ദേവദാരുവിന്നരികത്ത്.....50
ആരോ അരുകിലേയ്ക്ക് നടന്ന് വരുന്നത് പോലെ തോന്നിയ രാജേശ്വരി ദേവുവിന്‍റെ മടിയില്‍ നിന്നും തലയുയര്‍ത്തി. മുന്നിലേയ്ക്ക് നടന്നു വരുന്ന അമറിനെക്കണ്ട് രാജേശ്വരി ഞെട്ടിപ്പോയി. അവളില്‍ നിന്നും അവളറിയാതെ "ങേ" എന്നൊരു സ്വരം പുറത്തുവന്നു. ആ ഞെട്ടലിനിടയില്‍ രാജേശ്വരി വാതിലിന് നേരെ വെളിയില്‍ ചലനമറ്റിരിക്കുന്ന സെലീനയെയും കണ്ടു. അവള്‍ക്കാകെ ഭീതി തോന്നി. തന്‍റെ മുന്നില്‍ നില്‍ക്കുന്നത് ജീവനുള്ള ഒരാളാണോ? അതോ മരിച്ചുവെന്ന് താന്‍ കരുതുന്ന, അങ്ങിനെ എല്ലാരും തന്നെ പറഞ്ഞുവിശ്വസിപ്പിച്ച അമറിന്‍റെ പ്രേതമാണോ?? ഈ വിധം ചിന്തകള്‍ അവളുടെ സ്വബോധമനസ്സിനെ തകര്‍ത്തെറിഞ്ഞു. മരണവീടാണെന്നും, മരിച്ചത് തന്‍റെ മകനാണെന്നും ഒക്കെ ഒരു നിമിഷം അവള്‍ മറന്നു. അതോടെ ദേവുവിന്‍റെ മടിയില്‍ നിന്നവള്‍ ചാടിയെഴുന്നേറ്റു. അവിടെ കൂടിയിരുന്നവര്‍ എല്ലാം അന്തംവിട്ടു. എല്ലാവരും കാണ്‍കെ രാജേശ്വരി തന്‍റെ മുന്നില്‍ നിന്ന അമറിന്‍റെ ഉടുപ്പില്‍ പിടിച്ചുലച്ചു. എന്നിട്ട് അലറിക്കരഞ്ഞുകൊണ്ട് ചോദിച്ചു.
"നീ ചത്തില്ലേടാ... ഇപ്പോഴും നീ ജീവിച്ചിരിക്കുന്നോ..?? പിന്നെ അവനെ പിന്നിലേയ്ക്കൊന്നു തള്ളി, ചൂണ്ടുവിരല്‍ അവന്‍റെ നേരെ ഉയര്‍ത്തി, അതൊരു പ്രത്യേകരീതിയില്‍ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
"അപ്പോള്‍ നീ ജീവിച്ചിരിക്കുന്നു..ല്ലേ..!! എങ്കില്‍, എങ്കില്‍ എന്‍റെ പൊന്നുമോനെ കൊന്നത് നീയാടാ..!!!! നീയാ എന്‍റെ പൊന്നുമോനെ കൊന്നത്. എനിക്കറിയാം അവന്‍ ചത്തതല്ല. നീയവനെ കൊന്നതാ. എനിക്കറിയാം നീയവനെ കൊന്നതാ...!!!
അത്രയും നേരം അവിടെ അവളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചിരുന്ന ദേവു അതോടെ ചാടിയെഴുന്നേറ്റു. അവള്‍ തന്‍റെ മുന്നില്‍ നിന്നുലയുകയായിരുന്ന രാജേശ്വരിയുടെ തോളത്ത് കൈവച്ചു. എന്നിട്ട് കത്തുന്ന കണ്ണുകളോടെ ചോദിച്ചു.
"എന്താടീ... എന്താടീ നീയിപ്പോള്‍ പറഞ്ഞത്..?? എന്‍റെ മോന്‍ നിന്‍റെ മോനെ കൊല്ലുകേ..??? എന്തിനവന്‍ നിന്‍റെ മോനെ കൊല്ലണം. അങ്ങിനെ, കൊലയോളം പോന്നൊരു വൈരാഗ്യം അവര്‍ തമ്മില്‍ എന്നതാടീ...??
ദേവുവിന്‍റെ വാക്കുകള്‍ കേട്ടു ചലനമറ്റു നിന്ന രാജേശ്വരിയുടെ തോളുകളില്‍ വീണ്ടും ശക്തിയായി കുലുക്കിക്കൊണ്ട് ദേവു വീണ്ടും ചോദിച്ചു.
"പറയടീ... പറയാന്‍.!!! നിന്‍റെ മോനെ കൊല്ലാന്‍ തക്കം എന്ത് പകയാടീ അവര് തമ്മില്....??? പറയടീ പറയാന്‍..!!
ദേവുവിന്‍റെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ രാജേശ്വരി നിന്നു വീര്‍പ്പുമുട്ടി. അവള്‍ക്കത് പറയാന്‍ കഴിയില്ല എന്ന് സെലീനയ്ക്കും അറിയാം. മരണവീട്ടിലെ ഒച്ചപ്പാട് കണ്ട് പുറത്തുനിന്ന പലരും ഇറയത്തേയ്ക്ക് കയറിത്തുടങ്ങി. രാജേശ്വരിയുടെ ചോദ്യം, ദേവുവിന് അതുണ്ടാക്കിയ സംശയം, തങ്ങളുടെ ഒത്തുകളികള്‍ ഒക്കെ പുറത്തറിയും എന്ന ഭയം ഒക്കെക്കൊണ്ട് വീര്‍പ്പുമുട്ടിയ സെലീന, തിടുക്കത്തില്‍ മുറിയ്ക്കകത്തേയ്ക്ക് കയറി.
അകത്തേയ്ക്ക് കയറി നിന്ന് ഒരുനിമിഷം സെലീന ചിന്തിച്ചു. പിന്മാറ്റെണ്ടത് ദേവുവിനെയാണ്. അല്ലെങ്കില്‍ തീര്‍ച്ചയായും അവള്‍ ഇപ്പോള്‍ തന്നെ രാജേശ്വരിയെക്കൊണ്ട് എല്ലാം പറയിക്കും. അമറിനെ ചതിച്ചുവെട്ടിയത് സത്യദാസും താനും സത്യരാജും ഒക്കെയാണ് എന്നറിഞ്ഞാല്‍, മരണവീടെന്നത് പോലും ചിന്തിക്കാതെ, ഇവിടെ നില്‍ക്കുന്ന ആളുകള്‍ എല്ലാരും കൂടി തന്നെ തല്ലിക്കൊല്ലും എന്നവള്‍ക്കറിയാമായിരുന്നു. ധൈര്യം സംഭരിച്ച്, കൃത്രിമസ്നേഹം നടിച്ച് സെലീന ദേവുവിനരുകില്‍ വന്നു. എന്നിട്ട് ശാന്തമായി അവളുടെ തോളില്‍ കൈവച്ച് പറഞ്ഞു.
"ദേവൂ...!!! മോന്‍ മരിച്ച വിഷമത്തില്‍ അവള് ബോധമില്ലാതെ പറയുന്നതാ.. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇതെല്ലാം മാറിക്കോളും.."
തോളിലെ സ്പര്‍ശനവും, അരുകിലെ സ്വരവും കേട്ട ദേവു പെട്ടെന്ന് രാജേശ്വരിയെ വിട്ട് സെലീനയുടെ നേരെ തിരിഞ്ഞു. ഒരു പെണ്‍സിംഹത്തിന്‍റെ ശൗര്യത്തോടെ അവള്‍ സെലീനയെ പിടിച്ചുതള്ളി. എന്നിട്ടവള്‍ ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ട കണ്ണുകളോടെ അവളെ നോക്കി ഇങ്ങനെ പറഞ്ഞു.
"എന്നെ ഉപദേശിക്കാന്‍ വരുന്നോടീ നീ...??? അതും ജീവിതമെന്ത്, കുടുംബമെന്ത്, അതിലെ സ്നേഹമെന്ത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത നീ..?? മാറിനില്‍ക്കടി.. എന്‍റെ മുന്നില്‍ നിന്ന്..."
ദേവുവിന്‍റെ പിടിച്ചുതള്ളലും, എല്ലാരുടെയും മുന്നില്‍വച്ച് അവളുടെ വാക്കുകളില്‍ നിന്നേറ്റ അഭിമാനക്ഷതവും കൊണ്ടവളുടെ ഹാലിളകി. മരണവീടെന്നു പോലും മറന്നവള്‍ ദേവുവിന് നേരെ ചീറിയടുത്തു. കണ്ടുനിന്നവരെല്ലാം ഒരുനിമിഷമൊന്നു ഭയന്നു. എന്താണിവിടെ നടക്കുന്നത് എന്നറിയാതെ അവരൊന്ന് കണ്ണുചിമ്മിയ നേരം. തന്‍റെ മുന്നില്‍ വച്ച് തന്‍റെ അമ്മയുടെ നേരെ പാഞ്ഞടുത്ത സെലീനയുടെ കഴുത്തില്‍ അമറിന്‍റെ വലതുകരം പിടിമുറുക്കി. ആ പിടിയില്‍ നിലത്തുനിന്ന് പാദം ഉയര്‍ന്ന അവളെ അമര്‍ അരുകിലെ ചുമരിലേയ്ക്കു വലിച്ചെറിഞ്ഞു.
ചുവരില്‍ ചെന്നിടിച്ച് നിലത്തേയ്ക്ക് നിരങ്ങിവീണ അവളെ നോക്കി വീണ്ടും മുന്നോട്ടുവന്ന അമറിനെ ദേവു കടന്നുപിടിച്ചു. അവള്‍ അവന്‍റെ കാതില്‍ പറഞ്ഞു.
"അമര്‍... വേണ്ട മോനെ വേണ്ടേ.. ഇതൊരു മരണവീടാണ്. ആളോള് ചിരിക്കും.."
അമര്‍ സെലീനയെ പിടിച്ചുതള്ളുന്നത് കണ്ടു ഭയന്ന്, അരുകില്‍ നെഞ്ചില്‍ കൈവച്ച് നിന്ന രാജേശ്വരിയും അറിയാതെ നിലവിളിച്ചു. അടുത്ത മുറിയില്‍ മകന്‍റെ മരണം നല്‍കിയ വേദനയില്‍ തളര്‍ന്നിരിക്കുകയായിരുന്ന സത്യദാസും ബഹളം കേട്ട് അങ്ങോട്ടേയ്ക്ക് ഓടി വന്നു. അപ്പോള്‍ ദേവുവിന്‍റെ പിടിയില്‍ നിന്നു കുതറിക്കൊണ്ട്, സെലീനയോട് അമര്‍ സ്വന്തം നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു
"നിങ്ങള്.. മനസ്സില് വെച്ചോളീം ഫസിയേടുമ്മ...!!! രഘുവാ എന്‍റെ അച്ഛന്‍. നിങ്ങളോടത് ഞാന്‍ പറഞ്ഞിരുന്നതാ മുന്‍പൊരിക്കല്‍..!!!"
പറഞ്ഞിട്ട് അവന്‍ തുടര്‍ന്നു. "ഇന്നും അങ്ങേരെ മാത്രം ഓര്‍ത്ത്, സ്നേഹിച്ച് ജീവിക്കുന്നോളാ എന്റെയമ്മ. ബന്ധങ്ങളുടെ വിലയറിയാത്ത നിങ്ങള് എന്‍റെ അമ്മയെ തൊട്ടാല്..!! ഇനി നിങ്ങളെന്‍റെ അമ്മയെ തൊട്ടാല്, ഇനിയങ്ങോട്ടൊരു ജീവിതം ഞാന്‍ വേണ്ടെന്ന് വയ്ക്കും. സത്യാ ഞാന്‍ പറയുന്നത് നിങ്ങളെ ഞാന്‍ കൊല്ലും... നിങ്ങളെ ഞാന്‍ കൊല്ലും...!!! എന്നിട്ടവന്‍ ഇരുകൈയും തലയ്ക്കല്‍ വച്ച് പറഞ്ഞു. "നിങ്ങള്‍... നിങ്ങളെന്നെക്കൊണ്ടത് ചെയ്യിക്കല്ലേ.. ഫസിയേടുമ്മാ...!!!
അമറിന്‍റെ വാക്കുകള്‍ കേട്ടു അടിമുടി പതറിപ്പോയ സെലീന ആ കിടപ്പില്‍ ചിന്തിച്ചു.
"ദേവു... അവളാണിവന്‍റെ ശക്തി. ഒടുക്കണം ഇവളെ. എന്നെന്നേയ്ക്കുമായി. എങ്കിലേ അവനടങ്ങൂ..."
ഇപ്രകാരം ചിന്തിച്ചുകൊണ്ടവളിരിക്കെ ദേവുവിന്‍റെ കൈപിടിച്ച് അമര്‍ മുന്നിലേയ്ക്ക് കുതിച്ചു. വാതിലിനരുകില്‍ ഇതെല്ലാം കണ്ടു ഭയന്നു നിന്ന സത്യദാസ് തന്‍റെ മുന്നിലേയ്ക്ക് നടന്നുവരുന്നത് രഘുവാണെന്ന് ഒരു നിമിഷം ശങ്കിച്ച് ഭവ്യതയോടെ മാറിനിന്നു. അവര്‍ക്ക് പുറകെ വിജയമ്മയും, സലീമും. മുന്നിലെ കട്ടപിടിച്ച ഇരുളിനെ വകവയ്ക്കാതെ അവര്‍ ദേവദാരുവിന്നരികത്തേയ്ക്ക് നടന്നു.
വീട്ടിനകത്തെയ്ക്ക് കയറിയിട്ടും അവന്‍റെ കലി അടങ്ങിയിരുന്നില്ല. അതിനകത്തെ കൂരിരുളില്‍, ദേവുവും സലീമും അവനെ പറഞ്ഞുസമാധാനിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും വിജയമ്മ റാന്തല്‍ കത്തിച്ചു അതിന്‍റെ തിരി നീട്ടിവച്ചു. ദേവുവിന്‍റെയും സലീമിന്‍റെയും വാക്കുകള്‍ കേട്ടുകൊണ്ട് അനുസരണയോടെ തലകുലുക്കി, തലകുലുക്കിക്കൊണ്ടവന്‍ അവര്‍ക്കരുകില്‍ കിടന്ന കട്ടിലില്‍ ഇരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ദേവു അവനെ നോക്കി. മാസങ്ങള്‍ക്ക് ശേഷം തന്‍റെ മകനെ കണ്ടത് ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആയിപ്പോയല്ലോ എന്നോര്‍ത്ത് അവള്‍ ദുഖിച്ചു. തന്‍റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്ന അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയ അമറിനോട് പെട്ടെന്നവള്‍ ചോദിച്ചു.
"എന്താടാ... ഇത്..?? എന്താ തലയിലീ കെട്ട്..???
അവളുടെ ചോദ്യം കേട്ട് പെട്ടെന്ന് അവന്‍ ഒന്നറച്ചു. എങ്കിലും ഉടന്‍ തന്നെ അമര്‍ പറഞ്ഞു.
"റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിനിടയില്‍, കാടിനുള്ളില്‍ ഒരിടത്ത് വീണു പരുക്കേറ്റതാ അമ്മേ..!!! "
അവള്‍ അത് വിശ്വസിക്കുന്നത് പോലെ ഇരുന്നു. എന്നിട്ട് പറഞ്ഞു.
"സൂക്ഷിക്കായിരുന്നില്ലേ നിനക്ക്...!! ???
അമ്മയെ നോക്കിയതല്ലാതെ അവന്‍ അതിനു മറുപടി ഒന്നും നല്‍കിയില്ല. അതോടെ അവള്‍ക്കു മനസ്സിലായി അവന്‍റെ മനസ്സിനിയും ശാന്തമായിട്ടില്ല എന്ന്. അതുകൊണ്ട് തന്നെ അവനെ സ്നേഹത്തോടെ കട്ടിലില്‍ പിടിച്ചു കിടത്തി സലീമും ദേവുവും വീടിന്‍റെ ഉമ്മറത്തേക്ക് വന്നു. വിജയമ്മ ചെറുമകനെ തലോടി അവനരുകിലും.
അച്ഛമ്മയുടെ തഴുകലില്‍ അമര്‍ മെല്ലെ മെല്ലെ നിദ്രയിലാണ്ടു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ