ദേവദാരുവിന്നരികത്ത്.....51
സമയം കടന്നുപോയി. പുറത്ത് സലീമുമായി സംസാരിച്ചുകൊണ്ടിരുന്ന ദേവു ഇടയ്ക്കിടെ വന്ന് അമറിന്‍റെ അരുകിലിരിക്കും. അവന്‍റെ, നെറ്റിയിലേയ്ക്കു പാറിവീണ മുടിയിഴകള്‍ മെല്ലെ തഴുകി അവള്‍ മുകളിലേയ്ക്ക് വയ്ക്കും. അപ്പോഴാണ് അവള്‍ക്കു തോന്നിയത് അമര്‍ നന്നേ വിയര്‍ക്കുന്നുണ്ടെന്ന്‍. അതോടെ, അവള്‍ അരുകിലിരുന്നു മെല്ലെമെല്ലെ അവന്‍റെ ഉടുപ്പിന്‍റെ ഓരോ കുടുക്കുകളും അഴിക്കാന്‍ തുടങ്ങി. ഉറക്കത്തിന്‍റെ സുഖം നഷ്ടമായത് പോലെ അമര്‍ അവളുടെ കൈകളില്‍ പിടിച്ചു. കണ്ണുകള്‍ അടച്ചുകൊണ്ട് കിടന്നവന്‍ പറഞ്ഞു.
"ഒന്നുറങ്ങിക്കോട്ടെ... അമ്മേ!!! അവന്‍ അമ്മയോട് ചിണുങ്ങി വീണ്ടും ഉറക്കം പിടിച്ചു. ദേവു മെല്ലെ അവന്‍റെ ഉടുപ്പ് ഒരു കൈയില്‍ നിന്നും ഊരി കട്ടിലിലേയ്ക്കിട്ടു. ഉറക്കത്തിന്‍റെ സുഖത്തില്‍ അമര്‍ ഒന്ന് കമിഴ്ന്നു. അതിനകത്തെ മങ്ങിയ വെളിച്ചത്തില്‍ അവന്‍റെ മുതുകിലെ നീണ്ട മുറിവ് കണ്ടു ദേവു തരിച്ചുനിന്നു. നെഞ്ചില്‍ ഫണം വിരിച്ച് നിന്നൊരു കരിനാഗം ആഞ്ഞുകൊത്തിയ പോലെ, ശരീരത്തിന്‍റെ സര്‍വനാഡികളും ഒരു നിമിഷം നിലച്ചുപോയപോലെ തോന്നി അവള്‍ക്ക്. മറ്റൊന്നും ചിന്തിക്കാതെ അവള്‍ പുറത്തേയ്ക്കോടി. തിണ്ണയില്‍ സംസാരിച്ചിരിക്കുകയായിരുന്ന സലിമിന്‍റെ കൈകളില്‍ പിടിച്ചവള്‍ വലിച്ചുകൊണ്ട്, കരയുന്ന കണ്ണുകളോടെ പറഞ്ഞു.
"ബാപ്പാ...!! ഒന്ന് വേഗം വന്നേ... വന്നൊന്ന് എന്‍റെ അമറിനെ നോക്കിയേ..!! ???
ദേവുവിന്‍റെ വാക്കുകള്‍ കേട്ട സലിമും, വിജയമ്മയും മരണവീട്ടില്‍ നിന്നും അപ്പോള്‍ അവിടേയ്ക്ക് വന്ന നബീസു ഉമ്മയും പെട്ടെന്ന് അകത്തേയ്ക്ക് കയറി. അമറിന്‍റെ കട്ടിലിനരുകില്‍ നിന്നു ദേവു വിതുമ്പിക്കരഞ്ഞു. അവരോരുത്തരും അവന്‍റെ മുതുകിലെ ആ നെടുനീളന്‍ മുറിവ് കണ്ടു ശങ്കിച്ചുനിന്നു. ഒടുവില്‍ എല്ലാവരെയും കൊണ്ട് സലിം മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി. വട്ടംകൂടി നിന്ന അവരോടെല്ലാം കൂടി ഒച്ചയില്ലാതെ സലിം പറഞ്ഞു.
"അരുതാത്തത് എന്തോ നടന്നിരിക്കുന്നു. അല്ലെങ്കില്‍ നിന്നെപ്പിരിഞ്ഞ് അമര്‍ ഒരിക്കലും, ഒന്നിനും മാറിനില്‍ക്കില്ല. പലപ്പോഴും അവന്‍റെ ഫോണ്‍ സംസാരത്തില്‍ എനിക്ക് സംശയം തോന്നിയിരുന്നു. എങ്കിലും അരുതാത്തത് ഒന്നും എന്‍റെ മോന് സംഭവിക്കില്ല എന്ന വിശ്വാസത്തില്‍ സ്വയം ഞാനത് മറന്നു. ഇപ്പോള്‍ ഞാനൊന്ന് ഉറപ്പിക്കുന്നു ദേവൂ.... അവനെ ചതിച്ചതാ... അവിടെക്കൂടിയിട്ടുള്ള ആ നാലും ചേര്‍ന്ന്. ഇപ്പോള്‍ അതിലൊരാള്‍ മണ്ണടിഞ്ഞു..."
അയാളുടെ വാക്കുകളും, അവിടെ നടന്ന സംഭവങ്ങളും ഒക്കെ ദേവു കോര്‍ത്തെടുക്കാന്‍ തുടങ്ങി. അവള്‍ക്കാകെ പരവേശമായി. ഒരുനിമിഷം മൗനമായി നിന്ന സലിം, ഉദ്വേഗത്തോടെ തന്നെത്തന്നെ നോക്കി നില്‍ക്കുന്ന മൂവരോടുമായി വീണ്ടും പറഞ്ഞു.
"അങ്ങിനെയെങ്കില്‍ അസമയത്തുള്ള സത്യരാജിന്‍റെ ഈ മരണം.... അറിവില്ലാതെ, പ്രായത്തിന്‍റെ പക്വതയില്ലായ്മയില്‍ അമര്‍......!!!!
സലീമിന്‍റെ ഈ വാക്കുകള്‍ കേട്ട ദേവുവിന് മുന്നിലുള്ളതെല്ലാം കറങ്ങുന്നത് പോലെ തോന്നി. വീണുപോകും എന്ന് തോന്നിയ അവള്‍, വീഴാതിരിക്കാന്‍ അരുകില്‍ നിന്ന സലീമിനെ പിടിക്കാന്‍ ശ്രമിച്ചു. ദേവുവിന്‍റെ കണ്ണുകള്‍ കുഴഞ്ഞുമറയുന്നത് കണ്ട സലിം അവളെ താങ്ങിപ്പിടിച്ചു. പിന്നെ മൂവരും ചേര്‍ന്നവളെ കിടക്കയുടെ ഓരത്തേയ്ക്ക് കിടത്തി.
കട്ടിലിലെ ചലനവും, മുറിയിലെ മുറുമുറുപ്പും അമറിന്‍റെ ഉറക്കത്തിനു ഭംഗം വരുത്തി. അവന്‍ മെല്ലെ മിഴികള്‍ തുറന്നു. അരുകില്‍ വ്യസനത്തോടെ നില്‍ക്കുന്ന അച്ഛമ്മയേയും, നബീസു ഉമ്മയെയും സലീമിനെയും അവന്‍ അന്ധാളിപ്പോടെ നോക്കി. അവരില്‍ അമ്മയെ കാണാതിരുന്ന അവന്‍ അസ്വസ്ഥനാകാന്‍ തുടങ്ങുമ്പോഴാണ് അവന്‍റെ കാല്‍ച്ചുവട്ടില്‍ തളര്‍ന്നുകിടക്കുന്ന ദേവു അവന്‍റെ ശ്രദ്ധയില്‍ പെട്ടത്. അമര്‍ പെട്ടെന്ന് കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു.
എന്താണ് നടന്നത് എന്ന് മനസ്സിലാകാതെ അവനോരോരുത്തരെയും മാറിമാറി നോക്കി. അപ്പോഴേയ്ക്കും വിജയമ്മ കുറച്ചുവെള്ളം ദേവുവിന്‍റെ മുഖത്തേയ്ക്ക് കുടഞ്ഞു. അവള്‍ കണ്ണുകള്‍ തുറന്നു. തനിക്കരുകില്‍ ഭയചകിതനായി നില്‍ക്കുന്ന അമറിനെക്കണ്ടവള്‍ മെല്ലെയെഴുന്നേറ്റു. അവനെ കെട്ടിപ്പിടിച്ചവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി, അവന്‍റെ മുതുകിലെ മുറിവിലൂടെ കൈയോടിച്ചു. അമറിന് എന്താണ് കാരണം എന്ന് പിടികിട്ടി. അവന്‍ സ്വതസിദ്ധമായ ശൈലിയില്‍ ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് തന്നില്‍ചേര്‍ന്ന് കരയുകയായിരുന്ന ദേവുവിന്‍റെ കവിള്‍ തലോടി പറഞ്ഞു.
"ന്‍റെ ദേവൂമ്മേ..!! എന്തിനാ ദേവൂമ്മ കരയണേ... ഞാന്‍ പറഞ്ഞില്ലേ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടായ ആ അപകടത്തെക്കുറിച്ച്. അതാ അമ്മെ ഇത്..!!!
ദേവു അവനരുകില്‍ നിന്നും അല്‍പ്പം ദൂരേയ്ക്ക് മുഖം മാറ്റി. എന്നിട്ടവള്‍ ചോദിച്ചു.
"ഇതാണാണോടാ അത്..?? എന്നിട്ടവള്‍ തുടര്‍ന്നു. "മോനെ, അമ്മ നിന്നെ വളര്‍ത്തിയതും, പഠിപ്പിച്ചതും ഇതുവരെ അമ്മയോട് കള്ളം പറയാത്ത ഒരു മകനായിട്ടായിരുന്നു. ഇപ്പോള്‍ എന്‍റെ മോന്‍ വലുതായി. അമ്മയേക്കാളും, അച്ഛനേക്കാളും ഒക്കെ. മോനൊന്നോര്‍ക്കണം മക്കള്‍ എത്ര വലുതായാലും അച്ഛനും അമ്മയ്ക്കും എന്നും മക്കള്‍ ആയിരിക്കും. നിങ്ങള് മാറുന്നത് മറ്റ് പലര്‍ക്കും വേണ്ടിയായിരിക്കും. അമര്‍, അമ്മയോട് നീ എന്ന് കള്ളം പറയാന്‍ തുടങ്ങിയോ, അന്ന് മുതല്‍ നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞുവെന്നേ അമ്മ പറയൂ...
ഇതുകേട്ട് സലിം പെട്ടെന്ന് ദേവൂനോട് പറഞ്ഞു.
"എന്താ മോളെ നീ ഈ പറേണെ... അവനു നിന്നോട് സ്നേഹം കുറഞ്ഞൂന്നോ..?? അയാള്‍ തുടര്‍ന്നു. മോളെ, ബാപ്പായ്ക്ക് കഴിയുന്നതിലും മുകളില്‍ ചിലപ്പോഴൊക്കെ മോളെ ഞാന്‍ സ്നേഹിച്ചിട്ടുണ്ട്. മോളുടെ സങ്കടങ്ങള്‍ക്കെല്ലാം കൂടെ നിന്നിട്ടും ഉണ്ട്. ഈ മോനോട് സ്വന്തം മക്കളോടുള്ള വാത്സല്യത്തെക്കാള്‍ ഏറെ സ്നേഹം തോന്നിയിട്ടും ഉണ്ട്. അതിപ്പോഴും അങ്ങിനെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും മോളീ പറഞ്ഞതില്‍ ചിലതിനോട് എനിക്ക് യോജിക്കാന്‍ പ്രയാസം ഉണ്ട്."
അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവു ചോദിച്ചു.
"അതെന്താ ബാപ്പ അങ്ങിനെ..?? ബാപ്പയുടെ വാക്കുകള്‍ക്ക് അതീതമായി ഞാനും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എങ്കിലും, ഇവനൊരിറ്റ് സ്നേഹം ഉണ്ടായിരുന്നെങ്കില്‍ ഇവന്‍ എന്നോട് കള്ളം പറയുമായിരുന്നോ??? അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അതോടെ സലീമും, നബീസു ഉമ്മയും, വിജയമ്മയും അവള്‍ക്കും ചുറ്റും ഇരുന്നു സമധാനപ്പെടുത്താന്‍ തുടങ്ങി. എന്നിട്ട് സലിം പറഞ്ഞു.
"മോളെ... അവന്‍ ഇവിടെ വരാതിരുന്ന നാല് മാസം, അവനപ്പോള്‍ എന്തോ സംഭവിച്ചിരുന്നു. അന്നവന്‍ നിന്നോടിത് വിളിച്ച് അറിയിക്കാതിരുന്നത് മോളോടുള്ള സ്നേഹം കൊണ്ടാണ്. അമ്മയിതറിഞ്ഞാല്‍ സങ്കടപ്പെടില്ലേ എന്നോര്‍ത്തിട്ടാണ്. അതെന്തേ നീ ചിന്തിക്കാത്തത്. അന്ന് നീ ഇതറിഞ്ഞിരുന്നെങ്കില്‍ നീ എത്ര നാള്‍ ഇതോര്‍ത്ത്, അല്ലെങ്കില്‍ ഇവനെയോര്‍ത്ത് സങ്കടപ്പെടേണ്ടി വന്നേനെ. ഇന്നിപ്പോള്‍, കുറച്ചു മണിക്കൂറുകള്‍ മാത്രമല്ലേ നീയിത് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. എന്നാലോ ഈ കാലമത്രയും അമ്മയോട് പറയാതെ, നമ്മളോടൊരാളോടും പറയാതെ ഇത് ഉള്ളില്‍ കൊണ്ട് നടന്ന അവനെക്കുറിച്ചു നീ ഓര്‍ത്തില്ലല്ലോ മോളെ..."
സലീമിന്‍റെ വാക്കുകള്‍ കേട്ടു തളര്‍ന്ന ദേവു പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ കരഞ്ഞുകൊണ്ട് അമറിനെ നോക്കി ചോദിച്ചു. "ഇനിയെങ്കിലും നീ അമ്മയോട് സത്യം പറയടാ... നടന്നതെന്തെന്ന് പറയടാ പൊന്നുമോനെ..."
അമ്മയുടെ സങ്കടവും, സലിം ബാപ്പയുടെ വാക്കുകളും, നബീസു ഉമ്മയുടെയും, അച്ഛമ്മയുടെയും കണ്ണുകളിലെ ആകാംക്ഷയും കണ്ടുകൊണ്ടവന്‍ മെല്ലെമെല്ലെ അവരോട് നടന്നതെല്ലാം പറഞ്ഞു. സത്യരാജിനെ കണ്ടതൊഴിച്ച്..."
കഥയുടെ ഓരോ ഘട്ടത്തിലും ആ കുഞ്ഞുമുറിയാകെ നെടുവീര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍, എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവര്‍ നാലുപേരും, അമറും ശ്വാസമടക്കിയിരുന്നു. ദേവുവിന്‍റെ മനസ്സില്‍ ചിത്രങ്ങള്‍ ഒന്നൊന്നായി തെളിയാന്‍ തുടങ്ങി. സലിം പല്ലുകള്‍ കൂട്ടിഞ്ഞെരിച്ചു. അടക്കാനാകാത്ത വികാരം മനസ്സിനെ തകര്‍ക്കും എന്ന് തോന്നിയ അവസ്ഥയില്‍ അയാള്‍ പൊട്ടിത്തെറിച്ചു.
"കൊല്ലണം... നായിന്‍റെമക്കളെ ഓരോരുത്തരെയായി.. കൊല്ലണം... ന്‍റെ മോന്‍.. ന്‍റെ പൊന്നുമോന്‍..!!! അയാള്‍ വാവിട്ടുകരഞ്ഞുകൊണ്ട് അരുകില്‍ നിന്ന അമറിനെ കെട്ടിപ്പിടിച്ചു. എല്ലാപേരും കൂടി ഒരുവിധം സലിമിനെ പറഞ്ഞു സമാധാനിപ്പിച്ചു.
ഒടുവില്‍, രാവേറെ കഴിഞ്ഞപ്പോള്‍ സലീമും, നബീസുഉമ്മയും വീട്ടിലേയ്ക്ക് പോയി. വിജയമ്മയും, ദേവുവും അമറും ഉറങ്ങാന്‍ കിടന്നു. വിജയമ്മ ഒടുവില്‍ എപ്പോഴോ ഉറങ്ങി. ദേവുവിന് ഉറക്കം വന്നില്ല. അവള്‍ മങ്ങിക്കത്തുന്ന റാന്തലിന്‍റെ വെളിച്ചത്തില്‍ മെല്ലെ പായയില്‍ നിന്നും തലയുയര്‍ത്തി കിടക്കയിലേയ്ക്ക് നോക്കി. അമര്‍ ഉറങ്ങുകയാണ് എന്നവള്‍ക്ക് തോന്നി.
കണ്ണുകള്‍ പൂട്ടിക്കിടന്ന അവന്‍റെ മനസ്സ് നിറയെ ഒരാള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു... ഫസിയ. ഒടുവില്‍, അവള്‍ നല്‍കിയ ചുംബനം..ഓര്‍ക്കുന്തോറും അവന്‍റെ സിരകളെ ത്രസിപ്പിച്ചു. അവനോര്‍ത്തു അവളുടെ മൃദുവായ ചുണ്ടുകള്‍ തന്‍റെ കവിളില്‍ എന്താണ് പടര്‍ത്തിയത്..?? അവളിലെ സ്നേഹമാണോ? അതോ ഇത്രയും നാളും നെഞ്ചിലൊളിപ്പിച്ച അവളിലെ കാമമാണോ? എന്തായിരുന്നാലും ഒരു വിദ്യുത്പ്രവാഹം ശരീരമാസകലം പടര്‍ന്നില്ലേ..?? അവന്‍ മനസ്സില്‍ സ്വയമുറപ്പിച്ചു. അതെ.. ഞാനവളില്‍ എന്നോടുള്ള പ്രണയം കാണുന്നു. ശരിക്കും അവളെന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നു. അവന്‍റെ കണ്ണുകളില്‍ നിറയെ പ്രണയത്തിന്‍റെ പൂക്കള്‍ വിരിഞ്ഞു നിന്നു. അതില്‍ മനോഹരമായ രണ്ടു പൂക്കള്‍ തങ്ങളാകും എന്നവന്‍ സങ്കല്‍പ്പിച്ചു. ഒന്നില്‍നിന്നും ഒന്നിലേയ്ക്ക് പറക്കുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ ഓരോ പൂവിന്‍റെയും കാതില്‍ എന്താണ് മന്ത്രിക്കുന്നത്... എന്‍റെയും അവളുടെയും സ്നേഹത്തെക്കുറിച്ചാണോ?? എങ്കില്‍ ഞാനിതാ നിനക്കുറപ്പ് തരുന്നു...
ഇരുളില്‍ കണ്ണുകള്‍ പൂട്ടിക്കിടന്ന അവന്‍ സ്ഥലകാലം മറന്ന്, ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി ഇങ്ങനെ പറഞ്ഞു.
"ഞാനുമവളെ സ്നേഹിക്കുന്നു... ഈ മണ്ണിലും വിണ്ണിലും ഉള്ള സര്‍വചരാചരങ്ങളെക്കാളും..... എന്‍റെ മനസ്സിലെ ഓരോ നൂലിഴകളില്‍ പോലും ഞാനവള്‍ക്ക് വേണ്ടി എന്‍റെ സ്നേഹം സ്വരുകൂട്ടിവച്ചിരിക്കുന്നു... എന്‍റെ മാത്രം ഫസിയാ... ഫസിയാ...."
ചെറുമയക്കത്തിലേയ്ക്ക് നീങ്ങുകയായിരുന്ന ദേവുവിന്, ഉറക്കത്തില്‍ അമര്‍ എന്തോ സംസാരിക്കുന്നത് പോലെ തോന്നി. അവള്‍ പായയില്‍ നിന്നും തെല്ലുയര്‍ന്നു അവനെ നോക്കി. എത്ര ശ്രദ്ധിച്ചിട്ടും അവന്‍ പറയുന്നതെന്തെന്ന് അവള്‍ക്ക് പിടികിട്ടിയില്ല. ദേവു അങ്ങിനെ തന്നെ കിടന്നുകൊണ്ട് അവനെ വിളിച്ചു.
"അമര്‍... മോനെ....അമര്‍... "
അമ്മയുടെ വിളി അവന്‍റെ ഉള്ളിലെവിടെയോ തട്ടി പ്രതിധ്വനിച്ചു. അവന്‍ ചുണ്ടുകള്‍ തമ്മിലുരസ്സി കിടക്കയിലേയ്ക്ക് തിരിഞ്ഞുകിടന്നു. ദേവു പായയിലേയ്ക്കും...
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ