ദേവദാരുവിന്നരികത്ത്.....56
അവളുടെ വാക്ക് കേട്ട് ദേവു ഒന്ന് ഞെട്ടിപ്പോയി. അവള്‍ക്ക് ഫസിയയോട് വല്ലാത്തൊരു വാത്സല്യം ഉണ്ടായി. "മോളെ" ന്നു വിളിച്ചുകൊണ്ട് ദേവു അവളെ സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു. ഫസിയ ഇരുകൈകളും കൊണ്ട് അവളെ വട്ടം പിടിച്ചു. ദേവുവിന്‍റെ മനസ്സിലും ഒരു മകളോടുള്ള വാത്സല്യം വന്നുനിറഞ്ഞു.
ഫസിയ, തന്‍റെ നെഞ്ചില്‍ കിടക്കുമ്പോള്‍ ദേവു ചിന്തിച്ചു. എന്‍റെ മോളായി പിറക്കാനോ ഇവള്‍ക്ക് കഴിഞ്ഞില്ല. എന്‍റെ മകന് വേണ്ടി ഇവളെ ഞാനെടുക്കാം എന്ന് കരുതിയാല്‍, അപ്പൊ വരും സമുദായക്കാര്. അതോടെ അവളാ ചിന്ത മനസ്സില്‍ നിന്നും കളഞ്ഞു.
ഈ നേരമത്രയും അമറും, വിജയമ്മയും ഇരുവരേയും നോക്കിയിരുന്നു. അമറിന്‍റെ മനസ്സില്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവന്‍റെ മനസ്സ് പറഞ്ഞു. ഇനിയെങ്ങാനും ഫസിയയോട് സ്നേഹം കൂടി "മോനെ.. ഇവള് നിന്‍റെ കൂടപ്പിറപ്പാണ്.. നീ അവളെ അങ്ങിനെ സ്നേഹിക്കണം എന്ന് അമ്മ പറയുമോ " എന്നവന്‍ ഭയന്നു.
ഫസിയയെയും നെഞ്ചില്‍ ചേര്‍ത്ത് ചിന്തയിലാണ്ട് നിന്ന ദേവുവിനോട് പെട്ടെന്ന് അമര്‍ പറഞ്ഞു.
"അമ്മെ... ഒക്കെ ശെരി തന്നെ. എങ്കിലും ഞാനൊരൂട്ടം പറഞ്ഞോട്ടെ..?? "
"എന്താടാ..?? ചോദിക്ക്..!!!" ദേവു അവനോട് പറഞ്ഞു. ഫസിയ ദേവുവിന്റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി അവനെ നോക്കി.
"ദേ..!!! ഞാനൊരു കാര്യം പറയാം. അമ്മയ്ക്കിവളോട് സ്നേഹം കൂടിക്കൂടി, പിന്നെ എന്നോട് ഇവളെ നീ കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കണം എന്നമ്മ പറയരുത്..!!!
അവന്‍റെ ചോദ്യം കേട്ടു ദേവു പൊട്ടിച്ചിരിച്ചു. എന്നിട്ടവള്‍ ചോദിച്ചു. "ഓക്കേ സമ്മതിച്ചു. അപ്പോള്‍ പിന്നെ എങ്ങിനെ സ്നേഹിക്കാനാ ന്‍റെ മോന്‍റെ പ്ലാന്‍..."
അമര്‍ ഒന്നും മിണ്ടിയില്ല. ഇളിഭ്യനായി ഇരുന്ന അവനെ നോക്കി വിജയമ്മയും ദേവുവും അവര്‍ക്കൊപ്പം ഫസിയയും ആര്‍ത്താര്‍ത്തു ചിരിച്ചു.
പിന്നെ അവരെ വിട്ടു ദേവു അടുക്കളയിലേയ്ക്ക് പോയി. അമര്‍ പുറത്ത് ദേവദാരുവിന്‍റെയരുകിലും. അവന് പിന്നാലെ ഫസിയയും വിജയമ്മയുടെ അരുകില്‍ നിന്ന് മടിച്ചുമടിച്ച് എഴുന്നേറ്റു. ഇടയ്ക്കിടെ അവള്‍ വിജയമ്മയെ ഒളികണ്ണിട്ടു നോക്കി. അത് മനസ്സിലാക്കിയെന്നോണം അവളെ നോക്കി ഒരു കള്ളച്ചിരിയോടെ അവര്‍ പറഞ്ഞു..
"പൊയ്ക്കോ... ന്‍റെ മോള് പൊയ്ക്കോ... അവള് കാണണ്ടാ ട്ടോ... ഹി ഹി "
ഫസിയയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് വിജയമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍ മുറി വിട്ടു വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു. വിജയമ്മ അവളുടെ ആ പോക്ക് കണ്ടു സന്തോഷത്തോടെ അകത്തും. പുറത്തെ വാതിനരുകില്‍ ഫസിയ എത്തുമ്പോള്‍ ദേവദാരുവിനരുകില്‍ അവളെ പ്രതീക്ഷിച്ചപോലെ അമര്‍ നില്‍പ്പുണ്ടായിരുന്നു. അവന്‍ വിടര്‍ന്ന കണ്ണുകളിലൂടെ അവളെ നോക്കി. അവള്‍ തെല്ലു നാണത്തോടെ അവന്‍റെയരുകില്‍ ചെന്നു. ചെറുകാറ്റിലാടിയ അവളുടെ മുടിയിഴകള്‍ അവന്‍റെ മുഖത്തേയ്ക്കു പാറിവീണു. പഞ്ഞികണക്കെ, അവന്‍റെ പരുക്കന്‍ താടിരോമങ്ങള്‍ക്കിടയില്‍ പെട്ട് അവ തട്ടിത്തട്ടിപ്പിണഞ്ഞു താഴേയ്ക്ക് വീണു. അമര്‍ അവളുടെ തുടിക്കുന്ന മുഖം കൈക്കുമ്പിളില്‍ ചേര്‍ത്തെടുത്തു. ഫസിയ വികാരാധീനയായി അല്‍പ്പം മേല്‍പ്പോട്ടുയര്‍ന്നു. അമര്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എന്നിട്ടവന്‍ അവളെ കെട്ടിപ്പിടിച്ചു. അവന്‍റെ നെഞ്ചില്‍ നിന്നവള്‍ കുതറിമാറി. ഭയത്തോടെ അവള്‍ നാലുപാടും നോക്കി. അപ്പോള്‍, അവളുടെ ഭയന്ന കണ്ണുകളെ നോക്കി അവന്‍ ചോദിച്ചു.
"ഫസിയാ..... ന്‍റെ പൊന്നെ..!!! എവിടേ.. നിന്‍റെ തട്ടം....????
അവള്‍ സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു.
"ഞാനെടുത്തില്ല. അമറേട്ടാ... !!
"ഉം...എന്താ... എന്താ നീ അതെടുക്കാഞ്ഞേ ഫസിയ.." അമര്‍ മനസ്സില്‍ തികട്ടി വന്ന വാക്കുകള്‍ ഉത്സാഹത്തോടെ ചോദിച്ചു.
"എന്തിനാ അതിനി. അതിട്ടോണ്ടിനി നടക്കാന്‍ ഞാന്‍ ഒരു മുസ്ലിം ചെക്കനെ കെട്ടാന്‍ പോണില്യാല്ലോ...!!!" അതിനവള്‍ ഇങ്ങനെ മറുപടി പറഞ്ഞു.
"ങേ!!! അപ്പോള്‍ അപ്പോളിനി ആരെയാ... നീ കെട്ടാന്‍ പോവണേ...??? അവന്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
അവന്‍റെ ആ അജ്ഞത അറിയണം എന്ന് തന്നെ കരുതി ഫസിയ പറഞ്ഞു.
"ഹും.... എന്തായാലും അമറേട്ടനല്ല.... " അവള്‍ പറഞ്ഞിട്ട് പരിഭവം നടിച്ചു.
"അപ്പോള്‍.... ആരാടീ... ആരാടി ആ തെണ്ടി..." അവന്‍ അവള്‍ക്കു നേരെ കണ്ണുകള്‍ ഉരുട്ടി.
"ഹും... പേടിപ്പിക്കണ്ടാ ട്ടോ... അങ്ങിനെയൊന്നും പേടിക്കണോളല്ല ഈ ഫസിയ.."
അവളതു പറയുമ്പോള്‍ അവന്‍ അവള്‍ക്കരുകിലേയ്ക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നു. എന്നിട്ട് എന്തോ ഓര്‍ത്ത പോലെ അവന്‍, അരുകില്‍ നില്‍ക്കുന്ന ദേവദാരുവിനെയും പടര്‍ന്നു നില്‍ക്കുന്ന തുളസിച്ചെടിയെയും നോക്കി അവളോട് ചോദിച്ചു.
"ഫസിയാ അറിയോ... നിനക്ക് ഈ നില്‍ക്കണതൊക്കെ ആരാന്ന്... ??? "
അവള്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ അവന്‍ തന്നെ പറഞ്ഞു.
"ഇതെന്‍റെ ചേച്ചിയാ...!!! പിന്നെ ഇതെന്‍റെ അപ്പായാ... !!!. നിനക്കറിയോ ഫസിയ ഞാന്‍... ഞാനെന്‍റെ അപ്പായെപ്പോലിരിക്കുന്നു എന്നാ എല്ലാരും പറയണേ..."
അവന്‍റെ വാക്കുകള്‍ക്കു അവള്‍ മറുപടി പറഞ്ഞു.
"ഹും... എനിക്കറിയാം. ഞാന്‍ കണ്ടു... അമറേട്ടന്‍റെ അപ്പാനെ..!!! "
അവന്‍ അത്ഭുതത്തോടെ ചോദിച്ചു. "എവിടെ...??? എന്ന്????
അവള്‍ പറഞ്ഞു. "അവിടെ... ആ ചുവരേല്... !! എന്നിട്ടവള്‍ പറഞ്ഞു. "ശെരിയാ അമറേട്ടാ നാട്ടാര് പറയണത്. ഏട്ടന്‍ അപ്പാനെപ്പോലെ തന്നെയാ ഇരിക്കണത്...!!!
അവന്‍ സന്തോഷത്തോടെ അവളെ നോക്കി. അവരുടെ മുന്നിലൂടെ രണ്ടു ചിത്രശലഭങ്ങള്‍ പറന്നുപോയി. ദേവദാരുവിന്‍റെ ചില്ലകള്‍ ചെറുകാറ്റില്‍ മെല്ലെയാടി. തുളസിചെടിയുടെ ഗന്ധം അവരുടെ നാസികകളില്‍ പറന്നെത്തി. അമര്‍ അതിരറ്റ സ്നേഹത്തോടെ അവളോട് പറഞ്ഞു.
"ഫസിയ... ആരെങ്കിലും.. എന്നെങ്കിലും നമ്മുടെ ഈ ബന്ധം അറിഞ്ഞാല്‍, അവര്‍ എതിര്‍ത്താല്‍... !!! നീ എന്ത് ചെയ്യും...???
അവള്‍ അവന്‍റെ ചോദ്യം കേട്ടു തലകുനിച്ചു നിന്നു. അമര്‍ മുന്നിലേയ്ക്ക് വന്ന് അവളുടെ മുഖം പിടിച്ചുയര്‍ത്തി. അവന്‍റെ മിഴികളില്‍ നോക്കാതെ അവള്‍ ഇമകളടച്ചു നിന്നു. അവളുടെ കണ്‍പീലികള്‍ നനഞ്ഞിരിക്കുന്നത് അമര്‍ കണ്ടു. അവളുടെ അധരങ്ങള്‍ വിറയ്ക്കുന്നതും. അമര്‍ ഫസിയയുടെ മുഖത്തേയ്ക്ക് തന്‍റെ മുഖം അടുപ്പിച്ചു. പിന്നെ, അടക്കാനാകാത്ത സ്നേഹത്തോടെ, വികാരത്തോടെ അവന്‍ വിളിച്ചു.
"ഫസിയ... ന്‍റെ ഫസിയാ... !!
"ഉം..." അവള്‍ വിളികേട്ടു.
"ഞാനും നീയും.. നമ്മള്‍ മാത്രമാകുന്ന ഒരു ലോകം ഞാന്‍ മനക്കണ്ണില്‍ കാണുന്നു. ചുറ്റും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ നടുവില്‍, വെള്ള വസ്ത്രങ്ങള്‍ മാത്രമണിഞ്ഞു നീയും... ഞാനും. നമ്മുടെ കരങ്ങളില്‍ രണ്ടു വര്‍ണ്ണത്തൂവാലകള്‍. കാറ്റിനോടും കിളികളോടും കഥപറഞ്ഞ്.. നമ്മള്‍ രണ്ടു പേരും. ഞാനെപ്പോഴും ഓര്‍ക്കാറുണ്ട് ഫസിയ. എന്തിന് നീയെന്‍റെ മുന്നില്‍ വന്നു ന്ന്. എന്തിന് നമ്മുടെ അച്ഛനമ്മമാര്‍ പരസ്പരം സ്നേഹിച്ചുവെന്ന്. എനിക്കറിയില്ല ഫസിയ. ഞാനിന്ന് നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്കറിയില്ല ഫസിയാ. ഇപ്പോള്‍ എന്‍റെ മനസ്സ് നിറയെ നീയാണ്. നിന്നോടുള്ള സ്നേഹമാണ്. നിന്നോടൊപ്പമുള്ള ജീവിതമാണ്. നമ്മുക്ക് സ്വസ്ഥമായി ജീവിക്കണം. അതിനു തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ആരും ഉണ്ടാവാന്‍ പാടില്ല...."
അമറിന്‍റെ വാക്കുകള്‍ കേട്ട് പതിയെപതിയെ അവള്‍ അവന്‍റെ നെഞ്ചിലേയ്ക്കമര്‍ന്നു. അവന്‍ തുടര്‍ന്നു.
"ജനിച്ച കാലം മുതലേ ഞാനനുഭവിക്കുന്ന വേദന. എന്‍റെ അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍... എല്ലാം മാറ്റണം എനിക്ക്. ഞാന്‍ വളരുന്നതും കാത്ത് എന്‍റെ അമ്മ കാവലിരുന്നത് പോലെ നമ്മുടെ മക്കള്‍ക്ക് വേണ്ടി നമ്മുക്ക് ജീവിക്കണം. അല്ലലില്ലാതെ അവരെ വളര്‍ത്തണം. അതിനെനിക്ക് എല്ലാം വേണം ഫസിയ. നമ്മുക്ക് എല്ലാം നേടണം ഫസിയ... അതിന് .. അതിനെനിക്ക് സ്വസ്ഥത വേണം. സ്വസ്ഥത വേണം ഫസിയ..."
അവന്‍റെ ആ അവസാനവാക്കുകള്‍ കേട്ട അവള്‍ക്ക് വല്ലാത്തൊരു വിഷമം ഉണ്ടായത് പോലെ അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. തമ്മില്‍ പുണര്‍ന്നു നില്‍ക്കുന്ന അവര്‍ക്കരുകിലേയ്ക്ക് നടന്നുവന്ന ദേവുവിനെ അവര്‍ കണ്ടില്ല. പക്ഷെ, അവരെക്കണ്ട ദേവു ഉച്ചത്തില്‍ വിളിച്ചു.
"അമര്‍.... ഫസിയ... എന്തായിത്...??? എന്താ നിങ്ങളുടെ ഉദ്ദേശ്യം....?????"
അമ്മയുടെ പൊട്ടിത്തെറി കേട്ട് ഫസിയയും അമറും പെട്ടെന്ന് വേര്‍പിരിഞ്ഞു. കണ്മുന്നില്‍ കത്തിനില്‍ക്കുന്ന ദേവുവിനെക്കണ്ട ഫസിയ തളര്‍ന്നുപോയി. അമറാകട്ടെ.. അമ്മയുടെ മുന്നില്‍ നിന്ന് ഉരുകിയൊലിക്കാനും തുടങ്ങി.
"ഇങ്ങനാണോ നിങ്ങളുടെ രണ്ടാളുടേം ഉള്ളില്....??????"
ചോദിച്ചുകൊണ്ട് ദേവു അമര്‍ഷത്തോടെ അകത്തേയ്ക്ക് പോയി. അവള്‍ അകത്തു ചെന്നിട്ട് അവരെ വീണ്ടും ഉച്ചത്തില്‍ വിളിച്ചു.
"അമര്‍.... ഫസിയാ... രണ്ടാളും ഇവിടെ വാ..."
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ