാന്‍ തുടങ്ങിയ അമറിനെ അവള്‍ കൈയെടുത്തു വിളിച്ചു. വണ്ടി നിന്നപ്പോള്‍ അവള്‍ ഡ്രൈവര്‍ സീറ്റിനരുകിലെ വാതിലിനടുത്തേയ്ക്ക് ചെന്നു. അമര്‍ അവളെ നോക്കി. അവളുടെ കണ്ണുകള്‍ വല്ലാതെ വിടര്‍ന്നു. എന്നിട്ടവള്‍ ചോദിച്ചു.
"ഞാന്‍.... ഞാന്‍ ബാപ്പാനോട് മാത്രം.. ബാപ്പാനോട് മാത്രം ഒന്ന് പറഞ്ഞോട്ടെ..??
അമര്‍ അവളെ നോക്കി ചിരിച്ചു. ഒരു പ്രത്യേകതാളത്തില്‍ അവന്‍ തലകുലുക്കി. അവന്‍റെ ആ ചിരി അവളെ ആകെ തളര്‍ത്തിയത് പോലെ. അവളുടെ മുഖഭാവം കണ്ട അമര്‍ പെട്ടെന്ന് വണ്ടിയില്‍ നിന്നും നിലത്തേയ്ക്കിറങ്ങി. അവള്‍ എന്തോ പ്രതീക്ഷിച്ചത് പോലെ അവന്‍റെ മുന്നില്‍ കണ്ണുകള്‍ പൂട്ടി നിന്നു. അവളുടെ അധരങ്ങള്‍ വിറയ്ക്കുന്നത് അവന് കാണാമായിരുന്നു. പെട്ടെന്ന്, അമര്‍ പോലും പ്രതീക്ഷിക്കാതെ അവള്‍ അവനരുകിലേയ്ക്ക് ഒന്നാഞ്ഞ്, അവനെ ഒന്നാകെ മുറുകെ പുണര്‍ന്ന് അവന്‍റെ കവിളില്‍ ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചൊരു മുത്തം നല്‍കി. എന്നിട്ട്, ചുറ്റും ഭയപ്പാടോടെ നോക്കിയ അവള്‍ അവനരുകില്‍ നിന്നും പിന്നിലേയ്ക്ക് മാറി.
അമര്‍ അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട്, വണ്ടിയ്ക്കകത്തേയ്ക്ക് കയറി. അത് പോര്‍ച്ചില്‍ നിന്നും മെല്ലെ വളഞ്ഞ് പുറത്തേയ്ക്ക് നീങ്ങാന്‍ തുടങ്ങി. പെട്ടെന്ന് വേഗം കൂടിയ ജീപ്പിന്‍റെ ഒരുവശത്ത് കെട്ടിയിട്ടിരുന്ന ആ കറുത്ത തുണി കാറ്റില്‍ പിന്നിലേയ്ക്ക് പാറിപറക്കാന്‍ തുടങ്ങി. അവന്‍ പോകുന്നതും കാത്തൊരു നിമിഷം നിന്നിട്ട്, ഫസിയ അതിയായ സന്തോഷത്തോടെ വീട്ടിനുള്ളിലേയ്ക്കോടി....
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ