ദേവദാരുവിന്നരികത്ത്.....49
അവിടെന്തോ ആപത്ത് പിണഞ്ഞുവെന്നു മനസ്സിലാക്കിയ വിജയമ്മയും, അവള്‍ക്കു പിന്നാലെ തുറന്നുകിടന്ന വാതിലുകള്‍ താഴിട്ട് അവിടേയ്ക്കോടി. പിണക്കമെല്ലാം ഒരുനിമിഷത്തേയ്ക്ക് മാറ്റിവച്ച്, മടിച്ചു നില്‍ക്കാതെ മുറ്റത്ത് നിന്ന് ദേവു ഓടി അകത്തേയ്ക്ക് കയറി. ഇറയത്ത് നിലത്ത് വീണുകിടന്ന് കരയുകയായിരുന്ന രാജേശ്വരിയുടെ അടുത്തേയ്ക്കോടി ചെന്ന് അവള്‍ക്കരുകിലായി ദേവു പെട്ടെന്നിരുന്നു. ദേവു ബലമായി താഴെ വീണു കരയുകയായിരുന്ന രാജേശ്വരിയെപ്പിടിച്ചു. എന്നിട്ടവള്‍ സങ്കടത്തോടെ ചോദിച്ചു.
"രാജീ... എന്താടീ എന്തുണ്ടായി..???
പെട്ടെന്നാണ് രാജേശ്വരി ആ സ്വരം തിരിച്ചറിഞ്ഞത്. നിലത്ത് നിന്നവള്‍ തിരിഞ്ഞു. പിന്നെ ഒരു തേങ്ങലോടെ കഴിഞ്ഞതെല്ലാം മറന്നു എന്നപോലെ ദേവുവിന്‍റെ നെഞ്ചത്ത് വീണു. ദേവു കരഞ്ഞുകൊണ്ട് അവളെ ചേര്‍ത്തണച്ചു. എന്നിട്ടവള്‍ വാവിട്ടുകരയുന്ന രാജേശ്വരിയോട് ചോദിച്ചു.
"എന്തുണ്ടായെടീ... എന്താ ഇവിടെ ഉണ്ടായേ...??
"ന്‍റെ മോന്‍... പോയി ദേവൂച്ചി. എന്‍റെ മോന്‍ പോയി. അമ്മയെ തനിച്ചാക്കി എന്‍റെ മോന്‍ പോയി..."
രാജേശ്വരിയുടെ വാക്കുകള്‍ ചാട്ടുളിപോലെ അവളുടെ നെഞ്ചത്ത് തറച്ചു. അവള്‍ അരുകില്‍ നില്‍ക്കുന്നവരെ ഒന്ന് പാറി നോക്കി. ഇറയത്തെ ചാരുകസേരയ്ക്കരുകില്‍ നില്‍ക്കുകയായിരുന്ന സെലീനയെയും അവള്‍ കണ്ടു. അവളെ കണ്ട ആ ഒരു നിമിഷമേ ദേവുവിന് വേണ്ടിവന്നുള്ളൂ. അത് സെലീനയാണ് എന്ന് മനസ്സിലാക്കാന്‍. അമര്‍ പറഞ്ഞ ആ കഥകളിലെ നായികയെ ഒരിക്കലെങ്കിലും ഒന്ന് നേരില്‍ക്കാണണം എന്നവള്‍ ആശിച്ചിരുന്നു. പക്ഷെ, തമ്മില്‍ കണ്ടു മുട്ടിയത് ഇങ്ങനെ ഒരവസരത്തില്‍ ആയതിന് അവള്‍ മനസ്സുകൊണ്ട് വിധിയെ പഴിച്ചു.
രാജേശ്വരിയുടെ കരച്ചില്‍ വീണ്ടും ദേവുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി. ഒരിക്കല്‍ പോലും സത്യരാജിനെ ഒന്ന് ലാളിക്കാന്‍ ദേവുവിന് കഴിഞ്ഞില്ല എങ്കിലും അവന്‍റെ മരണവിവരം ഒരമ്മയെന്ന നിലയില്‍ അവള്‍ക്കും താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. അപ്പോഴേയ്ക്കും സത്യരാജിന്‍റെ മരണവിവരം അറിഞ്ഞു ആളുകള്‍ ആ വീട്ടുമുറ്റത്ത് തടിച്ചുകൂടി. സലീമും നബീസു ഉമ്മയും ഒക്കെ അതിലുണ്ടായിരുന്നു. സത്യദാസ് അകത്തെ മുറിയില്‍ തളര്‍ന്നുകിടന്നു. സമയമേറെ നീണ്ടുപോയി. വാവിട്ടുകരഞ്ഞിരുന്ന പലരുടേയും വിളികള്‍ ഇപ്പോള്‍ നേര്‍ത്തുകേള്‍ക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും പൗരസമിതിക്കാരില്‍ ചിലര്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ സത്യരാജിന്‍റെ ശരീരവും പേറി ആ മുറ്റത്ത് എത്തിക്കഴിഞ്ഞിരുന്നു. വീണ്ടും ആ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു.
ആത്മഹത്യ ചെയ്തു മരിച്ചതാകയാല്‍ പതിവ് കര്‍മങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചന്നംപിന്നം ചാറിയിരുന്ന മഴയുടെ അകമ്പടിയോടെ, അങ്ങിനെ സത്യരാജ് തെക്കേ തൊടിയിലേയ്ക്ക് എടുക്കപ്പെട്ടു. മുറിയുടെ അകത്തളങ്ങളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ രണ്ടമ്മമാരും ഇരുന്നു.
ഉച്ചതിരിഞ്ഞ് നേരം സന്ധ്യയിലേയ്ക്ക് യാത്രയാകാന്‍ തുടങ്ങി. അയല്‍ക്കൂട്ടങ്ങളില്‍ ചിലരൊഴികെ മറ്റെല്ലാവരും അവിടെ നിന്നും പോയിരുന്നു. രാജേശ്വരിയുടെ വീടിന്‍റെ തിണ്ണയില്‍ ബാക്കിയുള്ളവരെല്ലാം ഒത്തുകൂടി. ഇറയത്തെ ചാരുകസേരയില്‍ സെലീനയിരുന്നു. അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു. എന്തോ ഇത്രയും നാള് കൊണ്ട് ഒരു മകനോടുള്ള വാത്സല്യം അവള്‍ക്കവനോട് തോന്നിയിരുന്നു. അവിടിരുന്നുകൊണ്ട് സെലീന ചിന്തിച്ചു.
"എപ്പോഴാണ്.. താന്‍ അവനെ തന്‍റെ ആവശ്യങ്ങള്‍ക്കായി പരിഗണിച്ചുതുടങ്ങിയത്. ഒരു മകന്‍റെ സ്ഥാനത്ത് നിന്ന് എപ്പോഴാണ് താന്‍ പറയുന്നതെല്ലാം ചെയ്യുന്ന ഒരു ആജ്ഞാനുവര്‍ത്തിയായവന്‍ മാറിയത്...?? അവന്‍റെ ഈ മരണത്തില്‍ താനും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാരണക്കാരിയല്ലേ? ഓര്‍ക്കുന്തോറും അവള്‍ക്കു നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. ഉള്ളില്‍ തികട്ടിവന്ന സങ്കടം കടിച്ചമര്‍ത്തിക്കൊണ്ട് അവള്‍ അതില്‍ ഒന്ന് നിവര്‍ന്നിരുന്നു. ഒന്നില്ലാതെ സെലീന അകത്തെ മുറിയിലേയ്ക്ക് നോക്കി. അവിടെ രാജേശ്വരി അപ്പോഴും ദേവുവിന്‍റെ മടിയില്‍ തളര്‍ന്നുകിടക്കുകയായിരുന്നു. അവളെ നോക്കുന്നതോടൊപ്പം അവള്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്ന ദേവുവിനെക്കൂടി ഒന്ന് പാളിനോക്കി. സെലീന ചിന്തിച്ചു.
"ഈയവസ്ഥയിലും എന്ത് സൗന്ദര്യമാണവള്‍ക്ക്..!! ഇവളുടെ ഈ സൗന്ദര്യമല്ലേ എന്‍റെ കുടുംബം തകര്‍ത്തത്. എന്‍റെ എല്ലാമെല്ലാമായിരുന്ന ബഷീര്‍ ഇക്ക ഇവളില്‍ ഭ്രമിച്ചത്.. ഞാന്‍ നല്ലൊരു ജീവിതം മറന്ന് ഇങ്ങനെ ആയത്..." അവള്‍ക്ക് ചിന്തിക്കുംതോറും തല പെരുക്കാന്‍ തുടങ്ങി. അവളങ്ങിനെ ചിന്തിച്ചിരിക്കെ, മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതില്‍ നിന്നും സെലീനയ്ക്ക് പരിചയമുള്ള ഒരു പോലീസ്കാരന്‍ പുറത്തേയ്ക്കിറങ്ങി. അയാളെക്കണ്ട് സെലീനയും പുറത്തേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും സലീമും ചില അയല്‍ക്കാരും അയാളുടെ അടുത്തേയ്ക്ക് കൂടി. അപ്പോള്‍ ആ പോലീസ്കാരന്‍ എല്ലാവരോടും ആയി പറഞ്ഞു.
"ഈ മരണം സംബന്ധിച്ച്, പോലീസിന് ചില സംശയങ്ങള്‍ ഉണ്ട്... എങ്കിലും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിക്കഴിഞ്ഞ് മാത്രമേ നമ്മുക്ക് എന്തെങ്കിലും തീരുമാനിക്കാന്‍ കഴിയൂ. എന്നിരുന്നാലും പ്രാഥമികനിഗമനം ഇതൊരു ആത്മഹത്യ എന്ന് തന്നെയാണ്..."
അയാള്‍ പറയുന്നത് കേട്ട് കഴിഞ്ഞ് ഓരോരുത്തരും അവരവരുടെ ഇരിപ്പിടങ്ങളിലേയ്ക്ക് പോയി ഇരുന്നു. സെലീനയോട് യാത്ര പറഞ്ഞ് ആ പോലീസ്കാരനും പോയി. അപ്പോള്‍, അവിടെ കൂട്ടം കൂടിയിരുന്നവരില്‍ ആരോ ഒരാള്‍ അമറിനെക്കുറിച്ച് ചോദിച്ചു. സലിം സെലീന നില്‍ക്കുന്നത് ചിന്തിക്കാതെ പെട്ടെന്ന് തന്നെ ആ ചോദ്യം ചോദിച്ചയാളോട് പറഞ്ഞു.
"അറിയിച്ചിട്ടുണ്ട്... ഞാന്‍.. അവനിപ്പോള്‍ വരും. ഒരു റിപ്പോര്‍ട്ടിന് വേണ്ടി അവന്‍ കുറച്ചകലെയാണ്..."
സലീമിന്‍റെ ഉത്തരം കേട്ടു സെലീന ഒന്ന് ഞെട്ടി. അവളുടെ കാലുകളില്‍ വല്ലാത്തൊരു പെരുപ്പ് ബാധിച്ചത് പോലെ. അത് വകവയ്ക്കാതെ അവള്‍ പെട്ടെന്ന് അകത്തേയ്ക്ക് കയറാനായി ഭാവിച്ചു. പടിക്കെട്ടില്‍ പാദം തട്ടി സെലീന താഴേയ്ക്ക് വീഴാനാഞ്ഞു. പടിയില്‍ കൈ കുത്തി നിവര്‍ന്ന് അവള്‍ വീണ്ടും മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി. അപ്പോഴാണ് സലിം അവളെ ശരിക്കും ശ്രദ്ധിച്ചത്. മരണവീട്ടില്‍ സെലീന തുടക്കം മുതലേ ഉണ്ടായിരുന്നു എങ്കിലും, അവള്‍ മരണമറിഞ്ഞു വന്നവരില്‍ ആരോ ഒരാള്‍ എന്നയാള്‍ ധരിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരാളല്ല അവള്‍ എന്ന് തോന്നിയ സലിം മെല്ലെ അവിടെ നിന്നും എഴുന്നേറ്റു അവള്‍ക്കരുകില്‍ ചെന്നു. എന്നിട്ട് ചോദിച്ചു.
"ആരാ... നിങ്ങള്‍..??? എനിക്ക് അങ്ങട് പിടികിട്ടിയില്ല..."
ഒട്ടും സങ്കോചം കൂടാതെ അവള്‍ പറഞ്ഞു. "പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ മനസ്സിലാകില്ല. ഞാന്‍ സെലീന... കേട്ടിട്ടുണ്ടോ???? എന്നിട്ടവള്‍ പറഞ്ഞു. "നിങ്ങള്‍ക്ക് എന്നെ മനസ്സിലായില്ല എങ്കിലും എനിക്ക് നിങ്ങളെ അറിയാം സലിം ഇക്കാ"
ആ പേര് കേട്ടു സലീമിന്‍റെ ഉള്ളൊന്ന് ഞെട്ടി. ആ ഞെട്ടല്‍ മറച്ചുവച്ചുകൊണ്ട് അയാള്‍ ചോദിച്ചു. "സെലീനയെന്ന് വച്ചാല്‍, നമ്മുടെ ബഷീറിന്‍റെ ഭാര്യയല്ലേ നിങ്ങള്.."
"അതേ... നിങ്ങളറിയുമോ ബഷീര്‍ ഇക്കാനെ..." അവള്‍ സലീമിനെ നോക്കിപറഞ്ഞു. അതില്‍ ഒരു ഗൂഡസ്മിതം അയാള്‍ കണ്ടു.
"അറിയും... അറിയും സെലീന...!! പിന്നെ നിങ്ങളെ അറിയാത്തവര്‍ ഇവിടെ ചുരുക്കമല്ലേ..." സലീമും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. സലിം അത് തനിക്കു നേരെ എറിഞ്ഞ ഒളിയമ്പാണ് എന്ന് അവള്‍ക്ക് മനസ്സിലായിരുന്നു. ഒന്നിരുത്തിമൂളിക്കൊണ്ട് അയാള്‍ തിരിഞ്ഞുനടന്നു. സലീമിന്‍റെ ആ മൂളലില്‍ സെലീന വല്ലാതെയായി. അവള്‍ ഒരുപാടൊരുപാട് ചെറുതായത് പോലെ തോന്നി അവള്‍ക്ക്. എങ്കിലും അപ്പോള്‍ അയാളോടൊരു സംവാദത്തിന് അവള്‍ ഒരുക്കമായിരുന്നില്ല. സെലീന മനസ്സില്‍ ആ പേര് വരച്ചിട്ടു. "സലിം"... ദേവുവിന്‍റെ ഇവിടുത്തെ സംരക്ഷകന്‍.... അവളുടെ മനസ്സ് മന്ത്രിച്ചു.
മണ്ണില്‍ മെല്ലെ ഇരുള് വീണു തുടങ്ങി. കാക്കകള്‍ കരഞ്ഞുകൊണ്ട് ചേക്കേറാനും തുടങ്ങി. മുറ്റത്തും തൊടിയിലും ഒക്കെ വച്ചുകെട്ടിയിരുന്ന വൈദ്യുതിവിളക്കുകള്‍ മിന്നിമിന്നി കത്തി. അവിടമാകെ പകല്‍പോലെ പ്രകാശം പരന്നു. സെലീന തന്‍റെ സഹായികളെ അരുകിലേയ്ക്ക് വിളിച്ചു. കൈയിലിരുന്ന കാറിന്‍റെ താക്കോല്‍ അവള്‍ അവര്‍ക്ക് നല്‍കി അവരോട് വീട്ടിലേയ്ക്ക് പോകാന്‍ പറഞ്ഞു. രാവിലെ കാറും കൊണ്ട് വരാന്‍ അവള്‍ അവരോട് പറയുകയും ചെയ്തു. ഇതൊക്കെ ചെയ്യുമ്പോഴും അമര്‍ ജീവിച്ചിരിക്കുന്നു എന്ന ആ ചിന്ത അവളുടെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി. അവള്‍ ചിന്തിച്ചു. എന്നെന്നേയ്ക്കുമായി സത്യരാജ് പോയി എങ്കിലും, താനാണ് അവനെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് എന്ന് അമര്‍ മനസ്സിലാക്കിയാല്‍ പിന്നെ അവനു തന്നോടാകും പക. ആരൊക്കെ ഇല്ലെന്ന് പറഞ്ഞാലും, സത്യരാജിന്‍റെത് ഒരു ആത്മഹത്യയല്ല എന്നവള്‍ മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കാനും തുടങ്ങി. അമര്‍ ജീവനോടെയുണ്ട് എന്ന ഈ അറിവ് തന്നെ വരും ദിവസങ്ങളില്‍ തന്‍റെ ഉറക്കം കെടുത്തും എന്നവള്‍ വിശ്വസ്സിക്കാനും തുടങ്ങി. ഒടുവില്‍, അവള്‍ സ്വയം സമാധാനിച്ചു. "ഇനി വരുന്നത് എന്താന്ന് വച്ചാല്‍ വരട്ടെ.. എന്നാലും അവനോട് തോറ്റ് കൊടുക്കാന്‍ ഞാനാളല്ല.."
പെട്ടെന്നാണ് ഗേറ്റ് കടന്നുവരുന്ന ഒരു വാഹനത്തിന്‍റെ വെട്ടം അവിടെ കൂടിയിരുന്നവരുടെ മുഖത്തേയ്ക്ക് അടിയ്ക്കാന്‍ തുടങ്ങിയത്. അത് വളഞ്ഞുവന്നു മുറ്റത്ത് നിന്നു. അതിന്‍റെ പ്രകാശം അണഞ്ഞു. നിര്‍ത്തിയ വാഹനത്തില്‍ നിന്നും അമര്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ തലയില്‍ വെള്ളത്തുണികൊണ്ട് ഒരു കെട്ടുണ്ടായിരുന്നു. മുറ്റത്തെ കത്തുന്ന പ്രകാശത്തില്‍ അമറിനെക്കണ്ട സെലീന അറിയാതെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. അമറിനെക്കണ്ട സലീമും എഴുന്നേറ്റുവെങ്കിലും ആരെയും നോക്കാതെ അവന്‍ ആ പടി കടന്ന് മുകളിലേയ്ക്ക് കയറി. ആദ്യം കണ്ട വാതിലിന് മുന്നില്‍ നിന്ന അവന്‍ അകത്ത് തളര്‍ന്നിരിക്കുന്ന അമ്മയെയും, അമ്മയുടെ മടിയില്‍ തലചായ്ച് തളര്‍ന്നു കിടക്കുന്ന കുഞ്ഞമ്മയെയും കണ്ട് അകത്തേയ്ക്ക് കയറി.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ